Wednesday, September 24, 2014

.

മംഗള്‍യാന്‍ വിജയത്തില്‍ ഞങ്ങളും അഭിമാനിക്കുന്നു...വിജയാഹ്ലാദത്തില്‍ ഞങ്ങളും പങ്കുചേരുന്നു......
മംഗള്‍യാന്‍ വിജയം കൊട്ടോടി സ്കൂളില്‍ ആഘോഷം...
=======================
രാവിലെ മംഗള്‍യാന്‍ വിജയവാര്‍ത്തയറിഞ്ഞശേഷം സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഭാസ്കരന്‍ മാസ്റ്ററുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ വിജയാഹ്ലാദപരിപാടികള്‍ ആസൂത്രണം ചെയ്യുകയും തൂടര്‍ന്ന് ഉച്ചയ്ക്കുശേഷം മംഗള്‍യാന്‍ വിജയാഹ്ലാദപരിപാടികള്‍ നടത്തുകയും ചെയ്തു.സ്കൂള്‍ ശാസ്ത്രക്ലബ്ബ് കണ്‍വീനര്‍ കുഞ്ഞുമോന്‍ മാസ്റ്ററുടെയും ഗണിത ക്ലബ്ബ് കണ്‍വീനര്‍ ബിനോയി ഫിലിപ്പ് മാസ്റ്ററുടെയും സഹാധ്യാപകരുടെയും നേതൃത്വത്തില്‍ ക്ലബ്ബംഗങ്ങള്‍ മംഗള്‍യാന്‍ പോസ്റ്റര്‍ പ്രദര്‍ശനം നടത്തി.മംഗള്‍യാന്‍,പി.എസ്.എല്‍.വി.മാതൃകകള്‍ വഹിച്ചുകൊണ്ടുള്ള വിജയാഹ്ലാദ റാലിയും കൊട്ടോടി ടൗണിലൂടെ നടത്തുകയുണ്ടായി.തുടര്‍ന്ന് ചേര്‍ന്ന അസംബ്ലിയില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഭാസ്കരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.സ്കൂള്‍ ശാസ്ത്രക്ലബ്ബ് കണ്‍വീനര്‍ കുഞ്ഞുമോന്‍ മാസ്റ്റര്‍ മംഗള്‍യാന്‍ ദൗത്യത്തെക്കുറിച്ച് വിശദീകരിച്ച് സംസാരിച്ചു.അസംബ്ലിയില്‍ ബിനോയി ഫിലിപ്പ് മാസ്റ്ററുടെ നേതൃത്വത്തില്‍ വീഡിയോ പ്രദര്‍ശനം നടത്തി.മംഗള്‍യാനെക്കുറിച്ചും ചൊവ്വാപര്യവേഷണത്തെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് അറിവു പകരുന്നതായി മംഗള്‍യാന്‍ വിജയാഹ്ലാദപരിപാടികള്‍.

 മംഗള്‍യാന്‍ വിജയാഹ്ലാദപരിപാടികള്‍
 മംഗള്‍യാന്‍,പി.എസ്.എല്‍.വി.മാതൃകകള്‍ കുട്ടികള്‍ നോക്കിക്കാണുന്നു.
  ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഭാസ്കരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
 കുഞ്ഞുമോന്‍ മാസ്റ്റര്‍ മംഗള്‍യാന്‍ ദൗത്യത്തെക്കുറിച്ച് വിശദീകരിച്ച് സംസാരിക്കുന്നു.
 വിജയാഹ്ലാദ റാലി





വിജയാഹ്ലാദ റാലി
മംഗള്‍യാന്‍ പോസ്റ്റര്‍ പ്രദര്‍ശനം

 വീഡിയോ പ്രദര്‍ശനം ബിനോയി ഫിലിപ്പ് മാസ്റ്ററുടെ നേതൃത്വത്തില്‍



ആശംസകള്‍.....


 ആശംസകള്‍.....
മലയാള സാഹിത്യത്തിലെ കുലപതി എം. ടി. വാസുദേവന്‍ നായര്‍ക്ക് ജെ. സി ഡാനിയേല്‍ പുരസ്കാരം...


മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക്  എം. ടി. വാസുദേവന്‍ നായര്‍ക്ക് ജെ. സി ഡാനിയേല്‍ പുരസ്കാരം ലഭിച്ചു.
ശ്രീ. എം. ടി. വാസുദേവന്‍ നായര്‍ക്ക്  ആശംസകള്‍.....


കണക്കു കൂട്ടലുകള്‍ പിഴയ്ക്കാതെ...


നമ്മുടെ അഭിമാനം വാനോളമുയര്‍ന്ന ദിവസം...........

അതെ ഓരോ ഭാരതീയനും സന്തോഷത്തോടെ തുള്ളിച്ചാടുന്ന നിമിഷങ്ങള്‍.........
അഭിമാനിക്കാം നമ്മുടെ ശാസ്‌ത്രജഞരെ ഓര്‍ത്ത്...........

കണക്കു കൂട്ടലുകള്‍ പിഴയ്ക്കാതെ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിച്ച ശാസ്‌ത്രജഞര്‍ക്ക് 
കൊട്ടോടി ഗണിതശാസ്‌ത്ര ക്ലബ്ബിന്റെ ആശംസകള്‍.........

'ഇന്ത്യ വിജയകരമായി ചൊവ്വയിലെത്തിയിരിക്കുന്നു'

അഭിമാന മുഹൂര്‍ത്തം; ഇന്ത്യ ചൊവ്വയില്‍
"അഭിമാനിക്കാം ഓരോ ഭാരതീയനും" 
ഇന്ത്യയുടെ ആദ്യ ഗോളാന്തരദൗത്യം വിജയിച്ചു. മംഗള്‍യാന്‍ പേടകം ബുധനാഴ്ച രാവിലെ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തി. 22 കോടി കിലോമീറ്റര്‍ അകലെ ചൊവ്വായ്ക്കരികില്‍നിന്ന് പേടകം 'മംഗളസൂചകമായി' സന്ദേശമയച്ചു.

'ഇന്ത്യ വിജയകരമായി ചൊവ്വയിലെത്തിയിരിക്കുന്നു', ബാംഗ്ലൂരില്‍ മംഗള്‍യാന്റെ പഥപ്രവേശനവേളയില്‍ സന്നിഹിതനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഈ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞരെയും മറ്റുള്ളവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇതോടെ, പ്രഥമ ചൊവ്വാദ്യത്യം വിജയിപ്പിച്ച ആദ്യരാജ്യമെന്ന നിലയ്ക്കും, ചൊവ്വയില്‍ പേടകമെത്തിച്ച ആദ്യ ഏഷ്യന്‍രാജ്യമെന്ന നിലയ്ക്കും ചരിത്രത്തില്‍ ഇടംനേടുകയാണ് ഇന്ത്യ. ചൊവ്വയില്‍ വിജയകരമായി എത്തുന്ന നാലാമത്തെ ശക്തിയി ഇന്ത്യ ഈ വിജയത്തോടെ മാറി.
അഭിനന്ദനങ്ങള്‍..........
ഇതുവരെയും ഒരു രാജ്യത്തിനും തങ്ങളുടെ ആദ്യ ചൊവ്വാദൗത്യം വിജിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ 'ചൊവ്വാദോഷം' മാറ്റിയിരിക്കുകയാണ് 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' ( Mars Orbiter Mission - MOM ) എന്ന മംഗള്‍യാന്‍.

2013 നവംബര്‍ 5 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് പിഎസ്എല്‍വി - സി25 റോക്കറ്റില്‍ വിക്ഷേപിച്ച മംഗള്‍യാന്‍ പേടകം, പത്തു മാസവും 19 ദിവസവും സ്‌പേസിലൂടെ യാത്രചെയ്താണ് ഇപ്പോള്‍ ചൊവ്വയിലെത്തിയിരിക്കുന്നത്.

ദൗത്യത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമായിരുന്നു സൗരഭ്രമണപഥത്തില്‍നിന്ന് പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്നത്. അതിനുള്ള വന്‍ തയ്യാറെടുപ്പിലായിരുന്നു ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ( കടഞഛ ) യിലെ ശാസ്ത്രജ്ഞര്‍.

ചൊവ്വായുടെ ഭ്രമണപഥത്തിലെത്തിക്കാന്‍ പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ 22.1 കിലോമീറ്ററില്‍നിന്ന് 1.1 കിലോമീറ്ററിലേക്ക് കുറയ്‌ക്കേണ്ടിയിരുന്നു. ആ സുപ്രധാന കടമ്പയാണ് രാവിലെ മറികടന്നത്. പേടകത്തെ ദിശതിരിച്ച് റിവേഴ്‌സ് ഗിയറിലിട്ട് വേഗംകുറച്ച് നിശ്ചിത ഭ്രമണപഥത്തിലേക്ക് എത്തിക്കാന്‍ സാധിച്ചതായി ഐ.എസ്.ആര്‍.ഒ.അധികൃതര്‍ അറിയിച്ചു.
2013 നവംബര്‍ 5 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് മംഗള്‍യാന്‍ പേടകവുമായി പിഎസ്എല്‍വി-സി25 റോക്കറ്റ് കുതിച്ചുയര്‍ന്നപ്പോള്‍

 മംഗള്‍യാന്‍


 മംഗള്‍യാന്റെ ബാംഗ്ലൂരിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍, ദൗത്യത്തിന്റെ വിജയത്തിന് ആകാംക്ഷയോടെയുള്ള കാത്തിരിപ്പ്. ബുധനാഴ്ച രാവിലത്തെ ദൃശ്യം

ചൊവ്വാദൗത്യം വിജയിച്ച കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഐ.എസ്.ആര്‍.ഒ. ഫെയ്‌സ്ബുക്കിലിട്ട് പോസ്റ്റ്  

'ലാം' തുണച്ചു

മംഗള്‍യാന്‍ പേടകത്തിലെ 'ലിക്വിഡ് അപ്പോജി മോട്ടോര്‍' എന്ന 'ലാം യന്ത്ര'ത്തെ 24 മിനിറ്റ് നേരം ജ്വലിപ്പിച്ചാണ് ചൊവ്വായുടെ ഭ്രമണപഥത്തില്‍ അതിനെ എത്തിക്കാന്‍ സാധിച്ചത്.
നിശ്ചയിച്ചിരുന്നതുപോലെ പുലര്‍ച്ചെ 4.17ന് പേടകത്തിലെ ഇടത്തരം ആന്റിന സന്ദേശക്കൈമാറ്റത്തിന് തയ്യാറായിക്കഴിഞ്ഞിരുന്നു. 6.56 നുശേഷം പേടകം തനിയെ പുറംതിരിഞ്ഞു. 7.12 നുശേഷം പേടകം ചൊവ്വയുടെ നിഴലിലായി. സൂര്യനും ചൊവ്വയും പേടകവും ഒരേ നിരയിലായതാണ് കാരണം.
7.17 മുതല്‍ 7.41 വരെ പേടകത്തിലെ 'ലാം യന്ത്ര'വും എട്ട് ചെറിയ യന്ത്രങ്ങളും ജ്വലിച്ചു. പുറംതിരിഞ്ഞശേഷം നടന്ന ഈ റിവേഴ്‌സ് ജ്വലനത്തിന്റെ ഫലമായി പേടകത്തിന്റെ വേഗം 22 കിലോമീറ്ററില്‍നിന്ന് 1.1 കിലോമീറ്ററായി കുറഞ്ഞു. അതോടെ പേടകം ചൊവ്വയുടെ ആകര്‍ഷണത്തില്‍ കുരുങ്ങി, അതിനെ വലംവെച്ചുതുടങ്ങി.
പത്തുമാസമായി നിദ്രയിലായിരുന്ന ലാം യന്ത്രം പ്രവര്‍ത്തനക്ഷമമാണോ എന്നറിയാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് നാലുസെക്കന്‍ഡ് നേരം യന്ത്രത്തെ പരീക്ഷണാര്‍ഥം ജ്വലിപ്പിച്ചിരുന്നു. അത് വിജയിച്ചത് ഐഎസ്ആര്‍ഒ ഗവേഷകരില്‍ വലിയ ആത്മവിശ്വാസമുണര്‍ത്തി.
ചൊവ്വയോട് ഏറ്റവും അടുത്തെത്തുമ്പോള്‍ 366 കിലോമീറ്ററും ഏറ്റവും അകലെ 80,000 കിലോമീറ്ററും പരിധിയുള്ള വാര്‍ത്തുള ഭ്രമണപഥത്തില്‍ ചുറ്റിയാണ് മംഗള്‍യാന്‍ നിരീക്ഷണങ്ങള്‍ നടത്തുക.
450 കോടി രൂപ ചെലവും 1337 കിലോഗ്രാം ഭാരവുമുള്ള പേടകത്തില്‍ അഞ്ച് പേലോഡുകള്‍ അഥവാ പരീക്ഷണോപകരണങ്ങളാണ് ഉള്ളത്. ചൊവ്വയിലെ അന്തരീക്ഷത്തിന്റെ ഉപരിമേഖലകളെക്കുറിച്ച് പഠിക്കാനും, അവിടുത്തെ മീഥേന്‍ വാതകത്തിന്റെ സാന്നിധ്യമളക്കാനുമൊക്കെ സഹായിക്കുന്നവയാണ് ആ ഉപകരണങ്ങള്‍.
അതില്‍ മീഥൈനിന്റെ സാന്നിധ്യമളക്കാനുള്ള മീഥൈന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് ( എം.എസ്.എം) ആണ് ഏറ്റവും പ്രധാനം. ആ ഉപകരണം നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് മുമ്പ് ചൊവ്വയില്‍ സൂക്ഷ്മജീവികള്‍ ഉണ്ടായിരുന്നോ എന്ന് അറിയാനാകും. ചൊവ്വയിലെ ജീവന്റെ സാന്നിധ്യമാണ് മംഗള്‍യാന്‍ തേടുന്നതെന്ന് സാരം.


ISRO ശാസ്ത്രജ്ഞര്‍ക്ക് ആയിരം അഭിനന്ദനങ്ങള്‍.........
ശാസ്ത്രക്ലബ്ബ് ,ജി.എച്ച്.എസ്.എസ്.കൊട്ടോടി.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...