മംഗള്‍യാന്‍ വിജയത്തില്‍ ഞങ്ങളും അഭിമാനിക്കുന്നു...വിജയാഹ്ലാദത്തില്‍ ഞങ്ങളും പങ്കുചേരുന്നു......
മംഗള്‍യാന്‍ വിജയം കൊട്ടോടി സ്കൂളില്‍ ആഘോഷം...
=======================
രാവിലെ മംഗള്‍യാന്‍
വിജയവാര്‍ത്തയറിഞ്ഞശേഷം സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഭാസ്കരന്‍
മാസ്റ്ററുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ വിജയാഹ്ലാദപരിപാടികള്‍
ആസൂത്രണം ചെയ്യുകയും തൂടര്‍ന്ന് ഉച്ചയ്ക്കുശേഷം മംഗള്‍യാന്‍
വിജയാഹ്ലാദപരിപാടികള്‍ നടത്തുകയും ചെയ്തു.സ്കൂള്‍ ശാസ്ത്രക്ലബ്ബ്
കണ്‍വീനര്‍ കുഞ്ഞുമോന്‍ മാസ്റ്ററുടെയും ഗണിത ക്ലബ്ബ് കണ്‍വീനര്‍ ബിനോയി
ഫിലിപ്പ് മാസ്റ്ററുടെയും സഹാധ്യാപകരുടെയും നേതൃത്വത്തില്‍ ക്ലബ്ബംഗങ്ങള്‍ മംഗള്‍യാന്‍ പോസ്റ്റര്‍ പ്രദര്‍ശനം നടത്തി.മംഗള്‍യാന്‍,പി.എസ്.എല്‍.വി.മാതൃകകള്‍ വഹിച്ചുകൊണ്ടുള്ള വിജയാഹ്ലാദ റാലിയും
കൊട്ടോടി ടൗണിലൂടെ നടത്തുകയുണ്ടായി.തുടര്‍ന്ന് ചേര്‍ന്ന അസംബ്ലിയില്‍
ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഭാസ്കരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.സ്കൂള്‍
ശാസ്ത്രക്ലബ്ബ് കണ്‍വീനര്‍ കുഞ്ഞുമോന്‍ മാസ്റ്റര്‍ മംഗള്‍യാന്‍
ദൗത്യത്തെക്കുറിച്ച് വിശദീകരിച്ച് സംസാരിച്ചു.അസംബ്ലിയില്‍ ബിനോയി ഫിലിപ്പ്
മാസ്റ്ററുടെ നേതൃത്വത്തില്‍ വീഡിയോ പ്രദര്‍ശനം
നടത്തി.മംഗള്‍യാനെക്കുറിച്ചും ചൊവ്വാപര്യവേഷണത്തെക്കുറിച്ചും
വിദ്യാര്‍ത്ഥികള്‍ക്ക് അറിവു പകരുന്നതായി മംഗള്‍യാന്‍
വിജയാഹ്ലാദപരിപാടികള്‍.
മംഗള്‍യാന്‍,പി.എസ്.എല്‍.വി.മാതൃകകള്‍ കുട്ടികള്‍ നോക്കിക്കാണുന്നു.
ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഭാസ്കരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
കുഞ്ഞുമോന്‍ മാസ്റ്റര്‍ മംഗള്‍യാന്‍
ദൗത്യത്തെക്കുറിച്ച് വിശദീകരിച്ച് സംസാരിക്കുന്നു.
വിജയാഹ്ലാദ റാലി
വിജയാഹ്ലാദ റാലി
മംഗള്‍യാന്‍ പോസ്റ്റര്‍ പ്രദര്‍ശനം
വീഡിയോ പ്രദര്‍ശനം ബിനോയി ഫിലിപ്പ്
മാസ്റ്ററുടെ നേതൃത്വത്തില്‍
well done kottodi team.
ReplyDelete