രക്ഷകര്‍ത്താക്കള്‍ക്കുള്ള ഗണിത ശാക്തീകരണ പരിപാടി
കൊട്ടോടി ഗവ. ഹയര്‍സെക്കന്ററി സ്കൂളിലെ യു പി വിഭാഗം കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കു വേണ്ടി ഗണിത ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. യോഗത്തിനു സ്റ്റാഫ് സെക്രട്ടറി ശ്രീ ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റര്‍ ശ്രീ ഭാസ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുകയും മുഖ്യ ക്ലാസ്സ് എടുക്കുകയും ചെയ്തു. യു പി വിഭാഗം SRG കണ്‍വീനര്‍ ശ്രീ ബാബുരാജ് മാസ്റ്റര്‍ പരിപാടിയുടെ ലക്ഷ്യം വിശദീകരിച്ചു. ഗണിതശാസ്ത്ര അധ്യാപകരായ ശ്രീ ബിനോയ് മാസ്റ്റര്‍, ശ്രീ ഗര്‍വാസിസ് മാസ്റ്റര്‍, ശ്രീമതി റീന ടീച്ചര്‍, ശ്രീമതി സൂസമ്മ ടീച്ചര്‍ എന്നിവര്‍ വിവിധ ക്ലാസ്സുകള്‍ എടുത്തു. ശ്രീ ഗര്‍വാസിസ് മാസ്റ്റര്‍ ഏവരേയും സ്വാഗതം ചെയ്യുകയും ശ്രീമതി സൂസമ്മ ടീച്ചര്‍ നന്ദി പറയുകയും ചെയ്തു. ഏകദേശം 60 പേരോളം പരിപാടിയില്‍ പങ്കെടുത്തു.
Very Good....Keep it up
ReplyDeleteThank you...for all ur support
Delete