കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍
കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കില്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയര്‍സെക്കന്ററി സ്കൂളാണ് കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍.1955 ജൂണ്‍ 6 ന് ഏകാംഗ വിദ്യാലയമായി ആരംഭം കുറിച്ചു.1961 ല്‍ എല്‍.പി.വിഭാഗം ആരംഭിച്ചു.1980-81 ല്‍ ഹൈസ്കൂള്‍ വിഭാഗവും.1983 ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പരീക്ഷയെഴുതി.2007 ല്‍ ഹയര്‍ സെക്കന്ററി വിഭാഗവും ആരംഭിച്ചു.കള്ളാര്‍ ഗ്രാമ പഞ്ചായത്തിലാണെങ്കിലും കുറ്റിക്കോല്‍,കോടോംബേളൂര്‍,പനത്തടി എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുമുള്ള കുട്ടികളും ഇവിടെ പഠിക്കാനെത്തുന്നു.വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും പട്ടികവര്‍ഗ്ഗ,പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ്.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണിവിടെ പഠിക്കുന്നവര്‍.
വിദ്യാര്‍ത്ഥികള്‍
2014-2015
|
എല്‍.പി
|
യു.പി
|
ഹൈസ്കൂള്‍
|
ഹയര്‍സെക്കന്ററി
|
ആകെ
|
109
|
182
|
246
|
297
|
834
|
No comments:
Post a Comment