പുതുവര്‍ഷത്തെ വരവേറ്റുകൊണ്ട് കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പുതുവത്സരദിനാഘോഷം നടത്തി.
കേക്കുമുറിച്ചും പുതുവത്സര ദിന പ്രതിജ്ഞയെടുത്തും പുതുവത്സരദിനാശംസകള്‍ നേര്‍ന്നും ആഘോഷം നടത്തി.
|
കേക്ക് മുറിക്കല്‍... |
രാവിലെ നടന്ന അസംബ്ലിയില്‍ ഹെഡ്‌മാസ്റ്റര്‍ ഭാസ്കരന്‍ മാസ്റ്റര്‍ പുതുവത്സര ദിനസന്ദേശം നല്‍കി.
ഉച്ചഭക്ഷണത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് പാല്‍പ്പായസവും നല്‍കി.ശ്രീമതി.സൂസമ്മ ടീച്ചറും തൊമ്മച്ചന്‍ മാസ്റ്ററും ആണ് പായസം സ്പോണ്‍സര്‍ ചെയ്തത്.
ഹയര്‍സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി
പുല്‍ക്കൂടൊരുക്കല്‍ മത്സരം നടത്തി.
|
പുല്‍ക്കൂടൊരുക്കല്‍ മത്സരത്തില്‍ നിന്ന്... |
|
പാല്‍പ്പായസ വിതരണം |
ക്ലാസ്സുകളിലെ കേക്കു് മുറിക്കല്‍
ചടങ്ങിനുശേഷം മത്സരവിജയികള്‍ക്ക് സമ്മാനം നല്‍കി.പ്രിന്‍സിപ്പാള്‍ ഇന്‍
ചാര്‍ജ് ജിനുമോന്‍ മാസ്റ്ററും സഹാധ്യാപകരും പരിപാടികള്‍ക്ക് നേതൃത്വം
നല്‍കി.
No comments:
Post a Comment