സംസ്ഥാനത്തെ ഗവണ്‍മെന്റ്/ഗവണ്‍മെന്റ് എയ്‌ഡഡ് ഹൈസ്കൂളുകളിലെ എട്ടാംക്ലാസ്സുകാര്‍ക്കായി നടത്തിയ പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒന്നാം സ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനമായി ലഭിക്കാന്‍ പോകുന്നത് ഒരു റാസ്ബെറി പൈ കമ്പ്യൂട്ടറാണ്.ഈ വരുന്ന 21ന് രാവിലെ 9.30ന് എല്ലാജില്ലകളിലും സാഘോഷം ഇതിന്റെ വിതരണം നടക്കും.
സംസ്ഥാനതല ഉത്ഘാടനം എറണാകുളം ജില്ലയിലെ പറവൂര്‍ വ്യാപാരഭവന്‍ ആഡിറ്റോറിയത്തില്‍ വെച്ച് അന്നേദിവസം ബഹു.മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. കാസറഗോഡ് ജില്ലാതല ഉത്ഘാടനം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍വച്ച് ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. പി.കെ.അബ്ദുറബ്ബ് നിര്‍വ്വഹിക്കുന്നതാണ്.തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ രക്ഷിതാവിനൊപ്പം രാവിലെ കൃത്യം 9 മണിക്ക് എത്തിച്ചേരേണ്ടതാണ്.തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ഇവിടെ
എന്താണ് റാസ്‌ബെറി പൈ?
ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പമുള്ള ഒരു ബോര്‍ഡില്‍ ഒതുങ്ങുന്ന കമ്പ്യൂട്ടറാണ് റാസ്ബെറി പൈ. യു.കെയിലെ റാസ്ബെറി പൈ ഫൗണ്ടേഷന്‍ ഇത് വികസിപ്പിച്ചത്. 2012 ഫെബ്രുവരി 29നാണ് ഇവന്റെ ജനനം. വിദ്യാലയങ്ങളില്‍ അടിസ്ഥാന കമ്പ്യൂട്ടര്‍ ശാസ്ത്രം പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാസ്ബെറി പൈ നിര്‍മ്മിച്ചിരിക്കുന്നത്.ഒരു എസ്ഡി കാര്‍ഡ് ഉപയോഗിച്ചാണ് റാസ്ബെറി പൈയില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ബൂട്ട് ചെയ്യുന്നത്. ഫയലുകള്‍ സൂക്ഷിക്കാനുള്ള സംഭരണസ്ഥലമായും ഈ എസ്ഡി കാര്‍ഡ് ഉപയോഗിക്കപ്പെടുന്നു.ഡെബിയന്‍ അടിസ്ഥാനമായുള്ളതും ആര്‍ച്ച് ലിനക്സ് അടിസ്ഥാനമായുള്ളതുമായ രണ്ട് ലിനക്സ് വിതരണങ്ങള്‍ റാസ്ബെറി പൈയില്‍ ഉപയോഗിക്കാനായി റാസ്ബെറി പൈ ഫൗണ്ടേഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഫെഡോറ അടിസ്ഥാനമായ പൈഡോറ, എക്സ്ബിഎംസി ക്കായി റാസ്പ്ബിഎംസി എന്നിങ്ങനെ വിവിധ ലിനക്സ് വിതരണങ്ങളും റാസ്ബെറി പൈയില്‍ പ്രവര്‍ത്തിക്കും.
പെത്തന്‍ പ്രോഗ്രാമിംഗിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും റാസ്ബെറി പൈയില്‍ ഉപയോഗിക്കാനായി ലഭ്യമാണ്. കൂടാതെ സി, ജാവ, പേള്‍ തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകളും ഇതില്‍ കൈകാര്യം ചെയ്യാന്‍ കഴിയും.
No comments:
Post a Comment