Saturday, November 1, 2014

നവംബര്‍ - 1- കേരളപ്പിറവി ദിനം

തലസ്ഥാനം : തിരുവനന്തപുരം
നിലവില്‍ വന്നത് : 1956 നവംബര്‍ 1
വിസ്തീര്‍ണ്ണം : 38,863 ച.കി.മീ.
തലസ്ഥാനം തിരുവനന്തപുരം
തീരദേശ ദൈര്‍ഘ്യം : 580 കി.മീ.
നദികള്‍ : 44
പടിഞ്ഞാറോട്ട് ഒഴുകുന്നത് : 41
കിഴക്കോട്ട് ഒഴുകുന്നത് : 3
ജില്ലകള്‍ / ജില്ലാ പഞ്ചായത്തുകള്‍ : 14
ഏറ്റവും വലിയ ജില്ല : പാലക്കാട്
ഏറ്റവും ചെറിയ ജില്ല : ആലപ്പുഴ
ഏറ്റവും ഒടുവില്‍ രൂപംകൊണ്ട ജില്ല : കാസര്‍കോട്
ആയുര്‍ദൈര്‍ഘ്യം : 73.8 വയസ്സ്
നിയമസഭാ അംഗങ്ങള്‍ : 141
കന്റോണ്‍മെന്റ് : 1 ( കണ്ണൂര്‍ ‍)
താലൂക്കുകള്‍ : 63
റവന്യൂ വില്ലേജ് : 1466
സിറ്റി കോര്‍പ്പറേഷന്‍ : 5
നഗരസഭകള്‍ : 60
ബ്ലോക്ക് പഞ്ചായത്തുകള്‍ : 152
ഗ്രാമപഞ്ചായത്തുകള്‍ : 978
ജനസംഖ്യ (2011 സെന്‍സസ്) : 3,33,87,677
ജനസാന്ദ്രത (ച.കി.മീ.) : 859
സ്ത്രീപുരുഷ അനുപാതം : 1084/1000
സാക്ഷരത : 93.91 %
സ്ത്രീ സാക്ഷരത : 91.98 %
പുരുഷ സാക്ഷരത : 96.2%
വിസ്തീര്‍ണം കൂടിയ ഗ്രാമപഞ്ചായത്ത് : കുമളി (795.28 ച.കി.മീ. (ഇടുക്കി))
വിസ്തീര്‍ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് : വളപട്ടണം (2.04 ച.കി.മീ. ( കണ്ണൂര്‍ ‍))
ജനസംഖ്യ കൂടിയ ഗ്രാമപഞ്ചായത്ത് : ബേപ്പൂര്‍ 66,895 (കോഴിക്കോട്))
ജനസംഖ്യ കുറഞ്ഞ ഗ്രാമപഞ്ചായത്ത് : വട്ടവട (5102 (ഇടുക്കി))
ഔദ്യോഗിക മൃഗം : ആന
ഔദ്യോഗിക പക്ഷി : വേഴാമ്പല്‍
ഔദ്യോഗിക വൃക്ഷം : തെങ്ങ്
ഔദ്യോഗിക പുഷ്പം : കണിക്കൊന്ന
നീളം കൂടിയ നദി : പെരിയാര്‍
ഉയരം കൂടിയ കൊടുമുടി : ആനമുടി (2695 മീ.)

(*2012 ലെ കണക്ക്പ്രകാരം)
വസ്തുതകളില്‍ പിശകുണ്ടെങ്കില്‍ ദയവുചെയ്ത് അറിയിക്കുക 
ബ്ലോഗ് ടീം

ഹോസ്ദു൪ഗ്ഉപജില്ലാകലോത്സവം- 2014

അറിയിപ്പ്
ഹോസ്ദു൪ഗ്ഉപജില്ലാകലോത്സവം- 2014

രജിസ്ട്രേഷ൯ തീയതി 06/11/2014 രാവിലെ 10 മണി മുതൽ CHMKS GVHSS KOTTAPPURAM
ഒരു സ്കൂൾ എല്ലാവിഭാഗങ്ങളും ഒരു യൂണിറ്റായി പരിഗണിച്ച് ഒറ്റത്തവണ രജിസ്ട്രേഷ൯ നടത്തേണ്ടതാണ്.
രജിസ്ട്രേഷ൯ സമയത്ത് താഴെപറയുന്നവ നി൪ബന്ധമായും ഏൽപ്പിക്കണം.

  • കലോത്സവ Entry-യുടെ പ്രധാനാധ്യാപക൯ സാക്ഷ്യപ്പെടുത്തിയ Printout നി൪ബന്ധമായും രജിസ്ട്രേഷ൯ സമയത്ത് ഹാജരാക്കേണ്ടതാണ്.ഇല്ലാത്ത പക്ഷം രജിസ്ട്രേഷ൯ നടത്തുന്നതല്ല.
  • റോളിംഗ് ട്രോഫികൾ

വിദ്യാ൪ത്ഥിവിഹിതമായി LPS -
                        5രൂപ വീതം ഓരോ കുട്ടിക്കും
                        UPS -8രൂപ വീതം ഓരോ കുട്ടിക്കും
                        HS-10രൂപ വീതം ഓരോ കുട്ടിക്കും
                        HSS/VHSS-15 രൂപ വീതം ഓരോ കുട്ടിക്കും

സ്കൂൾ വിഹിതമായി UPS -200രൂപ
                        HS-250 രൂപ[1000 -ൽ താഴെ കുട്ടികൾ]
                        350 രൂപ[1000-ന് മുകളിൽ കുട്ടികൾ]
                        HSS 350 രൂപ[1000- ൽ താഴെ കുട്ടികൾ]
                        500 രൂപ[1000- ന് മുകളിൽ കുട്ടികൾ]

HSS/VHSS -സ്പെഷൽ ഫീ വിഹിതം-
                        5 രൂപ വീതം ഓരോ കുട്ടിക്കും

മത്സരാ൪ത്ഥികളുടെ വിഹിതം-
                        UPS/HS/HSS-5 രൂപ വീതം ഓരോ കുട്ടിക്കും

പി.ടി.എ വിഹിതം
                       LPS-100 രൂപ
                       UPS-300 രൂപ
                       HS-400 രൂപ
                       HSS/VHSS-500 രൂപ
കോട്ടപ്പുറം                                                               ജനറൽ കൺവീന൪
27/10/2014

ഇന്ന് കേരള പിറവി ദിനം


നാട്ടുരാജ്യങ്ങളെയും രാജവാഴ്ചയെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റി 1956 നവംബര്‍ ഒന്നിന് ഭാരതത്തിന്റെ തെക്കേ അറ്റത്ത് ഒരു കൊച്ചു സംസ്ഥാനം പിറവികൊണ്ടു.വൈവിധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ കേരളത്തെ ലോകത്തിലെ സന്ദര്‍ശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കളരിപ്പയറ്റ്, കഥകളി, ആയുര്‍വേദം, തെയ്യംതുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന ഘടകമാണ്.വിവിധ സാമൂഹിക മേഖലകളില്‍ കൈവരിച്ച ചില നേട്ടങ്ങള്‍ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. സാക്ഷരതയാണ് അതിലൊന്ന്.ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്കാണ്. കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക്  ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു.1950കളില്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയില്‍ വന്‍മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡല്‍ എന്ന പേരില്‍ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്. പക്ഷേ...ഇന്ന്...?

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...