സെപ്തംബര്‍ 5 അധ്യാപകദിനം അവിസ്മരണീയമാക്കി വിദ്യാര്‍ത്ഥികള്‍ അവരുടെ നേതൃപാടവം തെളിയിച്ചു.കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥികള്‍ അധ്യാപകദിനപരിപാടികള്‍ സ്വയം ഏറ്റെടുത്ത് ചിട്ടയായി ആസൂത്രണം ചെയ്ത് ഗംഭീരമായി നടപ്പാക്കി.
ഓരോ അധ്യാപരുടെയും അധ്യാപകജീവിതം ആരംഭിച്ചതുമുതലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പ്രസന്റേഷന്‍ അവതരണത്തിലൂടെ അധ്യാപകരെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി സ്വാഗതം ചെയ്തു.അധ്യാപകരെ പുഷ്പങ്ങള്‍ നല്‍കി സ്വീകരിച്ചാനയിച്ച് വേദിയിലിരുത്തി.കൃത്യമായ ചുമതലാ വിഭജനം പ്രശംസനീയമായിരുന്നു.ശ്രീഹരി.എ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അക്കു.കെ.കെ അധ്യക്ഷപ്രസംഗം നടത്തി.ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഭാസ്കരന്‍ മാസ്റ്ററും മറ്റധ്യാപകരും ചേര്‍ന്ന് വിജ്ഞാനദീപം തെളിയിച്ച് അധ്യാപകദിനപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.ഇത്തരം നേതൃപാടവമുള്ള വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഭാസ്കരന്‍ മാസ്റ്റര്‍ വിലയിരുത്തി. മുന്‍ ഹെഡ്‌മാസാറ്റര്‍ ശ്രീ.പി.ജെ.മാത്യു മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.സബില്‍ സജി നന്ദി പറഞ്ഞു.തുടര്‍ന്ന് അധ്യാപകരുടെ ബോള്‍ പാസ്സിംഗ് മത്സരം നടത്തി.മത്സരത്തില്‍ ബിനോയി മാസ്റ്റര്‍ വിജയിയായി.ശേഷം പ്രധാനമന്ത്രിയുടെ അധ്യാപകദിന പ്രസംഗം കേള്‍ക്കാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്റ്റാഫ്‌മുറിയില്‍ ഒത്തുചേര്‍ന്നു.വിക്ടേഴ്സ് ചാനലില്‍ പ്രസംഗം ലഭ്യമല്ലാതിരുന്നതിനാല്‍ ഹാളില്‍ നടത്തിയ ഒരുക്കങ്ങള്‍ വൃഥാവിലായി.

ഈശ്വര പ്രാര്‍ത്ഥന
സ്വാഗത പ്രസംഗം - ശ്രീഹരി.എ
അധ്യക്ഷപ്രസംഗം - അക്കു.കെ.കെ
അധ്യാപകരെ പുഷ്പങ്ങള്‍ നല്‍കി സ്വീകരിച്ചാനയിക്കുന്നു
ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഭാസ്കരന്‍ മാസ്റ്ററും മറ്റധ്യാപകരും ചേര്‍ന്ന് വിജ്ഞാനദീപം തെളിയിച്ച് അധ്യാപകദിനപരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നു
സബില്‍ സജി നന്ദി പറയ്യുന്നു.
അധ്യാപകര്‍ മധുര വിതരണം നടത്തുന്നു.
അധ്യാപകരുടെ ബോള്‍ പാസ്സിംഗ് മത്സരം
പ്രധാനമന്ത്രിയുടെ അധ്യാപകദിന പ്രസംഗം
വളരെ നന്നായിട്ടുണ്ട്.........
ReplyDelete