Showing posts with label BLEND. Show all posts
Showing posts with label BLEND. Show all posts

Thursday, November 6, 2014

BLEND NEWS



BLEND - ജില്ലയിലെ മികച്ച ബ്ലോഗുകള്‍


കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ വകുപ്പും ഡയറ്റ് കാസര്‍ഗോഡും ഐ.ടി സ്ക്കൂളിന്റെ സഹായത്തോടെ ജില്ലയില്‍ നടപ്പിലാക്കി വരുന്ന BLEND (Blog for Dynamic Educational Network) ന്റെ കാസറഗോഡ് ജില്ലയിലെ മികച്ച ബ്ലോഗുകളുടെ പ്രഖ്യാപനം 06.11.2014 ന്   കാസറഗോഡ് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വച്ച് നടന്നു.കാസറഗോഡ് പാര്‍ലമെന്റ് അംഗം ശ്രീ.പി.കരുണാകരന്‍ എം.പി കാസറഗോഡ് ജില്ലാബ്ലോഗ് പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. 

കാസര്‍ഗോഡ് നിയമ സഭാംഗം ശ്രീ.എന്‍.എ.നെല്ലിക്കുന്ന് മികച്ചബ്ലോഗുകള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.GHSS ADOOR,GHSS KOTTODI,SHENI SRI SARADAMBA HSS,VARAKKAD HSS എന്നീ സ്കൂളുകള്‍ മികച്ച ബ്ലോഗുകള്‍ക്കുള്ള സമ്മാനം ഏറ്റുവാങ്ങി.

Friday, October 31, 2014

നന്ദി

 കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹൈസ്കൂള്‍ ബ്ലോഗുകളില്‍ ഒന്നായി കൊട്ടോടി സ്കൂള്‍ ബ്ലോഗിനെ തെരഞ്ഞെടുത്തതിന് ‍DIET,IT@SCHOOL,DEO കാഞ്ഞങ്ങാട്  അധികാരികളോട് കൊട്ടോടി സ്കൂളിന്റെ നന്ദി അറിയിക്കുന്നു.

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹൈസ്കൂള്‍ ബ്ലോഗുകളുടെ പ്രഖ്യാപനം

കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ വകുപ്പും ഡയറ്റ് കാസര്‍ഗോഡും ഐ.ടി സ്ക്കൂളിന്റെ സഹായത്തോടെ ജില്ലയില്‍ നടപ്പിലാക്കി വരുന്ന BLEND (Blog for Dynamic Educational Network) ന്റെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച ബ്ലോഗുകളുടെ പ്രഖ്യാപനം 31.10.2014 ന്   ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാടില്‍ വച്ച് നടന്നു.   കാഞ്ഞങ്ങാട് നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. പി ശോഭ ബ്ലോഗുപ്രഖ്യാപനവും മികച്ച ബ്ലോഗുകള്‍ക്കുള്ള സമ്മാനദാനവും നിര്‍വ്വഹിച്ചു.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ശ്രീമതി.സൗമിനി കല്ലത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.വി ദാമോദരന്‍  ചടങ്ങിന് സ്വാഗതം പറഞ്ഞു.ജി എച്ച് എസ് എസ് കൊട്ടോടി,വരക്കാട് എച്ച് എസ് എസ് ,ജി വി ച്ച് എസ് എസ് കാഞ്ഞങ്ങാട് സൗത്ത് എന്നീ സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ മികച്ച ബ്ലോഗുകള്‍ക്കുള്ള മൊമെന്റോ ഏറ്റുവാങ്ങി.സൗത്ത് സ്കൂളിലെ പ്രധാനാധ്യാപകന്‍ ശ്രീ.കെ.വി.ജനാര്‍ദ്ദനന്‍ നന്ദി പറഞ്ഞു.Dr.പി വി പുരുഷോത്തമന്‍ (ഡയറ്റ് കാസര്‍ഗോഡ്) ബ്ലോഗുകളെ വിലയിരുത്തി സംസാരിച്ചു.ശ്രീ.പ്രേമരാജന്‍ (ജോ: കണ്‍വീനര്‍ എച്ച് എം ഫോറം) ശ്രീ.എം ഭാസ്ക്കരന്‍ (എച്ച് എം, ജി എച്ച് എസ് എസ് കൊട്ടോടി ) ശ്രീമതി.ശാന്തമ്മ പി (എച്ച്.എം, വരക്കാട് എച്ച് എസ് എസ് ), ശ്രീമതി.നവനീത പി എ (പ്രിന്‍സിപ്പാള്‍ ജി വി ച്ച് എസ് എസ് കാഞ്ഞങ്ങാട്) എന്നിവര്‍ ആശംസ അര്‍പ്പിച്ചു.
സ്വാഗതം - പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.വി ദാമോദരന്‍
അധ്യക്ഷത - കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ശ്രീമതി.സൗമിനി കല്ലത്ത് 
മികച്ച ബ്ലോഗുകളുടെ പ്രഖ്യാപനം - കാഞ്ഞങ്ങാട് നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. പി ശോഭ 
Dr.പി വി പുരുഷോത്തമന്‍ (ഡയറ്റ് കാസര്‍ഗോഡ്) - ബ്ലോഗ് വിലയിരുത്തല്‍
മികച്ച ബ്ലോഗുകള്‍ക്കുള്ള മൊമെന്റോ വിതരണം    
ശ്രീമതി.ശാന്തമ്മ പി (എച്ച്.എം, വരക്കാട് എച്ച് എസ് എസ് )
ശ്രീ.എം ഭാസ്ക്കരന്‍ (എച്ച് എം, ജി എച്ച് എസ് എസ് കൊട്ടോടി )
ശ്രീ.കെ.വി.ജനാര്‍ദ്ദനന്‍ (എച്ച്.എം,ജി വി ച്ച് എസ് എസ് കാഞ്ഞങ്ങാട് സൗത്ത് )
ആശംസ - ശ്രീ.പ്രേമരാജന്‍ (ജോ: കണ്‍വീനര്‍ എച്ച് എം ഫോറം)
 

Friday, June 27, 2014


 BLEND(Blog for Dynamic Educational Network)


ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും ബ്ലോഗുവഴി ആശയ വിനിമയ നടത്തുകയും വിവരങ്ങള്‍ പങ്കുവെയ്ക്കുകയും ഫീഡ്ബാക്ക് നല്‍ക്കുകയും ചെയ്യുന്ന തരത്തില്‍ ഡയറ്റ് വിഭാവനം ചെയ്ത ഒരു ഐ.സി.ടി അധിഷ്ഠിത പദ്ധതിയാണ് BLEND(Blog for Dynamic Educational Network). ഡയറ്റ് ഐടി@സ്ക്കൂളിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി ജില്ലയിലുടനീളം വ്യാപിപ്പിക്കുന്നത്.കാസറഗോഡ് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ബ്ലോഗ് ഉണ്ടാവുകയും അത് കൃത്യമായും ശാസ്ത്രീയമായും അപ്ഡേറ്റു ചെയ്യുകയും ആവശ്യമായ ടെക്നിക്കല്‍ സപ്പോര്‍ട്ട്, അക്കാദമിക പിന്തുണ എന്നിവ നല്‍കി അത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കിമാറ്റുകയും ചെയ്യുന്ന തരത്തിലാണ് ഡയറ്റ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...