Tuesday, March 24, 2015

ഇന്ന് ലോക ക്ഷയരോഗ ദിനം


ലോകത്ത്‌ പ്രതിവര്‍ഷം 90 ലക്ഷം പുതിയ രോഗികള്‍. ഓരോ വര്‍ഷവും 15 ലക്ഷം മരണങ്ങള്‍.  മനുഷ്യ വര്‍ഗത്തെ കാര്‍ന്നുതിന്നുന്ന രോഗമായിരിക്കുന്നു ക്ഷയം. 1882 മാര്‍ച്ച് 24ലിനാണ്‌ ക്ഷയരോഗത്തിന്‌ കാരണമായ  മൈക്കോബാക്റ്റീരിയം ട്യൂബര്‍കുലോസിസ് കണ്ടുപിടിക്കുന്നത്‌. പ്രമുഖ ജര്‍മന്‍ ശാസ്ത്രജ്ഞമായ സര്‍ റോബര്‍ട്ട്  കോകിന്‍റെ നേതൃത്വത്തിലുള്ള ഗവേഷണമാണ്‌  ഈ മഹത്തായ  കണ്ടുപിടുത്തത്തിനു പിന്നില്‍ .ദഹനേന്ദ്രിയവ്യൂഹം, ജനനേന്ദ്രിയവ്യൂഹം,അസ്ഥികള്‍, സന്ധികള്‍, രക്തചംക്രമണവ്യൂഹം, ത്വക്ക്, തലച്ചോര്‍ , നാഡീപടലങ്ങള്‍  തുടങ്ങി ശരീരത്തിലെ ഏതു ഭാഗത്തെയും ക്ഷയരോഗം ബാധിക്കാം. ലോക ജനസംഖ്യയില്‍ മൂന്നിലൊരാള്‍ ക്ഷയരോഗബാധിതനാണ് എന്നാണ്‌ കണക്ക് ‌. പ്രമേഹം, പുകവലി, വായുസഞ്ചാരമില്ലാത്ത ഇടുങ്ങിയ ഇടം എന്നിവയാണ്‌ ഈ രോഗത്തിന്‌ കാരണം.  ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്ന പകര്‍ച്ചവ്യാധിയും ഇതുതന്നെ . ലോകത്ത്‌ ഓരോ മൂന്നുമിനുട്ടിലും രണ്ടുപേര്‍ വീതം ക്ഷയരോഗം മൂലം മരിക്കുന്നു.  എച്ച് ഐ വി ബാധിതരെല്ലാം നേരിടുന്ന പ്രധാന ഭീക്ഷണി ക്ഷയരോഗമാണ്‌. ഇന്ത്യയില്‍ വര്‍ഷത്തില്‍‌ 18 ലക്ഷംപേര്‍ ക്ഷയരോഗബാധിതനാകുന്നു അതില്‍ 4 ലക്ഷം പേര്‍ മരിക്കുന്നു. ക്ഷയരോഗത്തെ ഫലപ്രധമായി തുടച്ചുനീക്കുന്ന ഡോട്ട്(ഡയറക്ടിലി ഒബ്സേര്‍വഡ് ട്രീറ്റ്മെന്റ് ഷെഡ്യുള്‍ :DOTS :ഡോട്ട്സ്) ചികില്‍സ ഇന്ന് ലോക പ്രശസ്തമാണ് ‌2035ഓടെ ക്ഷയരോഗത്തെ നിര്‍മ്മാജനം ചെയ്യുകയാണ്‌ ലക്ഷ്യം

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...