Wednesday, October 1, 2014

അറിയിപ്പ്



തിങ്കളാഴ്ച പൊതു അവധി
തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് ഒക്ടോബര്‍ ആറ് തിങ്കളാഴ്ച പ്രൊഫണഷല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. അന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും

ശുചിത്വമാസാചരണത്തിന് തുടക്കം

 ശുചിത്വമാസാചരണം - Clean Campus,Safe Campus
2014 ഒക്ടോബര്‍ 1മുതല്‍ നവംബര്‍ 1വരെയുള്ള ശുചിത്വമാസാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും സ്കൂളും പരിസരവും ശുചിമുറികളും വൃത്തിയാക്കി.മൂന്ന് മണിക്ക് ശേഷം ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ക്ലാസ്സധ്യാപകരുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു.കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ‘Swachh Bharat’, 'Clean Campus,Safe Campus' പരിപാടികള്‍ ഗാന്ധിജിയുടെ 150--ാം ജന്മദിനത്തോടനുബന്ധിച്ച് ഒരു മാസക്കാലത്തോളം നടപ്പിലാക്കാനാണ് നിര്‍ദേശം.
തൊമ്മച്ചന്‍ മാസ്റ്റര്‍ ഗാന്ധി ജയന്തി സ്മരണക്കായി ചെന്തെങ്ങിന്‍ തൈ നടുന്നു.












നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...