നാം
അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം
നമുക്കു വെറും കെട്ടുകഥകള്‍
മാത്രമാണ് എന്ന സാമാന്യതത്വത്തെ
മറികടക്കുകയാണ് ആടു ജീവിതത്തിലൂടെ
ഗ്രന്ഥകാരന്‍. മരുഭൂമിയുടെ
പശ്ചാത്തലത്തില്‍ മസറയുടെ
കഥ പറയുന്ന ആടു ജീവിതം ശക്തമായ
അനുഭവത്തിന്റെ തീച്ചൂളയില്‍
നിന്നും പിറവിയെടുത്തതാണ്.
പച്ചയായ
അനുഭവത്തിനും ഭാവനയുടെ നിറം
പുരണ്ട നോവലിനും ഇടയിലുള്ള
ദൂരം തീരെയില്ലാത്തതാണ് ഈ
നോവലിന്റെ വിജയരഹസ്യം.
ഒരു ആട് അനുഭവിച്ചിരുന്ന
സൗകര്യങ്ങള്‍ പോലും
നിഷേധിക്കപ്പെട്ടിരുന്ന
ആളാണ് കഥാനായകനായ ആടുസൂക്ഷിപ്പുകാരന്‍
നജീബ്. ജീവിതത്തിന്റെ
ഈ മരുഭൂമി ഏറെക്കാലം ചുട്ടുപഴുത്തു
കിടന്നാലും എന്നെങ്കിലും
ഒരു കുളിര്‍മഴ പെയ്യുമെന്നും
ജീവന്റെ തുടിപ്പുകള്‍
അവശേഷിക്കുമെന്നും വിശ്വസിക്കാന്‍
നജീബിനെ പഠിപ്പിച്ചത് പ്രതികൂല
സാഹചര്യങ്ങളെ തരണം ചെയ്ത്
പൂ വിരിച്ച് നിന്ന ഒരു കുഞ്ഞു
ചെടിയുടെ ഓര്‍മ്മയായിരുന്നു.
("പാരിതിലെല്ലാമെന്നെ
പഠിപ്പിക്കുന്നുണ്ടെന്തോ"
എന്നു ഒളപ്പമണ്ണ പാടിയതു
പോലെ.) ആ അനുഭവത്തിന്റെ
ഉള്‍ക്കാഴ്ചയില്‍ നിന്ന്
കഥാനായകന്‍ തന്നെത്തന്നെ
ശക്തിപ്പെടുത്തുന്നു.
ഒരാളുടെ
ഹൃദയവിചാരങ്ങള്‍ മറ്റൊരാള്‍ക്കെങ്ങനെ
അനുഭവിക്കാന്‍ കഴിയും എന്ന
ചോദ്യത്തിനുള്ള ഏറ്റവും
സുന്ദരമായ മറുപടി കൂടിയാണ്
ഈ നോവല്‍.
ആലീസ് തോമസ്
GHSS Kottodi
nice...
ReplyDelete