സെപ്തംബര്‍ 5
അധ്യാപകദിനം അവിസ്മരണീയമാക്കി വിദ്യാര്‍ത്ഥികള്‍
സെപ്തംബര്‍ 5
അധ്യാപകദിനം അവിസ്മരണീയമാക്കി വിദ്യാര്‍ത്ഥികള്‍ അവരുടെ നേതൃപാടവം
തെളിയിച്ചു.കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ പത്താംതരം
വിദ്യാര്‍ത്ഥികള്‍ അധ്യാപകദിനപരിപാടികള്‍ സ്വയം ഏറ്റെടുത്ത് ചിട്ടയായി
ആസൂത്രണം ചെയ്ത് ഗംഭീരമായി നടപ്പാക്കി.ഓരോ അധ്യാപരുടെയും അധ്യാപകജീവിതം ആരംഭിച്ചതുമുതലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പ്രസന്റേഷന്‍ അവതരണത്തിലൂടെ അധ്യാപകരെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി സ്വാഗതം ചെയ്തു.അധ്യാപകരെ പുഷ്പങ്ങള്‍ നല്‍കി സ്വീകരിച്ചാനയിച്ച് വേദിയിലിരുത്തി.കൃത്യമായ ചുമതലാ വിഭജനം പ്രശംസനീയമായിരുന്നു.ശ്രീഹരി.എ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അക്കു.കെ.കെ അധ്യക്ഷപ്രസംഗം നടത്തി.ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഭാസ്കരന്‍ മാസ്റ്ററും മറ്റധ്യാപകരും ചേര്‍ന്ന് വിജ്ഞാനദീപം തെളിയിച്ച് അധ്യാപകദിനപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.ഇത്തരം നേതൃപാടവമുള്ള വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഭാസ്കരന്‍ മാസ്റ്റര്‍ വിലയിരുത്തി. മുന്‍ ഹെഡ്‌മാസാറ്റര്‍ ശ്രീ.പി.ജെ.മാത്യു മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.സബില്‍ സജി നന്ദി പറഞ്ഞു.തുടര്‍ന്ന് അധ്യാപകരുടെ ബോള്‍ പാസ്സിംഗ് മത്സരം നടത്തി.മത്സരത്തില്‍ ബിനോയി മാസ്റ്റര്‍ വിജയിയായി.ശേഷം പ്രധാനമന്ത്രിയുടെ അധ്യാപകദിന പ്രസംഗം കേള്‍ക്കാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്റ്റാഫ്‌മുറിയില്‍ ഒത്തുചേര്‍ന്നു.വിക്ടേഴ്സ് ചാനലില്‍ പ്രസംഗം ലഭ്യമല്ലാതിരുന്നതിനാല്‍ ഹാളില്‍ നടത്തിയ ഒരുക്കങ്ങള്‍ വൃഥാവിലായി.
ഈശ്വര പ്രാര്‍ത്ഥന
സ്വാഗത പ്രസംഗം - ശ്രീഹരി.എ
അധ്യക്ഷപ്രസംഗം - അക്കു.കെ.കെ
അധ്യാപകരെ പുഷ്പങ്ങള്‍ നല്‍കി സ്വീകരിച്ചാനയിക്കുന്നു
ഹെഡ്‌മാസ്റ്റര്‍
ശ്രീ.ഭാസ്കരന്‍ മാസ്റ്ററും മറ്റധ്യാപകരും ചേര്‍ന്ന് വിജ്ഞാനദീപം
തെളിയിച്ച് അധ്യാപകദിനപരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നു
സബില്‍ സജി നന്ദി പറയ്യുന്നു.
അധ്യാപകര്‍ മധുര വിതരണം നടത്തുന്നു.
അധ്യാപകരുടെ ബോള്‍ പാസ്സിംഗ് മത്സരം
പ്രധാനമന്ത്രിയുടെ അധ്യാപകദിന പ്രസംഗം
ഞങ്ങളുടെ ഓണാഘോഷം
മുന്‍
നിശ്ചയിച്ച പ്രകാരം ആഗസ്ത് 30 ന് ഗംഭീരമായി ഞങ്ങളുടെ ഓണാഘോഷം
നടത്തി.തിമര്‍ത്തു പെയ്ത മഴയെ അതിജീവിച്ചു കൊണ്ട് അധ്യാപകരും
വിദ്യാര്‍ത്ഥികളും രക്ഷാകര്‍തൃസമിതി അംഗങ്ങളും നാട്ടുകാരും ഒത്തുചേര്‍ന്ന്
ഈവര്‍ഷത്തെ ഓണാഘോഷം കെങ്കേമമാക്കി.
=====================
ഓണോത്സവത്തില്‍നിന്നും ചില നിമിഷങ്ങള്‍......
പ്രഥമം പ്രധാനം ഓണസദ്യയാണല്ലോ...ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങള്‍
സ്വാതന്ത്ര്യ ദിനാഘോഷം 2014.
8. കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി കൊണ്ടാടി. ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ രാവിലെ 9 മണിക്ക് ദേശീയ പതാക ഉയര്‍ത്തി.അസംബ്ലിക്ക് ശേഷം നടന്ന ചടങ്ങില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ ശ്രീ.ബി.അബ്ദുള്ള നിര്‍വഹിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീ.പി.ജെ.മാത്യു മാസ്റ്റര്‍ (മുന്‍ ഹെഡ്‌മാസ്റ്റര്‍) സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.ശ്രീ ലോഹിതാക്ഷന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.സര്‍വ്വശ്രീ തൊമ്മച്ചന്‍ മാസ്റ്റര്‍,റീന ടീച്ചര്‍,പ്രശാന്ത് കുമാര്‍ മാസ്റ്റര്‍,ആലീസ് ടീച്ചര്‍ എന്നിവര്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ അര്‍പ്പിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും പ്രസംഗ മത്സരവും നടന്നു.സ്കൂളില്‍ വിവിധ ദിനാചരണങ്ങളുടെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.സ്റ്റാഫ് സെക്രട്ടറി വി.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.12 മണിക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പായസം നല്‍കി.വിദ്യാര്‍ത്ഥികള്‍ക്കുള്ള പായസം തയ്യാറാക്കുന്നതിന് സര്‍വ്വശ്രീ ബാബുരാജന്‍ മാസ്റ്റര്‍,കുഞ്ഞുമോന്‍ മാസ്റ്റര്‍, എ.സി.ഗര്‍വാസിസ് മാസ്റ്റര്‍, പ്രശാന്ത് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി.
ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ രാവിലെ 9 മണിക്ക് ദേശീയ പതാക ഉയര്‍ത്തുന്നു
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ ശ്രീ.ബി.അബ്ദുള്ള നിര്‍വഹിക്കുന്നു.
സ്വാതന്ത്ര്യ ദിന സന്ദേശം - ശ്രീ.പി.ജെ.മാത്യു മാസ്റ്റര്‍ (മുന്‍ ഹെഡ്‌മാസ്റ്റര്‍)
വിദ്യാര്‍ത്ഥികള്‍ക്കുള്ള
പായസം സര്‍വ്വശ്രീ ബാബുരാജന്‍ മാസ്റ്റര്‍,കുഞ്ഞുമോന്‍ മാസ്റ്റര്‍,
എ.സി.ഗര്‍വാസിസ് മാസ്റ്റര്‍, പ്രശാന്ത് മാസ്റ്റര്‍ എന്നിവര്‍
തയ്യാറാക്കുന്നു.
പായസ വിതരണം
=====================================
7.ഒരു യുദ്ധവിരുദ്ധ ദിനം കൂടി....
എ.സി.ഗര്‍വാസിസ് മാസ്റ്റര്‍ അസംബ്ലി നിയന്ത്രിക്കുന്നു
പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഫാതിമത് സഫീറ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
കെ.എം.ഷാജി മാസ്റ്റര്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കുന്നു.
യുദ്ധവിരുദ്ധ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും
=============================
6.ചാന്ദ്രദിനം ജൂലായ് 21
കൊട്ടോടി
ഗവ.ഹയര്‍ സെക്കന്ററി
സ്കൂളില്‍ ജൂലൈ 21
ചാന്ദ്രദിനത്തോടനുബന്ധിച്ച്
സ്കൂള്‍ ശാസ്ത്രക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ ക്വിസ്സ്
മത്സരം നടത്തി. LP,UP,HS വിഭാഗങ്ങളിലായി
നടത്തിയ മത്സരത്തില്‍ ഒന്നും
രണ്ടും മൂന്നും സ്ഥാനം
നേടിയവര്‍ക്ക് സമ്മാനങ്ങള്‍
നല്കി.
മത്സര വിജയികള്‍
ഹൈസ്കൂള്‍ വിഭാഗം
ഒന്നാം സ്ഥാനം
ശ്രീഹരി.എ(10 A)
അഖില്‍രാജ് (8B)
മൂന്നാം സ്ഥാനം
രവീണ്‍ചന്ദ്രന്‍ (10B)
രണ്ടാം സ്ഥാനം
8888888888888888888888888888888888
5.കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ 2014 ലോകകപ്പ് ഫുട്ബോള്‍ പ്രശ്നോത്തരി മത്സരം നടത്തി.വളരെ വാശിയേറിയ മത്സരത്തിന്റെ സെമി ഫൈനല്‍,ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ തിങ്കളാഴ്ച നടക്കും.ശ്രീ.ബിനോയി ഫിലിപ്പ് മത്സരം നിയന്ത്രിച്ചു.മത്സര വിജയികളെ അറിയാന്‍ തിങ്കളാഴ്ച വരെ കാത്തിരിക്കുക.
4.സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സ്കൂല്‍തല സാഹിത്യ ക്വിസ്സ് മത്സരവിജയികള്‍
==========================================
- ഒന്നാം സ്ഥാനം.ഷാരോണ്‍ ജോസ് 8B
- രണ്ടാം സ്ഥാനം.
ശ്രീഹരി.എ.10.Aമൂന്നാം സ്ഥാനം.
-
അലീന ഗര്‍വാസിസ് 10.B"വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍"************************************************************************************
ആരോഗ്യക്ലബ്ബ്3.മയക്കുമരുന്ന് പുകയില വിരുദ്ധ പ്രചാരണം കൊട്ടോടി സ്കൂളില്‍
പുകയില മയക്കുമരുന്നു വിരുദ്ധ പ്രചാരണ ക്ലാസ്സ് നടത്തികൊട്ടോടി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ 26-06-2014 ന് ഉച്ചയ്ക്കു ശേഷം 3 മണിക്ക് പുകയില മയക്കുമരുന്നു വിരുദ്ധ പ്രചാരണ ക്ലാസ്സ് നടത്തി.പൂടംകല്ല് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീമതി.വിമല ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ്സെടുത്തു. വീഡിയോ പ്രസന്റേഷനോടുകൂടി നടത്തിയ ക്ലാസ്സ് വിദ്യാര്‍ത്ഥികളില്‍ പുകയില മയക്കുമരുന്നു വിരുദ്ധ മനോഭാവം ഉണ്ടാക്കുന്നതായിരുന്നു.വിദ്യാര്‍ത്ഥികള്‍ പുകയില മയക്കു മരുന്നു വിരുദ്ധ പ്രതിജ്ഞയെടുത്തു.സ്കൂള്‍ പ്രവേശന കവാടത്തില്‍ No Tobacco Zone ബോര്‍ഡ് സ്ഥാപിച്ചു.വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മല്‍സരം നടത്തി സമ്മാനങ്ങള്‍ നല്‍കി.
2.സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
-
കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 19.06.2014ന് ശ്രീ.സുകുമാരന്‍ പെരിയച്ചൂര്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ.ബി.അബ്ദുള്ള അദ്ധ്യക്ഷം വഹിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ സ്വാഗതം പറഞ്ഞു. ബാബുരാജ്,ബിനോയി ഫിലിപ്പ്,ബേബിസുധ വി.കെ.ബാലകൃഷ്ണന്‍എന്നിവര്‍ സംസാരിച്ചു.ക്ലബ്ബ് പ്രതിനിധികളായ വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
-
=============================================
1.സ്കൂള്‍ പ്രവേശനോല്‍സവം 2014-2015.കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ 2014-2015 അധ്യയന വര്‍ഷത്തെ സ്കൂള്‍ പ്രവേശനോല്‍സവം 2014 ജൂണ്‍ 2 ന് രാവിലെ വര്‍ണാഭമായ ഘോഷയാത്രയോടുകൂടി ആരംഭിച്ചു.നവാഗതരായ കുട്ടികള്‍കളെ വര്‍ണക്കുടകള്‍ നല്കി സ്വീകരിച്ചു.തുടര്‍ന്ന് സ്കൂള്‍ ഹാളില്‍ വച്ച് പ്രവേശനോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങ് നടന്നു.
No comments:
Post a Comment