സ്കൂള്‍ അസംബ്ലി
കൊട്ടോടി ഗവ ഹയര്‍സെക്കന്ററി സ്കൂളില്‍ ക്ലാസ്സടിസ്ഥാനത്തില്‍ അസംബ്ളി സംഘടിപ്പിച്ചു. പത്താം ക്ലാസ്സുകാരാണ് ഇപ്രാവശ്യം അസംബ്ളി സംഘടിപ്പിച്ചത്. 10 B ക്ലാസ്സിലെ അരുണിമ ഗംഗാധരനാണ് അസംബ്ളി നിയന്ത്രിച്ചത്. പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥിനികളാണ് ഈശ്വരപ്രാര്‍ത്ഥനയും ദേശീയഗാനവും ആലപിച്ചത്. അന്നേ ദിവസത്തെ പ്രധാനവാര്‍ത്തകള്‍ 10 A ക്ലാസ്സിലെ ആതിര പി വായിച്ചു. തുടര്‍ന്ന് 10 B ക്ലാസ്സിലെ ജയമോഹന്‍ ഇന്നത്തെ ചിന്താവിഷയം അവതരിപ്പിച്ചു. 10 B ക്ലാസ്സിലെ തുഷാര ഒരു കിളിയും അഞ്ച് വേടന്‍മാരും എന്ന കവിത ആലപിച്ചു. 10 B ക്ലാസ്സിലെ അമൃത ഈയിടെ അന്തരിച്ച ശ്രീ APJ അബ്‌ദുള്‍ കലാമിന്റെ ആത്മകഥ കൂടിയായ അഗ്നിച്ചിറകുകള്‍ പരിചയപ്പെടുത്തി. 10 A ക്ലാസ്സിലെ പ്രഗീഷ് പ്രഭാകരന്‍ അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തെ പറ്റി സംസാരിച്ചു. തുടര്‍ന്ന് 10 A ക്ലാസ്സിലെ ലിബിന്‍ മാത്യു ഉജ്ജീവനം എന്ന വാക്കിന്റെ അര്‍ത്ഥവും പ്രയോഗവും വിശദീകരിച്ചു.
ഈശ്വരപ്രാര്‍ത്ഥന
പ്രധാനവാര്‍ത്തകള്‍ ആതിര പി
ജയമോഹന്‍ ഇന്നത്തെ ചിന്താവിഷയം
കവിത - ഒരു കിളിയും അഞ്ച് വേടന്‍മാരും - തുഷാര
അഗ്നിച്ചിറകുകള്‍ പരിചയപ്പെടുത്തല്‍ -അമൃത
അന്താരാഷ്ട്ര മണ്ണ് വര്‍ഷം -പ്രഗീഷ് പ്രഭാകരന്‍
ലിബിന്‍ മാത്യു - ഉജ്ജീവനം
ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് - ബിജി ടീച്ചര്‍
No comments:
Post a Comment