Thursday, July 2, 2015

ISM TEAM VISIT

ഇന്റേണല്‍ സപ്പോര്‍ട്ട് മിഷന്‍ (ISM) പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ശ്രീമതി സൗമിനി കല്ലത്തിന്റെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് ടീം സ്കൂള്‍ 02.07.2015ന് രാവിലെ 9.40 ന് സന്ദര്‍ശിച്ചു.സ്കൂളിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തിക്കൊണ്ട് സ്കൂളിന്റെ ഉന്നമനത്തിനായി എല്ലാവിധ പിന്തുണയും നല്‍കുകയെന്നതാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്.ISM ടീം അംഗങ്ങളായി ഹോസ്ദുര്‍ഗ്ഗ് എ.ഇ.ഒ ശ്രീ സദാനന്ദന്‍ മാസ്റ്റര്‍,ബേക്കല്‍ എ.ഇ.ഒ ശ്രീ രവിവര്‍മ്മ,ബി.പി.ഒ ശ്രീ ......,ഡയറ്റ് ഫാക്കല്‍റ്റി ശ്രീ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍,ഐ.ടി.@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ ശ്രീ ശങ്കരന്‍ മാസ്റ്റര്‍ എന്നിവരും ജില്ലാ ഓഫീസര്‍ ശ്രീമതി സൗമിനി കല്ലത്തിന്റെ കൂടെയുണ്ടായിരുന്നു.സ്കൂളിലെത്തിയ ഉടന്‍ അസംബ്ലി വിളിച്ചു ചേര്‍ക്കുകയും കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.ടീം അംഗങ്ങള്‍ ഓരോരുത്തരും വിവിധവിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ ക്ലാസ്സുകള്‍ മോണിറ്റര്‍ ചെയ്തു് പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ എത്രത്തോളം കുട്ടികളിലെത്തുന്നുണ്ടെന്ന് വിലയിരുത്തി.പിന്തുണ സംവിധാനങ്ങളായ ശാസ്ത്ര ലാബ്,ഐ.ടി. ലാബ്,ലൈബ്രറി എന്നിവ ടിമംഗങ്ങള്‍ സന്ദര്‍ശിച്ചു.ഭൗതിക സാഹചര്യങ്ങളുടെ പരിമിതി പഠനാന്തരീക്ഷത്തെയും പഠനപ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുവെന്ന് ടീം വിലയിരുത്തി.സ്കൂളില്‍ നടപ്പിലാക്കുന്ന തനത് പ്രവര്‍ത്തനമായ 'ഉജ്ജീവനം' പഠനപദ്ധതി വിലയിരുത്തി.പഠനപ്രവര്‍ത്തനങ്ങളും ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കി.
 സ്കൂള്‍ അസംബ്ലി - സ്വാഗതം - ഹെഡ്‌മാസ്റ്റര്‍ ഷാജി ഫിലിപ്പ് 
 ഡി.ഇ.ഒ ശ്രീമതി സൗമിനി കല്ലത്ത് കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു
 ഐ.എസ്.എം - സ്റ്റാഫ് മീറ്റിംഗ്

ഡി.ഇ.ഒ ശ്രീമതി സൗമിനി കല്ലത്ത്  ക്ലാസ്സ് വിലയിരുത്തി സംസാരിക്കുന്നു


ബേക്കല്‍ എ.ഇ.ഒ ശ്രീ രവിവര്‍മ്മ ക്ലാസ്സ് വിലയിരുത്തി സംസാരിക്കുന്നു
ഹോസ്ദുര്‍ഗ്ഗ് എ.ഇ.ഒ ശ്രീ സദാനന്ദന്‍ മാസ്റ്റര്‍ ക്ലാസ്സ് വിലയിരുത്തി സംസാരിക്കുന്നു

ഡയറ്റ് ഫാക്കല്‍റ്റി ശ്രീ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ക്ലാസ്സ് വിലയിരുത്തി സംസാരിക്കുന്നു


ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം


മനുഷ്യ സമൂഹത്തെ നാശത്തിലേയ്ക്ക തള്ളിവിടുന്ന ലഹരി മരുന്നുകള്‍ ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ആചരിക്കുന്ന ദിനമാണ് ലോക ലഹരി വിരുദ്ധദിനം. 1987 ഡിസംബര്‍ 7നാണ് യുഎന്‍ ജനറല്‍ അസംബ്ലി, ജൂണ്‍ 26ന് ലോക ലഹരി വിരുദ്ധദിനമായി ആചരിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്.യുവതലമുറയാണ് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്. യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കാത്ത ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അന്നത്തെ പ്രമേയം പാസാക്കപ്പെട്ടത്. തുടര്‍ന്ന് 1988 ജൂണ്‍ 26ലോക ലഹരി വിരുദ്ധദിനമായി ആചരിച്ചു വരുന്നു.
കൊട്ടോടി സ്കൂളില്‍ വിവിധ പരിപാടികള്‍ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തി.അസംബ്ലിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.ഹെഡ്‌മാസ്റ്റര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി.ആരോഗ്യ - ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ പോസ്റ്റര്‍ രചനാ മത്സരം നടത്തി.വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...