Monday, April 20, 2015

എസ്.എസ്.എല്‍.സി: 97.99 ശതമാനം പേര്‍ വിജയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്. എസ്. എല്‍.സി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബാണ് വാര്‍ത്താസമ്മേളനത്തില്‍ ഫലം പ്രസിദ്ധീകരിച്ചത്.

97.99 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.52 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം 95.47 ശതമാനം വിദ്യാര്‍ഥികളാണ് വിജയിച്ചത്. ഇക്കുറി 4,58,841 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. 12,287 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് എ പ്ലസുകാര്‍ കൂടുതല്‍.

കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം. 97.99 ശതമാനം പേര്‍ വിജയിച്ചു. ഏറ്റവും കുറഞ്ഞ ശതമാനം പാലക്കാട് ജില്ലയിലാണ്. ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ്. ഇവിടെ 94.3 ശതമാനം പേര്‍ വിജയിച്ചു.

തോറ്റ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തുന്ന സേ പരീക്ഷ മേയ് 11 മുതല്‍ 16 വരെ നടക്കും. ഈ മാസം 28 മുതല്‍ ഇതിനുവേണ്ടി അപേക്ഷ സമര്‍പ്പിക്കാം. മെയ് ആറ് മുതല്‍ പ്ലസ് വണ്ണിന് അപേക്ഷ സമര്‍പ്പിക്കാം.

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...