റെനെ
ദെക്കാര്‍ത്തെ
(1596 മാര്‍ച്ച്
31 – 1650 ഫെബ്രുവരി
11)
ആധുനിക
ഗണിതശാസ്‌ത്രത്തിന്റെ
പിതാവെന്ന് പരക്കെ അറിയപ്പെടുന്ന
ഗണിതശാസ്‌ത്ര പ്രതിഭ റെനെ
ദെക്കാര്‍ത്തെയുടെ ജന്മദിനമാണ്
ഇന്ന്. 1596 മാര്‍ച്ച്
31 ന് ഫ്രാന്‍സിലെ
ലാഹോയെ ഗ്രാമത്തിലാണ്
ദെക്കാര്‍ത്തെ ജനിച്ചത്.
മനുഷ്യന്റെ
അസ്‌തിത്വത്തെക്കുറിച്ചുള്ള
എക്കാലത്തെയും സംശയങ്ങള്‍ക്കുള്ള
അദ്ദേഹത്തിന്റെ വീക്ഷണം
"ഞാന്‍ ചിന്തിക്കുന്നു
അതിനാല്‍ ഞാന്‍ ഉണ്ട് "
എത്രയോ അര്‍ത്ഥവത്താണ്
.
ഗണിതശാസ്‌ത്രത്തിലെ
വിശ്ലേഷക ജ്യാമിതി അദ്ദേഹത്തിന്റെ
പ്രധാന സംഭാവനയാണ്.
"ശാസ്‌ത്രങ്ങളിലെ
സത്യാന്വേഷണം ശരിയായ വിധത്തില്‍
നിര്‍വഹിക്കാനുള്ള
മാര്‍ഗങ്ങളെപ്പറ്റി ഒരു
ചര്‍ച്ച" എന്ന
രചിച്ചതു വഴി ആധുനിക
ഗണിതശാസ്‌ത്രത്തിന് അദ്ദേഹം
തറക്കല്ലിട്ടു. ക്ഷേത്രഗണിത
പ്രശ്‌നങ്ങള്‍ ബീജഗണിത
മാര്‍ഗങ്ങളിലൂടെ അപഗ്രഥനം
ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം
കാണിച്ചു തന്നു.
1650 ഫെബ്രുവരി 11
ന് ന്യൂമോണിയ ബാധിതനായി
അദ്ദേഹം അന്തരിച്ചു.