Saturday, July 18, 2015
Thursday, July 16, 2015
Wednesday, July 15, 2015
ചക്കമഹോത്സവം 2015
കൊട്ടോടി
ഗവ.ഹയര്‍
സെക്കന്ററി സ്കൂളില്‍ മാതൃഭൂമി
സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍
പരിസ്ഥിതി,ആരോഗ്യ
ക്ലബ്ബുകളുടെ സഹകരണത്തോടെ
ചക്കമഹോത്സവം 2015 സംഘടിപ്പിച്ചു.
- ചക്കവറുത്തത്,
- ചക്കവരട്ടിയത്,
- ചക്കപുഴുക്ക്,
- ചക്കക്കറി,
- ചക്കജാം,
- ചക്കപ്രഥമന്‍,
- ചക്കഹല്‍വ,
- ചക്ക ഇഡ്ഢലി,
- ചക്കദോശ,
- ചക്ക പപ്പടം,
- ചക്കക്കുരു അവുലോസ്,
- ചക്ക എരിശ്ശേരി
- ചക്ക കേക്ക്
- ചക്കപ്പഴംപൊരി
- ചക്ക ഉണ്ണിയപ്പം
- ചക്ക അട
- ചക്കമൂട(കുമ്പിള്‍)
- ചക്കപ്പുട്ട്
- ചക്ക വജ
- ചക്ക ചോക്ലേറ്റ്
- ചക്ക കടുക്ക തുടങ്ങി 40ലധികം വിഭവങ്ങള്‍ കുട്ടികള്‍ തയ്യാറാക്കി കൊണ്ടുവന്നു.പുതുമ നിറഞ്ഞ ഈ പരിപാടിയില്‍ എല്‍.പി,യുപി,ഹൈസ്കൂള്‍ വിഭാഗങ്ങളിലെ കുട്ടികള്‍ വളരെ താല്പര്യത്തോടെയാണ് പങ്കെടുത്തത്.ഹെഡ്‌മാസ്റ്റര്‍ ശ്രീ ഷാജി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിലെ ഹെഡ്‌മാസ്റ്റര്‍ ശ്രീ എം.ഭാസ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സീഡ് കോര്‍ഡിനേറ്ററും ആരോഗ്യ ക്ലബ്ബ് കണ്‍വീനറുമായ എ.എം.കൃഷ്ണന്‍ സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ ശ്രീമതി ആന്‍സി അലക്സ് നന്ദിയും പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി വി.കെ.ബാലകൃഷ്ണന്‍,എ.സി.ഗര്‍വാസിസ്,സുകുമാരന്‍ പെരിയച്ചൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ചടങ്ങിനു ശേഷം വിഭവങ്ങളുടെ പ്രദര്‍ശനം ഉണ്ടായിരുന്നു.നാടന്‍ ഭക്ഷ്യ വിഭവമായ ചക്കയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതായിരുന്നു ചക്കമഹോത്സവം.രുചികരവും കൂടുതല്‍ വ്യത്യസ്തതരവുമായ വിഭവങ്ങള്‍ തയ്യാറാക്കികൊണ്ടുവന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
സ്വാഗതം - എ.എം.കൃഷ്ണന്‍ (സീഡ് കോര്‍ഡിനേറ്റര്‍ )
അദ്ധ്യക്ഷപ്രസംഗം - ഷാജി ഫിലിപ്പ് (ഹെഡ്‌മാസ്റ്റര്‍)
ഉദ്ഘാടനം - എം.ഭാസ്കരന്‍ (ഹെഡ്‌മാസ്റ്റര്‍,ജി.എച്ച്.എസ്.കാലിച്ചാനടുക്കം)
ആശംസ - സുകുമാരന്‍ പെരിയച്ചൂര്‍
ആശംസ - വി.കെ.ബാലകൃഷ്ണന്‍ (സ്റ്റാഫ് സെക്രട്ടറി)
ആശംസ - എ.സി.ഗര്‍വാസിസ്
നന്ദി - ആന്‍സി അലക്സ് (പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍)
Tuesday, July 14, 2015
പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്.വിശ്വനാഥന് ആദരാഞ്ജലികള്‍..........
പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്.വിശ്വനാഥന്‍ (86) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ നാലരക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം ചെന്നൈയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. സംസ്കാരം നാളെ നടക്കും. തമിഴ്, മലയാളം, തെലുങ്ക് എന്നീഭാഷകളിലായി 1200ലേറെ ചലചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ ഇദ്ദേഹം സിനിമാസംഗീതലോകത്ത് എം.എസ്.വി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. സംഗീത സംവിധാനത്തിന് പുറമെ സിനിമകളില്‍ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്. ലളിതസംഗീതത്തിന്റെ ചക്രവര്‍ത്തി എന്ന അര്‍ത്ഥം വരുന്ന മല്ലിസൈ മന്നര്‍ എന്ന പേരിലായിരുന്നു തമിഴില്‍ എം.എസ്.വി അറിയപ്പെട്ടിരുന്നത്.
Monday, July 13, 2015
ഉജ്ജീവനം 2015-16 പ്രൈമറി വിഭാഗം
നാലാം ക്ലാസ്സിലേയും ഏഴാം ക്ലാസ്സിലേയും മലയാളം,ഇംഗ്ലീഷ്,ഹിന്ദി,കണക്ക് എന്നീ വിഷയങ്ങളില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകം മൊഡ്യൂളുകള്‍ തയ്യാറാക്കിയുള്ള 'ഉജ്ജീവനം' പരിശീലന പരിപാടി 13.07.2015 ന് ആരംഭിച്ചു.പഠന പ്രവര്‍ത്തനങ്ങളില്‍ മറ്റു കുട്ടികളോടൊപ്പം എത്തിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.സാഹിത്യകാരനും അദ്ധ്യാപകനുമായ പി.കുമാരന്‍ മാസ്റ്റര്‍ ഉജ്ജീവനം പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു.എല്ലാ ദിവസവും രാവിലെ 9 മണിമുതല്‍ 10 മണി വരെയാണ് ക്ലാസ്സുകള്‍.
Subscribe to:
Posts (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താന്‍ പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള്‍ സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
കൊട്ടോടി സ്കൂളില്‍ നിന്നും ഈ വര്‍ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്‍ഷത്തേയും പോലെ ഈ പഠ...
-
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...










































