വന്ദേമാതരത്തിന്റെ രചയിതാവെന്ന നിലയില്‍ പ്രശസ്തനായ ബംഗാളി കവിയും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന ബങ്കിം ചന്ദ്ര ചതോപാഥ്യായ എന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജി 1838 ജൂണ്‍ 27ന് ജനിച്ചു. യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലാണ് ബങ്കിംചന്ദ്ര ജനിച്ചത്. ഉപനയനം കഴിഞ്ഞ് അഞ്ചാം വയസ്സില്‍ അക്ഷരാഭ്യാസം തുടങ്ങിയ അദ്ദേഹത്തിന് മൂന്നുഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. മൊഹ്‌സിന്‍ കോളേജിലും, കല്‍ക്കട്ടയിലെ പ്രശസ്തമായ പ്രസിഡന്‍സി കോളേജിലുമായിട്ടായിരുന്നു ഉപരിപഠനം.
1857 ല്‍ ബിരുദം പൂര്‍ത്തിയാക്കി. കല്‍ക്കട്ടാ സര്‍വ്വകലാശാലയിലെ ആദ്യ രണ്ടു ബിരുദധാരികളില്‍ ഒരാളായിരുന്നു ബങ്കിം ചന്ദ്ര ചാറ്റര്‍ജി. ഭാരത ചരിത്രത്തിലെ ആദ്യ ബി.എ ബാച്ചിലുള്‍പ്പെട്ട് ബിരുദം നേടിയ അദ്ദേഹത്തിന് ഡപ്യൂട്ടികളക്ടര്‍ ജോലി നേടാന്‍ കഴിഞ്ഞു. ബങ്കിം ചന്ദ്ര ചാറ്റര്‍ജി ധാരാളം നോവലുകളും, കവിതകളും രചിച്ചിട്ടുണ്ട്. ആനന്ദമഠം ആണ് പ്രശസ്തമായ കൃതി. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ നടന്ന സന്ന്യാസി കലാപത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ കൃതി, ബംഗാളി സാഹിത്യത്തിലേയും ഭാരതീയ സാഹിത്യത്തിലെ തന്നെയും ഒരു പ്രധാന നോവലായി പരിഗണിക്കപ്പെടുന്നു.
‘ബംഗദര്‍ശന്‍’ എന്ന ബംഗാളി പത്രം അദ്ദേഹം ആരംഭിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ ഊര്‍ജ്ജ ശ്രോതസ്സും, പില്‍ക്കാലത്ത് ഭാരതത്തിന്റെ ദേശീയഗീതവുമായിമാറിയ വന്ദേമാതരം ഈ മഹാന്റെ ഉല്‍കൃഷ്ടമായ രചനാവൈഭവത്തെ വെളിവാക്കുന്നു. മാതൃരാജ്യത്തെ അളവറ്റു സ്‌നേഹിച്ച, വന്ദേമാതരത്തിലൂടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരായ സമരത്തെ പ്രചണ്ഡവും, പ്രബുദ്ധവുമാക്കിതീര്‍ത്ത ആ ധീരദേശാഭിമാനി 1894 ല്‍ അന്തരിച്ചു.

No comments:
Post a Comment