Saturday, January 17, 2015

പഠിക്കാന്‍ ഒരു സമയക്രമം



പ്രിയപ്പെട്ട കുട്ടികളെ ഈ വര്‍ഷത്തെ SSLC പരീക്ഷ മാര്‍ച്ച് 9 ന് ആരംഭിക്കുമല്ലോ.റിവിഷന്‍ തുടങ്ങിയോ ?
A+ ആണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഓരോ യൂണിറ്റും ഓരോ പാഠഭാഗവും ഓരോ നിമിഷവും പ്രധാനപ്പട്ടതും നിങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുമാണ്.അതിന് കൃത്യമായ പ്ലാനിംഗ് ആവശ്യമാണ്. പല കുട്ടികളും കൃത്യമായ പ്ലാനിംഗില്ലാതെ പഠനം നടത്തും.അത് പലപ്പോഴും അനാവശ്യമായ മാനസ്സിക സമ്മര്‍ദ്ദങ്ങള്‍ക്കിടവരുത്തും.അതിനാല്‍ ഒരു പഠന സമയക്രമം അത്യാവശ്യമാണ്.ഇനിയും തുടങ്ങാത്തവര്‍ക്കായി തുടക്കം കുറിക്കാനും പരിശ്രമിക്കാനുമായി ഒരു പഠന സമയക്രമം ഇതാ.നിങ്ങളുടെ സമയത്തിനും സാഹചര്യത്തിനുമനുസരിച്ച് ഇത് ക്രമീകരിച്ച് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുമല്ലോ.

SSLC പരീക്ഷയ്ക്ക് ആകെ 10 വിഷയങ്ങള്‍,അതില്‍ IT പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരിയില്‍ കഴിയും.പിന്നെ 9 വിഷയങ്ങള്‍.SSLC പരീക്ഷാ തയ്യാറെടുപ്പിന് ഇനി ലഭിക്കാവുന്ന ദിവസങ്ങള്‍ 30.അതായത്,
ജനുവരി 19 – 20 = 2 ദിവസങ്ങള്‍ (21- 30 IT MODEL EXAM)
ജനുവരി 26 – 31= 6ദിവസങ്ങള്‍
ഫെബ്രുവരി 28 ദിവസങ്ങള്‍ (അതില്‍ 6 ദിവസം SSLC IT PRACTICAL EXAM ന് മാറ്റിവച്ചാല്‍) ബാക്കി 22 ദിവസങ്ങള്‍
ആകെ ദിവസങ്ങള്‍ (ജനുവരി 8 +ഫെബ്രുവരി 22 ദിവസങ്ങള്‍) = 30

ഈ ദിവസങ്ങള്‍ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ വിജയം.
30 ദിവസങ്ങളെ 9 വിഷയങ്ങള്‍ക്കായി വിഭജിച്ചാല്‍ ഒരു വിഷയത്തിന് പരമാവധി 3 ദിവസം കിട്ടും.ഒരു വിഷയം 3 ദിവസങ്ങള്‍ കൊണ്ട് പഠിച്ചു തീര്‍ക്കണം.സോഷ്യല്‍ സയന്‍സില്‍ 24 അധ്യായങ്ങള്‍ പഠിക്കാനുണ്ട്.അപ്പോള്‍ ഒരു ദിവസം 8 അധ്യായങ്ങള്‍ പഠിച്ചു തീര്‍ക്കണം.
ഇത്തരത്തിലുള്ള ഒരു സമയക്രമം തയ്യാറാക്കാം.

തീയതി
ദിവസം
വിഷയം
പഠിച്ചു തീര്‍ക്കേണ്ട യൂണിറ്റുകള്‍
റിമാര്‍ക്സ്
19/01/15
തിങ്കള്‍

മലയാളം I
1,2

20/01/15
ചൊവ്വ
3,4

26/01/15
ബുധന്‍
5

27/01/15
തിങ്കള്‍

മലയാളം II
1

28/01/15
ചൊവ്വ
2

29/01/15
ബുധന്‍
3

30/01/15
വ്യാഴം


ഇംഗ്ലീഷ്
1,2

31/01/15
വെള്ളി
3,4

01/02/15
ശനി
5

02/02/15
ഞായര്‍


ഹിന്ദി
1,2

03/02/15
തിങ്കള്‍
3

04/02/15
ചൊവ്വ
4

05/02/15
ബുധന്‍

ഫിസിക്സ്
1,2,3

06/02/15
വ്യാഴം
4,5,6

07/02/15
വെള്ളി
7,8

08/02/15
ശനി

കെമിസ്ട്രി
1,2,3

09/02/15
ഞായര്‍
4,5,6

10/02/15
തിങ്കള്‍
7,8

11/02/15
ചൊവ്വ


ബയോളജി
1,2,3

12/02/15
ബുധന്‍
4,5,6

13/02/15
വ്യാഴം
7,8

14/02/15
വെള്ളി



ഗണിതം
1,2,3

15/02/15
ശനി
4,5

16/02/15
ഞായര്‍
6,7

17/02/15
തിങ്കള്‍
8,9

18/02/15
ചൊവ്വ
10, 11

19/02/15
ബുധന്‍


സോഷ്യല്‍ സയന്‍സ്
1,2,3,4,5

20/02/15
വ്യാഴം
6,7,8,9,10

21/02/15
വെള്ളി
11, 12, 13, 14, 15

22/02/15
ശനി
16, 17, 18, 19, 20,

23/02/15
ഞായര്‍
21, 22, 23, 24,

24/02/15
തിങ്കള്‍



IT EXAM


25/02/15
ചൊവ്വ


26/02/15
ബുധന്‍


27/02/15
വ്യാഴം


28/02/15
വെള്ളി



കുറിപ്പ്:
IT PRACTICAL പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടില്ല. 5,6 ദിവസം SSLC IT PRACTICAL EXAM ന് മാറ്റിവയ്ക്കാം.ചില വിഷയങ്ങളില്‍ ഒരു യൂണിറ്റില്‍ മൂന്നോ നാലോ പാഠങ്ങള്‍ ഉണ്ടാകും.അതിനനുസരിച്ച് സമയക്രമം പാലിക്കണം.

അനുസരണ,സന്നദ്ധത,ലക്ഷ്യത്തോടുള്ള താല്പര്യം എന്നിവ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.” - സ്വാമി വിവേകാനന്ദന്‍
ഈ പോസ്റ്റിന്റെ pdf ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കു ചെയ്യൂ...
എ.എം.കൃഷ്ണന്‍
എച്ച്.എസ്.എ,കൊട്ടോടി.

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...