Tuesday, August 26, 2014

മണിച്ചെപ്പ് - കുട്ടികളുടെ ബാങ്ക്


മണിച്ചെപ്പ്

                 സ്കൂളില്‍ 2 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ ബാങ്ക് ആണ് "മണിച്ചെപ്പ് ". വിദ്യാര്‍ത്ഥികളുടെ അനാവശ്യചെലവുകള്‍ നിയന്ത്രിച്ച് അവരില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിന് ബാങ്കിന്റെ പങ്ക് മഹനീയമാണ്. പൂര്‍ണ്ണമായും കുട്ടികള്‍ നിയന്ത്രിക്കുന്ന മണിച്ചെപ്പില്‍ വിദ്യാര്‍ത്ഥികള്‍ ആഴ്ചതോറും പണം നിക്ഷേപിക്കുന്നു. കമ്പ്യൂട്ടര്‍വല്‍കൃതമായ ബാങ്കിന്റെ മാനേജരും, കാഷ്യറും, ക്ളാര്‍ക്കുമാരുമെല്ലാം വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഏതുസമയത്തും നിക്ഷേപിച്ച തുക പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ട്. സ്കൂള്‍ യൂനിഫോം, പുസ്തകം മുതലായ ആവശ്യങ്ങള്‍ക്കു് പണം കണ്ടെത്തുവാന്‍ കുട്ടികള്‍ മണിച്ചെപ്പിനെയാണ് ആശ്രയിക്കുന്നത്. സ്കൂളിലെ പഠനയാത്രക്ക് വേണ്ട ചെലവ് കണ്ടെത്തുന്നതും മണിച്ചെപ്പിലൂടെ തന്നെയാണ്. പരീക്ഷാഫീസ്, സറ്റാംപ് മുതലായ ആവശ്യങ്ങള്‍ക്കു് കുട്ടികള്‍ cash withdraw slip മാത്രം ബാങ്കിനു നല്‍കുകയും പ്രസ്തുത തുക അതത് ക്ളാസ്സധ്യാപകന്റെ കൈയിലെത്തുകയും ചെയ്യുന്നു. ഓരോ വര്‍ഷവും 9 ക്ളാസ്സിലെ കുട്ടികള്‍ക്കാണ് ബാങ്കിന്റെ ചുമതല. ഇപ്പോള്‍ ബാങ്കിന്റെ മാനേജര്‍ ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുന്ന ഉണ്ണികൃഷ്ണനും കാഷ്യര്‍ പ്രഗീഷ് പ്രഭാകരനുമാണ്. ആതിര. പി, ജോപിത, അമൃത, ഷിഞ്ജു കുര്യന്‍ എന്നിവര്‍ ക്ളാര്‍ക്കുമാരുമാണ്. കുട്ടികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി സഹായിക്കുന്നത് ഷാജി മാസ്റ്ററും, ബിനോയ് മാസ്റ്ററുമാണ്.













1 comment:

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...