Tuesday, November 18, 2014

കുട്ടികളുടെ സഹകരണസംഘം

                                                 കുട്ടികളുടെ സഹകരണസംഘം
              

                      കുട്ടികള്‍ക്കാവശ്യമായ പഠനോപകരണങ്ങള്‍ ലഭ്യമാക്കാനും, കച്ചവട ഇടപാടുകള്‍ കുട്ടികള്‍ക്ക് നേരിട്ട് മനസ്സിലാക്കാനുമായി 9A  ക്ലാസ്സില്‍ കുട്ടികളുടെ സഹകരണ സംഘം പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ഹെഡ്‌മാസ്റ്റര്‍ ശ്രീ ഭാസ്കരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഈ ക്ലാസ്സിലെ വിദ്യാര്‍ത്ഥിനികളായ അരുണിമ ഗംഗാധരന്‍, ലക്ഷ്‌മിപ്രിയ എന്നിവര്‍ക്കാണ് സംഘത്തിന്റെ ചുമതല. ക്ലാസ്സധ്യാപകന്‍ ശ്രീ പ്രശാന്ത് മാസ്റ്റര്‍ കുട്ടികള്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കുന്നു. സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും വേണ്ട സ്റ്റേഷണറി സാധനങ്ങള്‍ സ്‌കൂളില്‍ തന്നെ ലഭ്യമാക്കുക എന്നതാണ് സംഘത്തിന്റെ ഉദ്ദേശ്യം.

 

3 comments:

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...