Sunday, March 15, 2015

മാര്‍ച്ച് - 15, ലോക ഉപഭോക്‌തൃ സംരക്ഷണ ദിനം

ഉണരൂ... ഉപഭോക്‌താവേ, ഉണരൂ.
ഉപഭോക്തൃ ലോകം പരസ്യവാചകങ്ങള്‍ക്കിടയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്ന അവസരത്തില്‍, തീരുമാനമെടുക്കാന്‍ കഴിവുള്ള ഉപഭോക്താക്കളാണ് നാമെന്ന് പറയാന്‍ അവസരം നല്‍കുന്ന ദിവസമാണിത്. ഉപഭോക്താക്കള്‍ക്ക് എന്തു വേണം എന്ന് നിശ്ചയിക്കാനുള്ള അധികാരമുണ്ടെന്ന് ഉറക്കെ പറയുന്ന ദിനമാണ് മാര്‍ച്ച് 15- ഉപഭോക്തൃ ദിനം.
മരുന്നുകള്‍, ദൈനംദിനോപയോഗസാധനങ്ങള്‍, ആഹാര സാധങ്ങള്‍ എന്നിവയെല്ലാം പരസ്യങ്ങളിലൂടെ വിറ്റഴിക്കപ്പെടുന്ന ഈ കാലത്ത് ഉപഭോക്തൃ ദിനത്തിന്‍റെ സാധുത വളരെ വലുതാണ്. യഥാര്‍ത്ഥത്തില്‍, ഉപഭോക്താവിന്‍റെ ആവശ്യത്തിന് അനുസൃതമായാണ് ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തേണ്ടത്. പക്ഷേ, ഇന്ന് ഉത്പാദകരാണ് ഉപഭോക്താവ് എന്ത് ഉപയോഗിക്കണമെന്ന് നിശ്ചയിക്കുന്നത്!

1962 മാര്‍ച്ച്‌ 15നാണ്‌ അമേരിക്കന്‍ പാര്‍ലമെന്റില്‍ പ്രസിഡന്റ്‌ ജോണ്‍ എഫ്‌. കെന്നഡി ഉപഭോക്‌താക്കളുടെ സംരക്ഷണം ലക്ഷ്യമിട്ട്‌ നിയമം കൊണ്ടുവന്നത്‌. ആ ദിനമാണ്‌ പില്‍ക്കാലത്ത്‌ ലോക ഉപഭോക്‌തൃസംരക്ഷണ ദിനമായി ആചരിക്കപ്പെടുന്നത്‌. 1986 ല്‍ ഇന്ത്യയില്‍ ഉപഭോക്‌തൃ സംരക്ഷണ നിയമം നടപ്പാക്കി. സുരക്ഷയ്‌ക്കുള്ള അവകാശം, അറിയാനുള്ള അവകാശം, പരാതികള്‍ പരിഹരിക്കപ്പെടാനുള്ള അവകാശം, ഉപഭോക്‌തൃ വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങി അനേകം കാര്യങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നു. എല്ലാവിഭാഗം ജനങ്ങളെയും നേരിട്ടു ബാധിക്കുന്നതായിട്ടും ഉപഭോക്‌തൃസംരക്ഷണത്തിന്റെ കാര്യത്തില്‍ നാം ബഹുദൂരം പിന്നിലാണ്‌. സര്‍ക്കാരും നിയമനിര്‍മാണ സഭകളും ഇതിപ്പോഴും ഗൗരവത്തിലെടുക്കാത്തതിന്റെ ദുരന്തഫലമാണ്‌ നാം അനുഭവിക്കുന്നത്‌.

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...