Thursday, March 12, 2015

ലോക വൃക്ക ദിനം 2015


വൃക്കരോഗങ്ങളുടെ പ്രാധാന്യവും വ്യപ്തിയും, വൃക്കരോഗങ്ങള്‍ എങ്ങനെ പ്രതിരോധിക്കാം നിയന്ത്രിക്കാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക , വൃക്ക ദാനം പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ ബഹുമുഖ പരിപാടികളോടെ 2006 മുതല്‍ എല്ലാ വര്‍ഷവും മാര്‍ച്ച് മാസം രണ്ടാം വ്യഴാഴ്ചയാണ് ലോക വൃക്ക ദിനമായി ആചരിക്കുന്നത്. അന്താരാഷ്ട്ര നെഫ്രോളജി സൊസൈറ്റി ,അന്താരാഷ്ട്ര കിഡ്‌നി ഫൌണ്ടേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നത്.
വിസ്മകരമായ കിഡ്‌നികളെക്കുറിച്ച അവബോധം വര്‍ദ്ധിപ്പിക്കുക. പ്രമേഹവും രക്ത സമ്മര്‍ദ്ധവുമാണ് ഗുരുതരമായ വൃക്കരോഗങ്ങളുടെ കാരണമെന്ന് ഊന്നിപ്പറയുക, പ്രമേഹവും രക്ത സമ്മര്‍ദ്ധവുമുള്ള മുഴുവന്‍ രോഗികളേയും വൃക്ക രോഗമുണ്ടോ എന്ന പരിശോധനക്ക് വിധേയരാക്കുക. പ്രതിരോധ മനോഭാവം വളര്‍ത്തുക, ഗുരുതരമായ വൃക്കരോഗങ്ങള്‍ കണ്ടെത്തുകയും അവ സൃഷ്ടിക്കുന്ന സങ്കീര്‍ണതകളില്‍ നിന്നും മനുഷ്യരെ രക്ഷിക്കുകയും ചെയ്യുന്നതിന് മെഡിക്കല്‍ പ്രൊഫഷണലുകളെ സജ്ജമാക്കുക, ഗുരുതരമായ വൃക്ത രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മക്ക് കളമൊരുക്കുക, വൃക്ക ദാനം ജീവ ദാനമാണെന്ന് പ്രചരിപ്പിക്കുകയും അതിന് സമൂഹത്തെ സജ്ജമാക്കുകയും ചെയ്യുക തുടങ്ങിയവയാണ് വൃക്ക ദിനത്തിന്റെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങള്‍.

റിസ്ക് ഫാക്ടര്‍ :
നിങ്ങള്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ള ആളാണോ, നിങ്ങളുടെ പ്രമേഹം നിയന്ത്രണാതീതമാണോ, നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും വൃക്ക രോഗമുണ്ടോ, നിങ്ങള്‍ അമിത ഭാരമുളള വ്യക്തിയാണോ, നിങ്ങള്‍ പുകവലിക്കാറുണ്ടോ, നിങ്ങള്‍ 50 വയസിന് മേല്‍ പ്രായമുള്ള ആളാണോ, നിങ്ങള്‍ ഏഷ്യന്‍ വംശജനാണോ തുടങ്ങിയ കുറേ ചോദ്യങ്ങളാണ് വൃക്ക രോഗത്തിന്റെ റിസ്‌ക് ഫാക്ടറുകളായി കാണുന്നത്. ഈ ചോദ്യങ്ങളില്‍ ഒന്നോ അതിലധികമോ ചോദ്യങ്ങളുടെ ഉത്തരം അതെ എന്നാണെങ്കില്‍ നിര്‍ബന്ധമായും വൃക്ക രോഗമുണ്ടോ എന്നറിയുന്നതിനുള്ള പരിശോധനകള്‍ നടത്തണം. കാരണം തൊണ്ണൂറ് ശതമാനം കേസുകളിലും കിഡ്‌നി തകരാറാകുന്നത് കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെയാണ്. പലപ്പോഴും രോഗം മൂര്‍ച്ചിച്ച ശേഷമാണ് എന്തെങ്കിലം ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക. ആ ഘട്ടത്തില്‍ ചികില്‍സ ഏറെ ചിലവേറിയതും ജീവന്‍ തന്നെ അപകടത്തിലുമാകും. അതിനാല്‍ റിസ്‌ക് ഫാക്ടറുകളുള്ളവര്‍ നിര്‍ബന്ധമായും അല്ലാത്തവര്‍ ഐച്ഛികമായും കിഡ്‌നി പരിശോധന നടത്തുകയെന്നതാണ് ഈ ദിനം നല്‍കുന്ന സുപ്രധാനമായ സന്ദേശം.

"ഏത് രോഗവും വന്ന ശേഷം ചികില്‍സിക്കുന്നതിനേക്കാള്‍ എത്രയോ നല്ലത് പ്രയാസങ്ങള്‍ വരാതെ നോക്കുന്നതാണ്."

1) ഡയബറ്റിസ്, രക്തസമ്മര്‍ദ്ദം ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ നിയന്ത്രിക്കുക. മിക്ക അവസരങ്ങളിലും കിഡ്‌നിസംബന്ധമായ അസുഖങ്ങള്‍ വരുന്നത് മറ്റെന്തെങ്കിലും രോഗങ്ങളുടെ പരിണിതഫലം എന്ന നിലക്കാണ്. പ്രധാനമായും ഡയബറ്റിസ്, അമിത രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയുടെ രണ്ടാം ഘട്ടമായാണ് കിഡ്‌നി രോഗങ്ങള്‍ പ്രത്യക്ഷപ്പെടാറുള്ളത്. അതിനാല്‍ ആരോഗ്യകരമായ ഡയറ്റിങ്ങ്, വ്യായാമം, ധ്യാനം എന്നിവയിലൂടെ കൊളസ്‌ട്രോള്‍, ഷുഗര്‍, രക്തസമ്മര്‍ദ്ദം എന്നിവ കുറക്കുന്നത് വഴി ഒരുപരിധി വരെ കിഡ്‌നിരോഗങ്ങളെയും തടയാം.

2) ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറക്കുക:
ഉപ്പിന്റെ ഉപയോഗം ഭക്ഷണത്തില്‍ സോഡിയത്തിന്റെ അളവ് വര്‍ധിപ്പിക്കും. അത് രക്തസമ്മര്‍ദ്ദം ഉണ്ടാക്കുക മാത്രമല്ല മറിച്ച് കിഡ്‌നിയില്‍ കല്ലുണ്ടാകുന്നതിനും കാരണമാകാം.

3)ധാരാളം വെള്ളം കുടിക്കുക:
ധാരാളം വെള്ളംകുടിക്കുന്നതിലൂടെ ശരീരത്തില്‍ എപ്പോഴും ജലത്തിന്റെ സാന്നിധ്യം ഉണ്ടാകും. ശരീരത്തിലെ ടോക്‌സിനുകള്‍ അഥവാ പ്രതിവിഷങ്ങളെ പുറംതള്ളാനും ഇതുവഴി സാധിക്കും.ശരീരത്തില്‍ രക്തത്തിന്റെ അളവ് നിലനിര്‍ത്താനും ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ താപം നിയന്ത്രിക്കാനുമൊക്കെ ധാരാളം വെള്ളം കുടിക്കുന്നതിലൂടെ സാധ്യമാകും. ദിവസവും എട്ട് മുതല്‍ പത്ത് ഗഌസ് വരെയെങ്കിലും വെള്ളം കുടിക്കണം.

4)മൂത്രം തടഞ്ഞുവെക്കാതിരിക്കുക. കിഡ്‌നിയുടെ ഏറ്റവും പ്രധാന പ്രക്രിയയാണ് രക്തം അരിച്ചെടുക്കല്‍. ഈ പ്രക്രിയക്ക് ശേഷം മൂത്രാശയത്തില്‍ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങളും ജലവുംവിസര്‍ജിക്കേണ്ടതുണ്ട്.മൂത്രാശയത്തില്‍ 120 മുതല്‍ 150 മില്ലി വരെ മൂത്രം നിറയുമ്പോഴാണ് മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാകുക. ആ സമയത്ത് തന്നെ വിസര്‍ജിക്കാതിരുന്നാല്‍ മൂത്രാശയം താങ്ങാനാവുന്നതിലധികം ഭാരം വഹിക്കേണ്ടി വരികയും ഇത് കിഡ്‌നിയുടെ അരിച്ചെടുക്കല്‍ പ്രക്രിയയക്ക് തടസം സൃഷ്ടിക്കുകയും ചെയ്യും.

5)ശരിയായ ഭക്ഷണം കഴിക്കുക:
നിങ്ങള്‍ എന്താണ് കഴിക്കാന്‍ തിരഞ്ഞെടുക്കുന്നത്, അത് എങ്ങനെയാണ് കഴിക്കുന്നത് എന്നിവ ശരീരത്തെ ബാധിക്കുന്ന കാര്യമാണ്. ആരോഗ്യകരമല്ലാത്ത പഴകിയ ഭക്ഷണങ്ങളും ഫാസ്റ്റ്ഫുഡുമൊക്കെ കഴിക്കുന്നത് കിഡ്‌നിയടക്കമുള്ള അവയവങ്ങളെ ദോഷകരമായി ബാധിക്കും.അതിനാല്‍ കിഡ്‌നിയുടെ ആരോഗ്യത്തിന് പ്രധാനമായും മീന്‍, ധാന്യങ്ങള്‍, ശതാവരി, വെളുത്തുള്ളി, അയമോദകം എന്നിവയുള്‍പ്പെടുത്തിയ ഭക്ഷണ രീതിയാണ് നല്ലത്.

6) മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക:
മദ്യപാനം ഹോര്‍മോണ്‍ വ്യവസ്ഥയെ താറുമാറിലാക്കുകയും അത് കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.
പുകവലിയും കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ താറുമാറിലാക്കും. പുകവലി ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുകയും അത് കിഡ്‌നി രോഗത്തിലേക്ക് നയിക്കുകയും ചെയ്യും.

7) ദിവസവും വ്യായാമം ചെയ്യുക:
കിഡ്‌നിരോഗങ്ങള്‍ക്ക് പൊണ്ണത്തടിയുമായി വളരെയധികം ബന്ധമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
വണ്ണം വര്‍ധിക്കുംതോറും കിഡ്‌നി രോഗങ്ങള്‍ക്കുള്ള സാധ്യതയും ഏറും. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണരീതിയോടൊപ്പം വ്യായാമവും ശീലിക്കുന്നത് അമിതവണ്ണം കുറക്കുകയും അതുവഴി കിഡ്‌നിരോഗങ്ങള്‍ക്കുള്ള സാധ്യത കുറയുകയും ചെയ്യും.

8) സ്വയം ചികിത്സ ഒഴിവാക്കുക:
നാം കഴിക്കുന്ന ഓരോ മരുന്നും കിഡ്‌നി വഴി ഫില്‍ട്രേഷന് പോകുന്നതാണ്.
മരുന്ന് അറിവില്ലായ്മയോടെ കഴിക്കുന്നതും അമിത അളവില്‍ കഴിക്കുന്നതുമെല്ലാം കിഡ്‌നിയില്‍ ടോക്‌സിനുകളുടെ അളവ് വര്‍ദ്ധിപ്പിക്കും. ഇതും കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ താറുമാറാക്കും.

9) ആരോഗ്യകരമായ പാനീയങ്ങള്‍ മാത്രം കുടിക്കുക:

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...