ഖസാക്കിന്റെ
ഇതിഹാസം
18വര്‍ഷങ്ങള്‍ക്കു
മുന്‍പാണ് വായിച്ചതെങ്കിലും
ഖസാക്കിലെ കരിമ്പനയുടെ
പച്ചപ്പ് ഇപ്പോഴും നിറം
മങ്ങാതെ മനസ്സില്‍ അവശേഷിക്കുന്നു.
ഇന്നും തീവണ്ടിയാത്രകളില്‍
പാലക്കാടിന്റെ ഓരത്ത്അവശേഷിക്കുന്ന കരിമ്പനത്തലപ്പുകള്‍
എന്നെ,പുകയുന്ന ചെതലിയുടെ താഴ്‌വാരത്തിലേയ്ക്ക്
കൂട്ടിക്കൊണ്ടു പോകാറുണ്ട്.
അവിടെ ഇതിഹാസം
രചിച്ചു പോയ രവിമാഷും
അപ്പുക്കിളിയും നൈസാമലിയും
മൈമൂനയും ഓരോരുത്തരായി
മറവിയുടെ മൂടുപടം മാറ്റി
എത്തി നോക്കുന്നിടത്താണ്
ഇതിഹാസകാരന്റെ രസതന്ത്രം
ഉറങ്ങുന്നത്. പാലക്കാടിന്റെ
ഗൃഹാതുരത കലര്‍ന്ന
ഓര്‍മ്മത്തുരുത്തിലെത്തിച്ച
ഒ. വി.
വിജയന്റെ ദീപ്‌തമായ
ഓര്‍മ്മകള്‍ ഒരിക്കിലും
മായാതിരിക്കട്ടെ.
ANCY ALEX
GHSS Kottodi
No comments:
Post a Comment