Thursday, December 4, 2014

"ലിവിംഗ് ലെജന്റ് ഓഫ് ലോ"


ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ദാര്‍ശനിക മുഖമായിരുന്ന ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 3.30നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. രോഗബാധയെ തുടര്‍ന്ന് നവംബർ 24നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ 15ന് അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. പരേതയായ ശാരദയാണ് ഭാര്യ. രണ്ട് പുത്രന്മാരുണ്ട്. സംസ്കാരം നാളെ വൈകിട്ട് ആറിന് രവിപുരം ശ്മശാനത്തിൽ നടക്കും.

1915 നവംബര്‍ 15ന് പാലക്കാട് വൈദ്യനാഥപുരം വി.വി. രാമയ്യരുടെയും നാരായണി അമ്മാളുടെയും മകനായാണ് കൃഷ്ണയ്യരുടെ ജനനം. അണ്ണാമലൈ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1952-ല്‍ മദ്രാസ് നിയമസഭാംഗവും 1957-ൽ കേരള നിയമസഭാംഗവുമായി. ഇ.എം.എസ് മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍, വൈദ്യുതി, സാമൂഹികക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. മന്ത്രിയായിരുന്ന അദ്ദേഹം 1968-ല്‍ ഹൈക്കോടതി ജഡ്ജിയും 1970ല്‍ ലാ കമ്മിഷൻ അംഗവുമായി. 1973 മുതല്‍ 1980 വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നു. ഇക്കാലയളവില്‍ നാനൂറിലധികം വിധികളാണ് കൃഷ്ണയ്യർ പ്രഖ്യാപിച്ചത്.  പാവപ്പെട്ടവനു ജാമ്യം അന്യമാകരുതെന്ന് മോത്തീറാം കേസില്‍ വിധി പുറപ്പെടുവിച്ചു കൊണ്ട് കൃഷ്ണയ്യർ പറഞ്ഞു. ആ വിധിക്കു ശേഷമാണ് ജാമ്യ വ്യവസ്ഥകള്‍ ഉദാരമാക്കാൻ തുടങ്ങിയത്.
പട്ടിക ജാതിയില്‍പ്പെട്ടവരെ ജഡ്‌ജിമാരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, നിയമമന്ത്രി, ചീഫ്‌ ജസ്‌റ്റീസ്‌ എന്നിവർക്ക് കൃഷ്ണയ്യര്‍ എഴുതിയ കത്തുകള്‍ പ്രസിദ്ധമാണ്‌.

ഒരു രൂപ പോലും പ്രതിഫലം പറ്റാതെ നിരവധി കമ്മിഷനുകളുടെ അദ്ധ്യക്ഷനായും കൃഷ്‌ണയ്യര്‍ പ്രവര്‍ത്തിച്ചു. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട നിയമപരിഷ്‌കാര കമ്മിഷന്‍ വിപ്ലവകരമായ നിദ്ദേശങ്ങളാണ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

സംഗീതത്തിലും താല്‍പര്യമുള്ളയാളായിരുന്നു കൃഷ്ണയ്യര്‍. അണ്ണാമലൈ സർവകലാശാലയിൽ  പഠിക്കുന്ന കാലത്ത്‌ സംഗീതവിരുന്നുകളിലും പങ്കെടുത്തിരുന്നു. സംഗീതത്തിലും വീണവായനയിലും തൽപരയായിരുന്ന ഭാര്യ ശാരദയിൽ നിന്ന് വീണവായന അഭ്യസിച്ചിട്ടുണ്ട് കൃഷ്ണയ്യര്‍.  പുലർച്ചെ നാലു മണിക്ക് ഉണര്‍ന്ന് വീണവായിക്കുമായിരുന്നു അദ്ദേഹം. ഭാര്യയുടെ മരണത്തോടെയാണ് ആ പതിവ് നിർത്തിയത്. 

നൂറ്റിയഞ്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നീതിന്യായം, നിയമം എന്നീ മേഖലയില്‍പ്പെടുന്നവയാണ് ഭൂരിഭാഗവും. വാണ്ടറിംഗ് ഇന്‍ മെനി വേള്‍ഡ്സ് (Wandering in Many Worlds)​ എന്നതാണ് കൃഷ്ണയ്യരുടെ ആത്മകഥ. ''ലൈഫ് ആഫ്‌റ്റര്‍ ഡെത്ത് " എന്ന കൃതിയും ശ്രദ്ധേയമാണ്.

സോവിയറ്റ് ലാന്റ് നെഹ്റു അവാർഡ്,​ ശ്രീ ജഹാംഗീർ ഗാന്ധി മെഡല്‍ ഉള്‍പ്പെടെ നിരവധി ബഹുമതികൾ കൃഷ്ണയ്യർക്ക് ലഭിച്ചിട്ടുണ്ട്. 1995-ൽ ഇന്റര്‍നാഷണല്‍ ബാർ കൗണ്‍സില്‍,​ കൃഷ്ണയ്യരെ  "ലിവിംഗ് ലജന്‍ഡ് ഒഫ് ലാ" (Living Legend Of Law) എന്ന ബഹുമതി നല്‍കി ആദരിച്ചു. 1999ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. റഷ്യന്‍ സര്‍ക്കാര്‍ "ഓര്‍ഡര്‍ ഒഫ് ഫ്രണ്ട്ഷിപ്പ്'' അവാർഡും നല്‍കി ആദരിച്ചു.  

കൊട്ടോടി സ്കൂളിന്റെ ആദരാഞ്ജലികള്‍.....

Wednesday, December 3, 2014

അവശതയുള്ള ജനങ്ങളുടെ അന്താരാഷ്ട്ര ദിനം


അംഗവൈകല്യം ബാധിച്ചരെ ഓര്‍ക്കാന്‍, അവരുടെ ജീവിതത്തിന്‍റെ അപൂര്‍ണ്ണതകളെയും അശരണാവസ്ഥയെയും ഓര്‍ക്കാന്‍ ലോകം സമര്‍പ്പിച്ച ദിവസമാണ് ഡിസംബര്‍ 3, ലോക വികലാംഗ ദിനം. അവശതയുടെയും അനാഥത്വത്തിന്‍റെയും ലോകത്ത് അകപ്പെട്ട വികലാംഗരെ ഓര്‍ക്കാനും സഹായിക്കാനുമുള്ള ദിനം. ശാരീരികമായ വൈകല്യങ്ങള്‍ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് ഒഴിച്ചു നിര്‍ത്താന്‍ കാരണമാകാതിരിക്കട്ടെ.ചെറിയ വൈകല്യങ്ങള്‍ക്കപ്പുറം വലിയ കഴിവുകള്‍ കണ്ടെത്താം. ഈ ലോകത്തിനുവേണ്ടി ഒരു പാടു കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്കുമാകും. വികലാംഗരെ സ്വന്തവും സ്വതന്ത്രവുമായി ജീവിക്കാന്‍ അനുവദിക്കുക അതിനവരെ പ്രാപ്തരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ എക്കാലത്തേയും ഉദ്ദേശ്യം. അംഗവൈകല്യവും അംഗവിഹീനതയും ഉള്ളവരുടെ മനുഷ്യാവകാശ പ്രശ്നങ്ങള്‍; വികസനത്തില്‍ അവരുടെ പങ്കാളിത്തംഎന്നിവയാണ് ഇക്കുറി ഐക്യ രാഷ്ട്ര സഭയുടെ വികലാംഗ ദിനാചരണത്തിന്‍റെ ഊന്നല്‍ 1983 മുതല്‍ 1992 വരെ ഐക്യരാഷ്ട്രസഭ വികലാംഗരുടെ ദശകം അഘോശിച്ചിരുന്നു. തുടര്‍ന്നാണ് 1992 മുതല് ഡിസംബര്‍ 3 ലോക വികലാംഗ ദിനമായി ആചരിച്ച് തുടങ്ങിയത്.

Tuesday, December 2, 2014

മാസികാ പ്രകാശനം

സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങള്‍ ശ്രീമതി ബേബിസുധ ടീച്ചറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ കയ്യെഴുത്തു മാസികയുടെ പ്രകാശനം ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ മാസ്റ്റര്‍ കുമാരി ഐശ്വര്യക്ക് നല്‍കി നിര്‍വ്വഹിക്കുന്നു.

അനുമോദനങ്ങള്‍......



സബ്‌ജില്ലാ കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനിതരാവുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കൂളിന്റെ അനുമോദനങ്ങള്‍ ...........







അഭിനന്ദനങ്ങള്‍...




സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്രമേളയിലെ അധ്യാപകര്‍ക്കുള്ള ടീച്ചിംഗ് എയ്ഡ് മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ശ്രീ.റ്റി.മനോജ് കുമാര്‍(HSST MATHS) സാറിന് കൊട്ടോടി സ്കൂളിന്റെ അഭിനന്ദനങ്ങള്‍....

Monday, December 1, 2014

ഇന്ന് ഡിസംബര്‍ ഒന്ന്, ലോക എയിഡ്സ് ദിനം


ലോകജനതയെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്ന മാരകമായ രോഗത്തോടുള്ള ചെറുത്തു നില്‍പ്പിന് വേണ്ടിയാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ 1988 മുതല്‍ ഡിസംബര്‍ ഒന്ന് ലോക എയിഡ്സ് ദിനമായി ആചരിച്ചു വരുന്നത്.
പഠനങ്ങള്‍ സൂചിപ്പിക്കുന്നത് 1981ല്‍ ആണ് ലോകത്ത് ആദ്യമായി യുഎസില്‍ എയിഡ്സ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് എന്നാണ്. പിന്നീട് നടന്ന ഗവേഷങ്ങളില്‍ 1959 ല്‍ ബല്‍ജിയന്‍ കോംഗോയില്‍ അജ്ഞാത രോഗം ബാധിച്ച് മരിച്ച ഒരാളിലും എയിഡ്സ് വൈറസ് സാന്നിധ്യമുണ്ടായിരുന്നു എന്ന യാഥാര്‍ത്ഥ്യം വെളിവായി. 

ലോകത്താകെയുള്ള 3 കോടിയിലധികം HIV ബാധിതരില്‍ അരലക്ഷത്തോളം പേര്‍ നമ്മുടെ കൊച്ചു കേരളത്തിലാണെന്ന യാഥാര്‍ത്ഥ്യത്തിന്റെ വെളിച്ചത്തില്‍ ഇങ്ങനെയൊരു ദിനം ഓര്‍മ്മപ്പെടുത്തുന്നത്‌ ചില നഗ്ന സത്യങ്ങള്‍ മാത്രം. ഇപ്പോഴുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏകദേശം 3,3400000 എയിഡ്സ് രോഗികള്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതില്‍, 25 ലക്ഷം പേരും കുട്ടികളാണ്. പ്രതിവര്‍ഷം ഏകദേശം 25 ലക്ഷം ആളുകള്‍ പുതുതായി ഈ മാരക രോഗത്തിനടിമപ്പെടുന്നു. അതില്‍ 85 ശതമാനം ആളുകളും ലൈംഗിക ബന്ധത്തിലൂടെയാണ് എയിഡ്സ് രോഗതിനിരയവുന്നത്. ഓരോ ദിനവും എഴായിരത്തോളം പേര്‍ രോഗബാധിതരാവുമ്പോള്‍ അമ്പതു പേര്‍ മരണപ്പെടുന്നു. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് 3.80 ശതമാനം പേരിലും 2.05 ശതമാനം പേര്‍ക്ക് രക്തം സ്വീകരിക്കുന്നതിലൂടെയും 6.46 പേര്‍ക്ക് മയക്കുമരുന്ന് ഉപയോഗത്തിലൂടെയും 3.34 ശതമാനം പേര്‍ക്ക് കുത്തിവയ്പിലൂടെയുമാണ് എയിഡ്സ് പകരുന്നത്.

കൊട്ടോടി സ്കൂളിലെ എയ്ഡ്സ് ദിനാചരണം
സ്കൂളിലെ AIDS വിരുദ്ധ ദിനാചരണം ശാസ്ത്ര - ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തില്‍ മറ്റു ക്ലബ്ബുകളുടെ സഹകരണത്തോടെ നടന്നു.സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി.കുമാരി.അക്കു.കെ.കെ AIDS വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ദിനാചരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ശ്രീ.എ.എം.കൃഷ്ണന്‍ മാസ്റ്റര്‍ വിശദീകരിച്ചു.ശ്രീ.എ.സി.ഗര്‍വാസിസ് മാസ്‌റ്റര്‍ ഹെഡ്‌മാസ്റ്റര്‍ക്ക് RED RIBBON നല്‍കി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.തുടര്‍ന്ന് നടന്ന AIDS വിരുദ്ധ ബോധവല്‍ക്കരണ റാലിയില്‍ എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും RED RIBBON ധരിച്ച് പങ്കെടുത്തു.
റെഡ് റിബണ്‍ ഒരുക്കുന്ന തിരക്കില്‍ ബിനോയി ഫിലിപ്പ് സാറും ഷാജി സാറും
പ്രതിജ്ഞ അക്കു ചൊല്ലിക്കൊടുക്കുന്നു.








AIDS വിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി എ.എം കൃഷ്ണന്‍ മാസ്റ്റര്‍ സംസാരിക്കുന്നു.








ശ്രീ.ഗര്‍വാസിസ് മാസ്റ്റര്‍ ഹെഡ്‌മാസ്റ്ററെ റെഡ് റിബണ്‍ അണിയിക്കുന്നു.






AIDS ദിന ബോധവല്‍ക്കരണ റാലി.






നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...