മലവെള്ളപ്പാച്ചിലില്‍ കൊട്ടോടിയില്‍ വെള്ളം കയറി മണിക്കൂറുകളോളം വാഹനങ്ങള്‍ തടസ്സപ്പെട്ടു. കൊട്ടോടി ടൗണിലാണ് കനത്ത മഴയില്‍ വെള്ളം കയറിയത്.
പല കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറി. മഴ പ്രതിക്ഷിച്ച സ്ഥാപന ഉടമകള്‍ സാധനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങിലേക്ക് മാറ്റിയതിനാല്‍ നഷ്ടം ഉണ്ടായില്ല. കഴിഞ്ഞ മാസം രണ്ട് ദിവസം നിര്‍ത്താതെ പെയ്ത മഴയില്‍ ഇതേ ടൗണില്‍ വെള്ളം കയറിരുന്നു. ചന്ദ്രഗിരി പുഴയും ചുള്ളിക്കരയില്‍ നിന്ന് തോട് സംഗമിക്കുന്ന സ്ഥലത്തിനടുത്താണ് കൊട്ടോടി ടൗണ്‍ എന്നതിനാല്‍ രണ്ട് ദിവസം തുടര്‍ച്ചയായി മഴ പെയ്താല്‍ ടൗണില്‍ വെള്ളം കയറുമെന്ന സ്ഥിതിയാണ് ഉള്ളത്. കൊട്ടോടി നജാത്തുല്‍ ഇസ്ലാം ജുമാ മസ്ജ്ദിന്റെ കോമ്പൗണ്ടിലും വെള്ളം കയറി അവസ്ഥയാണ്. പുഴയുടെയും പള്ളിയുടെയും ഇടയിലുള്ള കരിങ്കല്‍ കെട്ട് തകര്‍ന്നതു കൊണ്ടാണ് പള്ളി കോമ്പൗണ്ടിലേയ്ക്ക് വെള്ളം കയറിയത്. കൊട്ടോടി ചീമ്മുള്ള് റോഡിലും വെള്ളം കയറി റോഡിന് കുറുകെയുള്ള പാലത്തിന് മുകളില്‍ വെള്ളം കയറിയതിനാല്‍ കാല്‍ നടയാത്രക്കാര്‍ക്ക് ചുള്ളിക്കര കുറ്റിക്കോല്‍ റോഡിലെത്തണമെങ്കില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ വേണം പോകാന്‍. കഴിഞ്ഞ മാസം കൊട്ടോടി ടൗണില്‍ വെള്ളം കയറിയപ്പോള്‍ ഈ പാലവും വെള്ളത്തിനടിയിലായിരുന്നു.(മലബാര്‍ ബീറ്റ്സിനോട് കടപ്പാട്)
No comments:
Post a Comment