Sunday, May 31, 2015
പുകയിലയുടെ കെണിയില്‍ കുരുങ്ങി ജീവിതം നശിക്കുന്നവര്‍ക്ക് ലോകമരുളുന്ന മുന്നറിയിപ്പായി എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.
പുകയില ഉപയോഗം മൂലം പ്രതിവര്‍ഷം ഇന്ത്യയില്‍ മരിക്കുന്നവരുടെ എണ്ണം എണ്ണം പത്തു ലക്ഷം കവിയുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍ അവരുടെ എണ്ണം 40,000. ഇന്ത്യയിലെ 120 കോടി ജനങ്ങളില്‍ 27.4 കോടി പേര്‍ പുകയില ഉപഭോക്താക്കളാണ്. പുകവലിക്കുന്നവരുടെ എണ്ണം 18.2 കോടിയും.
പുകയില ഉപയോഗം മൂലം പ്രതിവര്‍ഷം ഇന്ത്യയില്‍ മരിക്കുന്നവരുടെ എണ്ണം എണ്ണം പത്തു ലക്ഷം കവിയുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍ അവരുടെ എണ്ണം 40,000. ഇന്ത്യയിലെ 120 കോടി ജനങ്ങളില്‍ 27.4 കോടി പേര്‍ പുകയില ഉപഭോക്താക്കളാണ്. പുകവലിക്കുന്നവരുടെ എണ്ണം 18.2 കോടിയും.
ആമാശയം, വായ, കരള്‍, വന്‍കുടല്‍, ശ്വാസകോശം, പ്ലീഹ, വൃക്ക, മൂത്രസഞ്ചി എന്നിവയെ ബാധിക്കുന്ന അര്‍ബുദത്തിന്റെ മൂലകാരണം പുകയില ഉത്പന്നങ്ങളുടെ ഉപയോഗമാണ്. നാലായിരത്തോളം രാസപദാര്‍ഥങ്ങളുടെ മിശ്രിതരൂപമാണു പുകയില. അര്‍ബുദത്തിനു കാരണമാകുന്ന 40 രാസപദാര്‍ഥങ്ങള്‍ ഇതില്‍പ്പെടും. പക്ഷാഘാതം, രക്തധമനികളില്‍ രക്തം കട്ടപിടിക്കല്‍, ഹൃദയാഘാതം, വന്ധ്യത എന്നിവയിലും പുകയിലയുടെ പങ്കു വലുതാണ്. പുകവലിക്കാരുടെ സാമീപ്യംപോലും മറ്റുള്ളവരെ രോഗികളാക്കും.
കുട്ടികളില്‍ നേത്ര, ശ്വാസകോശ രോഗങ്ങള്‍ക്കും ശ്വാസോച്ഛ്വാസത്തിലെ മന്ദത, ആസ്ത്മ, പെട്ടെന്നുള്ള മരണം എന്നിവയ്ക്കും പുകവലിക്കുന്നവരുടെ സാമീപ്യം കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Subscribe to:
Posts (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...

-
കൊട്ടോടി സ്കൂളില് നിന്നും ഈ വര്ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്ഷത്തേയും പോലെ ഈ പഠ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില് നടത്താന് പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള് സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
മനുഷ്യ സമൂഹത്തെ നാശത്തിലേയ്ക്ക തള്ളിവിടുന്ന ലഹരി മരുന്നുകള് ജീവിതത്തില് നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള് ആ...