ISRO ശാസ്ത്രജ്ഞന്മാര്‍ക്ക് ശാസ്ത്രക്ലബ്ബ് ജി.എച്ച്.എസ്.എസ്.കൊട്ടോടിയുടെ ആദരവും അഭിനന്ദനങ്ങളും
ബാംഗ്ലൂര്‍: മംഗള്‍യാനെ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിന് മുന്നോടിയായി നടത്തിയ നിര്‍ണായകമായ 'പരീക്ഷണ ജ്വലനം' വിജയിച്ചതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു. രാജ്യത്തിന്റെ ആദ്യ ഗ്രഹാന്തരദൗത്യമായ മംഗള്‍യാന്‍ ബുധനാഴ്ച രാവിലെയാണ് ചൊവ്വായുടെ ഭ്രമണപഥത്തിലെത്തുക.
'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' (എം.ഒ.എം) എന്ന മംഗള്‍യാനിലെ പ്രധാന യന്ത്രമായ 'ലാം' (ലിക്വിഡ് അപോജീ മോട്ടോര്‍) നാല് സെക്കന്‍ഡ് നേരം പരീക്ഷണാര്‍ഥം ജ്വലിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. പത്തുമാസം വിശ്രമത്തിലായിരുന്ന ലാം യന്ത്രത്തെ ഉണര്‍ത്താനുള്ള പരീക്ഷണ ജ്വലനം വളരെ ആകാംക്ഷയോടെയാണ് ഇന്ത്യന്‍ ഗവേഷകര്‍ കണ്ടിരുന്നത്.
ലാം യന്ത്രത്തിന്റെ പരീക്ഷണ ജ്വലനം വിജയിച്ചതായി ഉച്ചയ്ക്ക് 2.50 ന് ഐ.എസ്.ആര്‍.ഒ. ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റില്‍ അറിയിച്ചു. ഇതോടെ, ബുധനാഴ്ചത്തെ നിര്‍ണായക ദൗത്യം വിജയത്തിലെത്തുമെന്ന് ശുഭപ്രതീക്ഷ വര്‍ധിച്ചു.
വിക്ഷേപിച്ചതു മുതല്‍, 'മംഗള്‍യാന്‍' ഭൂമിയെ ചുറ്റിയ താത്കാലികപഥം പടിപടിയായി വികസിപ്പിച്ചത് ഈ യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ്. ഭൂമിയുടെ സ്വാധീനം വിട്ടുപോകാനായി ഡിസംബര്‍ ഒന്നിനാണ് ഒടുവില്‍ പ്രവര്‍ത്തിപ്പിച്ചത്.
പത്തുമാസമായി യന്ത്രം വിശ്രമത്തിലാണ്. മറ്റൊരു ബഹിരാകാശദൗത്യത്തിലും ഇത്ര നീണ്ട ഇടവേളയുണ്ടായിട്ടില്ല. നീണ്ടവിശ്രമത്തിനുശേഷം 'ലാം' പ്രവര്‍ത്തിക്കുമോയെന്ന് അറിയാനാണ് ഇന്ത്യന്‍ ബഹിരാകാശഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) യിലെ ശാസ്ത്രജ്ഞര്‍ യന്ത്രത്തെ ഉണര്‍ത്തി നോക്കിയത്.

ചൊവ്വപര്യവേഷണം ഇതുവരെ:
ജയപരാജയങ്ങളുടെ ചരിത്രമാണ് ചൊവ്വാപര്യവേക്ഷണത്തിനുള്ളത്. 1964 ല്‍ അമേരിക്ക അയച്ച മാറിനര്‍- 4 ഫ്ലൈബൈ സ്‌പെയ്‌സ് ക്രാഫ്റ്റില്‍ തുടങ്ങിയ ചൊവ്വാദൗത്യങ്ങള്‍ 2014 ലെത്തുമ്പോഴേക്കും മംഗള്‍യാനിന്റെയും മാവെന്റെയും ( Mars Atmosphere and Volatile Evolution ) സാന്നിധ്യംകൊണ്ട് കൂടുതല്‍ സജീവമാവുകയാണ്.
ആദ്യ ചൊവ്വാദൗത്യമായ മാറിനര്‍- 4 ഫ്ലൈബൈ സ്‌പെയ്‌സ് ക്രാഫ്റ്റ്
അമേരിക്കയുടെ മാവെന്‍ ( Maven ) ദൗത്യം 2013 നവംബര്‍ 18 നാണ് ചൊവ്വയിലേക്ക് പുറപ്പെട്ടത്. മംഗള്‍യാനിനേക്കാള്‍ 13 ദിവസം വൈകിയാണ് വിക്ഷേപിക്കപ്പെട്ടതെങ്കിലും, മംഗള്‍യാന്‍ അവിടെയെത്തുന്നതിന് രണ്ട് നാള്‍ മുമ്പ് തന്നെ സപ്തംബര്‍ 22 ന് മാവെന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി.

ചൊവ്വാദൗത്യങ്ങളുടെ നാള്‍വഴി -
1964 - അമേരിക്ക അയച്ച മാറിനര്‍ ഫ്ലൈബൈ സ്‌പെയ്‌സ് ക്രാഫ്റ്റ് 1965 ല്‍ ചൊവ്വയ്ക്ക് സമീപത്തുകൂടി പറന്നു. ചൊവ്വയുടെയും അതിന്റെ ഉപരിതലത്തിലെ ഗര്‍ത്തങ്ങളുടെയും ചിത്രങ്ങള്‍ പേടകം അയച്ചുതന്നു.
1971 - സോവിയറ്റ് യൂണിയന്റെ മാര്‍സ്-3 പേടകം ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങുന്ന ആദ്യപേടകമായി. ഏതാണ്ട് 15 സെക്കന്റുകള്‍ മാത്രം ചൊവ്വയുടെ ഉപരിതലത്തില്‍നിന്ന് ഭൂമിയിലേക്ക് സിഗ്നലുകളയച്ചതോടെ അതിലേക്കുള്ള ആശയവിനിമയം നിലച്ചു. അമേരിക്കയുടെ മാറിനര്‍ 9 ചൊവ്വയുടെ ഉപരിതലത്തിന്റെ വിശദമായ ചിത്രങ്ങള്‍ അയച്ചുതന്നു. ഗ്രഹോപരിതലത്തില്‍ ഇന്നും സജീവമായിട്ടുള്ള 'ഒളിമ്പസ് മോണ്‍സ്' ( Olympus Mons ) എന്ന അഗ്നിപര്‍വ്വതത്തിന്റെ ചിത്രങ്ങള്‍ അദ്യമായി അയച്ചുതന്നത് മാറിനര്‍-9 ആയിരുന്നു. എവറസ്റ്റിന്റെ ഏതാണ്ട് മൂന്നിരട്ടി ഉയരമുണ്ട് ഈ കൊടുമുടിക്ക്. 4000 കിലോമീറ്റര്‍ നീളമുള്ള ഒരു വലിയ കിടങ്ങും മാറിനര്‍9 കണ്ടെത്തുകയായി 'വാലീസ് മാറിനറീസ്' ( Valles Marineris ) എന്ന് ഇതറിയപ്പെടുന്നു.
1975 - നാസയുടെ വൈക്കിംഗ് - 1 ആഗസ്ത് 20 നും വൈക്കിംഗ് - 2 സപ്തംബര്‍ 9 നും ചൊവ്വയിലേക്ക് പുറുപ്പെട്ടു. 1976 ജൂലായ് 20 ന് വൈക്കിംഗ് - 1 പേടകവും സപ്തംബര്‍ 3 ന് വൈക്കിംഗ് - 2 ഉം ചൊവ്വയില്‍ വിജയകരമായി ഇറങ്ങി. ഗ്രഹത്തിന്റെ ഉപരിതലചിത്രങ്ങളും മറ്റ് ശാസ്ത്രീയവിവരങ്ങളും ശേഖരിക്കുന്നതിനു പുറമേ രണ്ട് ലാന്ററുകളും ചില ജീവശാസ്ത്ര പരീക്ഷണങ്ങള്‍ ചൊവ്വയുടെ ഉപരിതലത്തില്‍ നടത്തുകയുമുണ്ടായി. ജീവന്റെ അടയാളങ്ങള്‍ക്കുവേണ്ടിയുള്ള അന്വേഷണമായിരുന്നു പരീക്ഷണങ്ങളുടെ ഉള്ളടക്കം. ഈ പരീക്ഷണങ്ങള്‍ അപ്രതീക്ഷിതവും നിഗൂഢമായ ചില രാസപ്രവര്‍ത്തനങ്ങള്‍ ചൊവ്വയുടെ മണ്ണില്‍ കണ്ടെത്തിയെങ്കിലും, ജീവന്റെ ലക്ഷണങ്ങള്‍ സാധൂകരിക്കത്തക്കതായി തെളിവുകളൊന്നും ശേഖരിക്കാനായില്ല.
1988 - സോവിയറ്റ് യൂണിയന്‍ ഫോബോസ് - 1, ഫോബോസ് - 2 പേടകങ്ങള്‍ അയച്ചെങ്കിലും ചൊവ്വയിലേക്കുള്ള മാര്‍ഗമധ്യേ അവ രണ്ടും പരാജപ്പെട്ടു.
1992 - വൈക്കിംഗ് ദൗത്യത്തിനുശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് നാസ ചൊവ്വയിലേക്ക് മാര്‍സ് ഒബ്‌സര്‍വര്‍ പേടകമയച്ചത്. പേടകത്തിന് ചൊവ്വയിലെത്താന്‍ കഴിഞ്ഞില്ല.
1996 - നാസയുടെ മാര്‍സ് ഗ്ലോബല്‍ സര്‍വേയര്‍ ചൊവ്വ പര്യവേഷണചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ ദൗത്യമായിരുന്നു. ഒമ്പത് വര്‍ഷവും 52 ദിവസവും ചൊവ്വയെ വലംവച്ച പേടകത്തിന് ഗ്രഹത്തിന്റെ വൈവിധ്യമാര്‍ന്ന ചിത്രങ്ങളും ഒട്ടേറെ വിവരങ്ങളും കൈമാറാന്‍ കഴിഞ്ഞു.
* അതേ വര്‍ഷം തന്നെ സൊജേണര്‍ ( Sojourner ) എന്ന റോബോട്ടിക് റോവയുമായി നാസയുടെ പാത്ത് ഫൈന്‍ഡര്‍ ചൊവ്വയുടെ മണ്ണിലിറങ്ങി. ചൊവ്വയെ സംബന്ധിക്കുന്ന വിവരങ്ങളുടെയും ചിത്രങ്ങളുടെയും ഒരു ഖനിതന്നെ അത് തുറന്നിട്ടു.
* റഷ്യ ചൊവ്വയിലേക്കൊരു പേടകം ഇതേവര്‍ഷം തന്നെ അയച്ചെങ്കിലും ഭൂമിയുടെ ആകര്‍ഷണവലയം ഭേദിക്കാന്‍ അതിന് കഴിഞ്ഞില്ല.
1998 - ജപ്പാന്‍ 'നൊസേമി' ( Nozomi ) പേടകത്തെ ചൊവ്വയിലേക്കയച്ചു. ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ 2003 ഡിസംബറില്‍ പദ്ധതി ഉപേക്ഷിച്ചു.
1999 - നാസ അയച്ച മാഴ്‌സ് ക്ലൈമറ്റ് ഓര്‍ബിറ്ററിന്റെ ഭൂമിയുമായുള്ള ആശയവിനിമയബന്ധം നിലച്ചുപോയതിനാല്‍ വിജയം കാണാനായില്ല. അതുപോലെതന്നെ, മാര്‍സ് പോളാര്‍ ലാന്റര്‍ ചൊവ്വയിലിറങ്ങുന്നതിനുമുമ്പേ തകരുകയും ചെയ്തു.
2001 - അമേരിക്ക മാര്‍സ് ഒഡീസി ഓര്‍ബിറ്റര്‍ വിക്ഷേപിച്ചു. ഇന്നും അത് പ്രവര്‍ത്തനനിരതമാണ്.
2002 - യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി ( ESA ) മാര്‍സ് എക്‌സ്പ്രസ് അയച്ചു. മാര്‍സ് എക്‌സ്പ്രസിലെ ലാന്റര്‍ 'ബീഗ്ള്‍ - 2' തകര്‍ന്നുപോയി. മാര്‍സ് എക്‌സ്പ്രസ് പേടകം ഇന്നും ചിത്രങ്ങള്‍ അയച്ചുകൊണ്ടിരുന്നു.
2004 - നാസയുടെ സ്പിരിറ്റ്, ഒപ്പര്‍ച്യൂണിറ്റി എന്നീ റോവറുകള്‍ ചൊവ്വാപ്രതലത്തിലെത്തി. സ്പിരിറ്റ് ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തി എട്ടുവര്‍ഷക്കാലം ചൊവ്വയില്‍നിന്ന് ചിത്രങ്ങളയച്ചുകൊണ്ടിരുന്നു. ഓപ്പര്‍ച്യുണിറ്റി ഇന്നും പ്രവര്‍ത്തനനിരതമാണ്.
2005 - മാര്‍സ് റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ ചൊവ്വയിലെത്തി. ഇന്നും അത് പ്രവര്‍ത്തിക്കുന്നു.
2008 - ഫീനിക്‌സ് ചൊവ്വയുടെ ഉത്തരധ്രുവത്തിലിറങ്ങി.
2011 - റഷ്യന്‍ ദൗത്യമായ ഫോബോസ്-ഗ്രണ്ട് ( Phobos-Grunt ) സാങ്കേതികത്തകരാറുകള്‍ മൂലം വിജയം കണ്ടില്ല. റഷ്യന്‍ ദൗത്യത്തോടൊപ്പം ഒരു ചൈനീസ് പേലോഡുകൂടിയുണ്ടായിരുന്നു.
* ഇതേ വര്‍ഷംതന്നെ നാസ അയച്ച മാര്‍സ് സയന്‍സ് ലബോറട്ടറിയും അതിന്റെ റോവറായ ക്യൂരിയോസിറ്റിയും ചൊവ്വയില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഏറെ വിജയകരമാവുകയും ചെയ്തു.
No comments:
Post a Comment