"Bamboo is better because it is a eco‐friendly, highly renewable resource. Sustainably managed bamboo plantations can stimulate social and economic development, and serve important ecological and biological functions to improve Planet Earth."
മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വേൾഡ് ബാംബൂ ഓർഗനൈസേഷൻ ആരംഭിച്ച ദിനാചരണമാണ് ലോക മുള ദിനം. എല്ലാ വർഷവും സെപ്റ്റംബർ 18-നാണ് ലോക മുള ദിനം ആചരിക്കുന്നത്. നാഗാലാന്റാണ് ആദ്യ ലോക മുള ദിനത്തിനു ആതിഥ്യമരുളിയത്. 2009- ല്‍ ബാങ്കോക്കില്‍ വച്ചു ചേർന്ന ലോക മുള സമ്മേളനത്തിലാന് ഈ ദിനാചരണത്തിനു തുടക്കമിട്ടത്.
മുള
പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ് മുള. ഇതൊരു ഏകപുഷ്പിയാണ്. ഇതിലെ ഏറ്റവും വലിയ ഇനമായ ഭീമൻ മുളകൾക്ക് 80 അടിയോളം ഉയരമുണ്ടാകും.ഇതിൽ ചില ഇനങ്ങൾ എല്ലാ വർഷവും പുഷ്പിക്കുമെങ്കിലും ചിലവ ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കാറുള്ളൂ. ഇളംപച്ച നിറത്തിലുള്ള ഇവയുടെ പൂക്കൾ വളരെ ചെറുതാണ്. മുളയുടെ ഫലത്തിന് ഗോതമ്പുമണിയോടാണ് കൂടുതൽ സാദൃശ്യം. പൂക്കുന്നതിനും രണ്ടുവർഷം മുമ്പ് തന്നെ മൂലകാണ്ഡത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും തന്മൂലം പുതു മുളകൾ നാമ്പിടാതിരിക്കുകയും ചെയ്യും. സാധാരണ ഒരു മുളയ്ക്ക് 80 മീറ്റർ വരെ നീളവും 100 കിലോവരെ ഭാരവും കാണപ്പെടുന്നു.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: സസ്യം
(unranked): പുഷ്പിക്കുന്ന സസ്യങ്ങൾ
(unranked): Monocots
(unranked): Commelinids
നിര: Poales
കുടുംബം: Poaceae
ഉപകുടുംബം: Bambusoideae
Supertribe: Bambusodae
Tribe: Bambuseae
സാമ്രാജ്യം: സസ്യം
(unranked): പുഷ്പിക്കുന്ന സസ്യങ്ങൾ
(unranked): Monocots
(unranked): Commelinids
നിര: Poales
കുടുംബം: Poaceae
ഉപകുടുംബം: Bambusoideae
Supertribe: Bambusodae
Tribe: Bambuseae
ജനുസ്സുകൾ
പ്രധാനമായി ബാംബൂസ, ഡെൻഡ്രോകലാമസ്, ത്രൈസോസ്റ്റാക്കസ് എന്നീ ജനുസ്സുകളീലായിട്ടാണ് മുളകളെ തരം തിരിച്ചിരിക്കുന്നത്.
ഡെൻഡ്രോകലാമസ്
ഡെൻഡ്രോകലാമസ് ആസ്പർ
ഡെൻഡ്രോകലാമസ് സിക്കിമെൻസിസ്
ഡെൻഡ്രോകലാമസ് ജൈജാന്റിസ്
ഡെൻഡ്രോകലാമസ് സ്റ്റ്രിക്റ്റസ്
ഡെൻഡ്രോകലാമസ്ബ്രാൻചിസ്സി
ഡെൻഡ്രോകലാമസ് ഹെർമിറ്റോണി
ഡെൻഡ്രോകലാമസ് ബോഗർ
ഡെൻഡ്രോകലാമസ് ഗാൻഡിസ്
ഡെൻഡ്രോകലാമസ് മൈനർ
ബാംബൂസാ
ബാംബൂസ വാമിൻ
ബാംബൂസ ബാംബൂസ്
ബാംബൂസാ വൾഗാരിസ്
ബാംബൂസാ തുൾഡ
ബാംബൂസാ അർനേമിക്ക
ബാംബൂസ ബാൽക്കൂവ
ബാംബൂസാ ബ്ലുമീന
ബാംബൂസാ ചുങ്കി
പ്രധാനമായി ബാംബൂസ, ഡെൻഡ്രോകലാമസ്, ത്രൈസോസ്റ്റാക്കസ് എന്നീ ജനുസ്സുകളീലായിട്ടാണ് മുളകളെ തരം തിരിച്ചിരിക്കുന്നത്.
ഡെൻഡ്രോകലാമസ്
ഡെൻഡ്രോകലാമസ് ആസ്പർ
ഡെൻഡ്രോകലാമസ് സിക്കിമെൻസിസ്
ഡെൻഡ്രോകലാമസ് ജൈജാന്റിസ്
ഡെൻഡ്രോകലാമസ് സ്റ്റ്രിക്റ്റസ്
ഡെൻഡ്രോകലാമസ്ബ്രാൻചിസ്സി
ഡെൻഡ്രോകലാമസ് ഹെർമിറ്റോണി
ഡെൻഡ്രോകലാമസ് ബോഗർ
ഡെൻഡ്രോകലാമസ് ഗാൻഡിസ്
ഡെൻഡ്രോകലാമസ് മൈനർ
ബാംബൂസാ
ബാംബൂസ വാമിൻ
ബാംബൂസ ബാംബൂസ്
ബാംബൂസാ വൾഗാരിസ്
ബാംബൂസാ തുൾഡ
ബാംബൂസാ അർനേമിക്ക
ബാംബൂസ ബാൽക്കൂവ
ബാംബൂസാ ബ്ലുമീന
ബാംബൂസാ ചുങ്കി
ആദിവാസികളും മുളയും
ഇന്ത്യയിലെ പലയിടങ്ങളിലുള്ള ആദിവാസികളും മുളയെ അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമാക്കുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻമേഖലയിലെ ആദിവാസികൾ മുളകൊണ്ടുള്ള ഭാരം കുറഞ്ഞ വീടുകളുണ്ടാക്കുന്നു. ഇവ നിർമ്മിക്കാനും പുനർനിർമ്മിക്കാനും ആവശ്യമെങ്കിൽ പൊളിച്ചുമാറ്റാനും വളരെ എളുപ്പമാണ്. ആധുനിക മനുഷ്യർക്ക് ഇരുമ്പ്, ഇഷ്ടിക, സിമന്റ് എന്ന പോലെയാണ് ഇവിടത്തെ ആദിവാസികൾ മുള ഉപയോഗിക്കുന്നത്. വീടിന്റെ ചട്ടം നിർമ്മിക്കുന്നതിനു പുറമേ നെയ്ത് ചെറ്റകൾ തീക്കുന്നതിനും, കെണികൾ, കത്തികൾ, കുന്തം തുടങ്ങിയവ നിർമ്മിക്കുന്നതിനും മുള ഉപയോഗിക്കുന്നു. മുളയുടെ ഒരു കഷണം മറ്റൊരു മുളക്കഷണത്തിന്റെ വിടവിലൂടെ ഉരസി തീയുണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനും മുള ഉപയോഗിക്കുന്നു. മുളയുടെ ഉള്ളിൽ അരി നിക്ഷേപിച്ച് അത് തീയിലിട്ടാണ് അരി വേവിക്കുന്നത്. ഇളം മുളങ്കൂമ്പ് വേനൽക്കാലത്ത് ഉണക്കി സൂക്ഷിക്കുകയും വർഷകാലത്ത് ഭക്ഷണമായി ഉപയോഗിക്കുകയും ചെയ്യുന്നു.
മുളയരി
മുള കര്‍ട്ടന്‍
മുളകൾ കൊണ്ടുള്ള വാഴച്ചാലിലെ പടിപ്പുര
ഗിന്നസ് ബുക്കില്‍ ഇടം നേടിയ 125.5 അടി നീളമുള്ള ലോകത്തെ ഏറ്റവും നീളംകൂടിയ മുള കൊല്ലം ജില്ലയിലെ പട്ടാഴിയില്‍ ആണ്. പട്ടാഴിക്കാര്‍ക്ക് ആശ്വസിക്കാം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ മറ്റെവിടെയും മുള വളര്‍ന്ന് പട്ടാഴിയുടെ റിക്കാര്‍ഡ് തകര്‍ക്കാന്‍ സാദ്ധ്യതയില്ല.
വന്യജീവികളില്‍ നിന്ന് രക്ഷപെടുന്നതിന് മരചില്ലകളില്‍ ഏറുമാടങ്ങള്‍ എന്ന പേരില്‍ വീടുകള്‍ കെട്ടുന്നതിനടക്കം മനുഷ്യന്റെ സംരക്ഷണത്തിന് സഹായി ആയിരുന്നു മുള. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ വ്യക്തമായ പങ്ക് വഹിച്ചിരുന്ന മുളകളുടെ വേരുകള്‍ മണ്ണൊലിപ്പ് തടഞ്ഞിരുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കുന്നതിലൂടെ പ്രകൃതിയേയും മനുഷ്യനേയും ഒരു പോലെ മുള സഹായിച്ചിരുന്നു.
നദികളുടെ കരകളെ സംരക്ഷിച്ചിരുന്ന മുളകള്‍ മണലൂറ്റുമൂലം കരയ്‌ക്കൊപ്പം ഇടിഞ്ഞുവീണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ആകെയുള്ള ആശ്വാസം ആയില്യം അയല്‍മുടിക്കും എന്ന പഴഞ്ചൊല്ലിന്റെ തുമ്പുപിടിച്ച് ചില വിശ്വാസികള്‍ ദൃഷ്ടിദോഷമകറ്റാനെങ്കിലും മുള നട്ടുപിടിപ്പിക്കുന്നു എന്നതാണ്.
നദികളുടെ കരകളെ സംരക്ഷിച്ചിരുന്ന മുളകള്‍ മണലൂറ്റുമൂലം കരയ്‌ക്കൊപ്പം ഇടിഞ്ഞുവീണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ആകെയുള്ള ആശ്വാസം ആയില്യം അയല്‍മുടിക്കും എന്ന പഴഞ്ചൊല്ലിന്റെ തുമ്പുപിടിച്ച് ചില വിശ്വാസികള്‍ ദൃഷ്ടിദോഷമകറ്റാനെങ്കിലും മുള നട്ടുപിടിപ്പിക്കുന്നു എന്നതാണ്.
No comments:
Post a Comment