Tuesday, October 14, 2014

ലീലാവതി




ലീലാവതി
ഭാരതീയ ഗണിതശാസ്‌ത്രത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ ഭസ്‌കരാചാര്യര്‍ രണ്ടാമന്‍ രചിച്ച ഗ്രന്ഥമാണ് ലീലാവതി. ബീജഗണിതം, ഗോളാദ്ധ്യായം, ഗ്രഹഗണിതം, എന്നിങ്ങനെ നാലു ഭാഗങ്ങളായി സമാഹരിക്കപ്പെട്ട സിദ്ധാന്തശിരോമണി എന്ന ഗ്രന്ഥത്തിലെ ആദ്യഭാഗമാണ് ലീലാവതി. വിദുഷിയായ മകളെ ഗണിതവിദ്യ ലളിതമായി അഭ്യസിപ്പിക്കുവാന്‍ ചോദ്യോത്തര രൂപത്തില്‍ ഈ കൃതി രചിച്ച് മകളോടുളള വാത്സല്യം നിമിത്തം ലീലാവതി എന്ന നല്‍കി എന്നു പറയപ്പെടുന്നു. 18 അദ്ധ്യായങ്ങളിലായി അങ്കഗണിതവും, ജ്യാമിതിയും, ബീജഗണിതവും വളരെ മനോഹരമായ രീതിയില്‍ കൈകാര്യം ചെയ്യുന്നു.
 ഭാസ്‌കരാചാര്യര്‍ രചിച്ച ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ നിര്‍വ്വഹിച്ചത് ഡോ. വി. ബി. പണിക്കര്‍. ഈ  ഗ്രന്ഥം പബ്ളിഷ് ചെയ്തത് കുരുക്ഷേത്രം പ്രകാശന്‍ ആണ്.
ശ്രീമതി റീന. വി ,എച്ച്.എസ്.എ.,ജി.എച്ച്.എസ്.എസ്.കൊട്ടോടി.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...