Friday, December 5, 2014

സാക്ഷരം പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം

2014 ആഗസ്ത് 6 മുതല്‍ ആരംഭിച്ച സാക്ഷരം പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം 04.12.2014 വ്യാഴാഴ്ച നടന്നു.സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി.പ്രേമ സാക്ഷരം പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി.

മദര്‍ പി.ടി.എ അംഗം ശ്രീമതി.സരിത വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഭാസ്കരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.സാക്ഷരം കണ്‍വീനര്‍ ശ്രീ.ബാബുരാജ്.പി.പി സാക്ഷരം പദ്ധതിറിപ്പോര്‍ട്ട് അവതരിപ്പിച്ചു.സീനിയര്‍ അധ്യാപകന്‍ എ.എം.കൃഷ്ണന്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.വി.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.ചടങ്ങില്‍ വച്ച് സാക്ഷരം പഠിതാക്കള്‍ തയ്യാറാക്കിയ കയ്യെഴുത്തു മാസിക ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഭാസ്കരന്‍ മാസ്റ്റര്‍ മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി.പ്രേമക്ക് നല്‍കി പ്രകാശനം ചെയ്തു.ശ്രീമതി ആന്‍സി അലക്സ് എഴുതിയ സാക്ഷരം ഗീതം പഠിതാക്കള്‍ ചടങ്ങില്‍ ആലപിച്ചു.സാക്ഷരം പഠിതാക്കളും രക്ഷിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.



















No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...