വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താന്‍ പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള്‍ സ്കൂള്‍ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധികരിക്കുന്നു.ഉപകാരപ്പെടുമെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യൂ.....
വന്യജീവി
വാരം ക്വിസ്സ്
- എന്നുമുതല്‍ക്കാണ് ഇന്ത്യയില്‍ വന്യജീവി വാരം ആചരിക്കാന്‍ തുടങ്ങിയത്? (1952 ഒക്ടോബര്‍ 2 - 8)
- ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ഏത്? (ഹെയ്‌ലി(1936ല്‍)/ജിം കോര്‍ബറ്റ് ദേശീയോദ്യാനം)
- ജിം കോര്‍ബറ്റ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതെവിടെ ?(ഉത്തരാഖണ്ടില്‍)
- കേരളത്തില്‍ ആദ്യമായി സ്ഥാപിതമായ ദേശീയോദ്യാനം ഏത്?(ഇരവികുളം ദേശീയോദ്യാനം)
- ഇരവികുളം ദേശീയോദ്യാനം ഏത് ജില്ലയിലാണ് ?(ഇടുക്കി)
- ഇരവികുളം ദേശീയോദ്യാനത്തില്‍ സംരക്ഷിക്കപ്പെടുന്ന പ്രധാന വന്യജീവി ഏത് ?(വരയാടുകള്‍/നീലഗിരി താര്‍)
- പെരിയാര്‍ ദേശീയോദ്യാനം നിലവില്‍ വന്ന വര്‍ഷം ഏത് ?(1982)
- സൈലന്റ് വാലി ദേശീയോദ്യാനം നിലവില്‍ വന്ന വര്‍ഷം ഏത് ?(1984)
- സൈലന്റ് വാലി ദേശീയോദ്യാനം ഏത് ജില്ലയില്‍പ്പെടും ?(പാലക്കാട്)
- ആനമുടി ചോല ദേശീയോദ്യാനം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു ?(ഇടുക്കി)2003
- ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ചോലവനം ഏത് ?(മന്നവന്‍ ചോല)
- കേരളത്തിലെ ഏറ്റവും ചെറുതും അവസാനം നിലവില്‍ വന്നതുമായ ദേശീയോദ്യാനം ഏത് ?(പാമ്പാടും ചോല )2003 ല്‍
- കേരളത്തിലെ രണ്ട് ബയോസ്ഫിയര്‍ റിസര്‍വുകള്‍ ഏതെല്ലാം?(നീലഗിരിയും അഗസ്ത്യമലയും)
- ഇന്ത്യയിലെ നാല് കമ്മ്യൂണിറ്റി റിസര്‍വുകളില്‍ ഒന്ന് കേരളത്തിലാണ്.ഏതാണത്?(കടലുണ്ടി - വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ് )
- തട്ടേക്കാട് പക്ഷിസങ്കേതം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു ?(എറണാകുളം)
- ശെന്തുരുണി വന്യജീവി സങ്കേതം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു ?(കൊല്ലം)1984
- ആറളം വന്യജീവി സങ്കേതം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു ?(കണ്ണൂര്‍)1984
- കേരളത്തിന്റെ ദേശീയമൃഗം ഏത് ?(ആന)
- കേരളത്തിന്റെ ദേശീയപക്ഷി ഏത് ?(മലമുഴക്കി വേഴാമ്പല്‍)
- ഇന്ത്യയില്‍ എത്ര വന്യജീവി സംരക്ഷണ കേന്ദ്രങ്ങളുണ്ട്?(515)
ടൈബ്രേക്കര്‍
ചോദ്യങ്ങള്‍
- കേരളത്തില്‍ എത്ര വന്യജീവി സംരക്ഷണ കേന്ദ്രങ്ങളുണ്ട്?(16)
- മതികെട്ടാന്‍ ചോല ദേശീയോദ്യാനം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു ?(ഇടുക്കി)2003
- കേരളത്തിലെ കമ്മ്യൂണിറ്റി റിസര്‍വായ കടലുണ്ടി - വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ് ഏതെല്ലാം ജില്ലകളിലായി സ്ഥിതി ചെയ്യുന്നു ?(കോഴിക്കോട്,മലപ്പുറം)
- കേരളത്തിന്റെ ദേശീയ പുഷ്പം ഏത്?(കണിക്കൊന്ന)
- ആനത്താരകള്‍ക്ക് പ്രശസ്തമായ ദേശീയോദ്യാനം ഏത്?(മതികെട്ടാന്‍ ചോല)കുറിപ്പ്:വിജയികളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരെ തെരഞ്ഞെടുക്കണംശാസ്ത്രക്ലബ്ബ് ജി.എച്ച്.എസ്.എസ് കൊട്ടോടിഈ പോസ്റ്റിന്റെ PDF DOWNLOAD ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ....
No comments:
Post a Comment