Thursday, January 29, 2015
INCOME TAX
ഇന്‍കം ടാക്സ് അടക്കേണ്ടതെപ്പോള് ? ടി.ഡി.എസ് തയ്യാറാക്കി സമര്പ്പിക്കേണ്ടതെപ്പോള് ? അറിയണ്ടേ ? ശ്രീ.രാജന് പുത്തലത്ത് തയ്യാറാക്കിയ INCOME TAX TIME SHEDULE ഡൗണ്‍ലോഡ് ചെയ്യൂ.....
Wednesday, January 28, 2015
വിടവാങ്ങിയത് 'ദി കോമണ്‍മാന്റെ' സൃഷ്ടാവ്
കാര്‍ട്ടൂണിസ്റ്റ് ആര്.കെ ലക്ഷ്മണിന് ആദരാഞ്ജലികള്‍.....
ഒന്നും സംസാരിക്കാതെ എല്ലാത്തിനും സാക്ഷിയായി നില്ക്കുന്ന 'കോമണ്മാന്'. സാധാരണക്കാരന്റെ ആശകളും, പ്രതീക്ഷകളും, പ്രശ്നങ്ങളും, ദുരിതങ്ങളും കോമണ്മാന് സമൂഹത്തിന് മുന്നിലെത്തിച്ചു. ഒന്നും സംസാരിച്ചില്ലെങ്കിലും നൂറുവാക്കുകളെക്കാള്‍ മൂര്‍ച്ഛയുണ്ടായിരുന്നു കോമണ്മാന്. അതിലൂടെ വന്ന വിമര്‍ശനങ്ങള്‍ പലപ്പോളും കുറിക്കുകൊള്ളുന്ന യാഥാര്‍ഥ്യങ്ങളായി. കോമണ്‍മാന്റെ മൂര്‍ച്ചറിയാത്ത ഭരണാധികാരികള്‍ ചുരുക്കം..
സമൂഹത്തിന്റെ പ്രതിനിധിയായി നിരന്തരം ഇടപെടലുകള്‍ നടത്തിയ കോമണ്‍മാന്റെ സൃഷ്ടാവാണ് 66 ാം റിപ്പബ്ലിക് ദിനത്തില്‍ വിടപറഞ്ഞത്. രസിപുരം കൃഷ്ണസ്വാമി അയ്യര്‍ എന്ന കാര്‍ട്ടൂണിസ്റ്റ് ആര്.കെ ലക്ഷ്മണ് വരകള്‍ ബാക്കിയാക്കി യാത്രയായി.
ടൈംസ് ഓഫ് ഇന്ത്യയിലെ യൂ സെഡ് ഇറ്റ് എന്ന പോക്കറ്റ് കാര്‍ട്ടൂണിലെ കോമണ്‍മാനെ ഇന്ത്യക്ക് അത്രമേല്‍ പരിചിതമായിരുന്നു. രാജ്യത്തെ സാധാരണജനം ആര് കാര്‍ട്ടൂണിനായി കാതോര്‍ത്തിരുന്നു. ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ ചിഹ്നമായും ഈ കോമണ്മാന് അവതരിപ്പിക്കപ്പെട്ടു.

ആര്.കെ ലക്ഷ്മണിന്റെ കാര്‍ട്ടൂണിന്റെ പ്രഹരശേഷി അറിഞ്ഞവരില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറും കേന്ദ്ര സര്‍ക്കാരും വരെ ഉള്‍പ്പെടുന്നു. സച്ചിന് സമ്മാനമായി ലഭിച്ച ഫെരാരി കാറിന് 120 ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തണമെന്ന നിയമം ലംഘിച്ച് കേന്ദ്രം നികുതി ഇളവ് നല്കി. ഇതിനെ കളിയാക്കിക്കൊണ്ട് ടൈംസ് ഓഫ് ഇന്ത്യയില്‍ ലക്ഷ്മണ് വരച്ച കാര്‍ട്ടൂണ്‍ കോടതിയുടെ ശ്രദ്ധയില്‍ വരുകയും സര്‍ക്കാരിനോട് വിശദീകരണം ചോദിക്കുകയും ചെയ്ത സംഭവം വരെ ഇന്ത്യ കണ്ടതാണ്.
1921 ല്‍ മൈസൂരിലാണ് ആര്.കെ ലക്ഷ്മണ് ജനിച്ചത്. മാസികകളില്‍ വരച്ചുകൊണ്ടാണ് അദ്ദേഹം ഈ രംഗത്തേക്ക് വരുന്നത്. അതിന് മുമ്പ് വീട്ടിലെ ചുമരുകള്‍ അത്രയും അദ്ദേഹത്തിന്റെ വരകള്‍ക്കുള്ള ഇടമായി. ഒരിക്കല്‍ തന്റെ വരകണ്ട അധ്യാപികയുടെ പ്രശംസ കേട്ടതോടെ തന്നിലെ ആര്‍ട്ടിസ്റ്റിനെ ലക്ഷ്മണ് തിരിച്ചറിഞ്ഞു. ഹൈസ്കൂള്‍ പഠനത്തിന് ശേഷം മുംബൈയിലെ ജെ.ജെ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ പ്രവേശനം തേടി അപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്സില്‍ ബിരുദം നേടി. ഫ്രീലാന്‍സായി വര തുടര്‍ന്നു.
മൈസൂരിലെ മഹാരാജാസ് കോളജില്‍ പഠിക്കുന്ന കാലത്ത് സഹോദരന് ആര്.കെ നാരായണന്റെ കഥകള്‍ക്ക് കാരിക്കേച്ചര്‍ വരച്ചു. 'സ്വതന്ത്ര' തുടങ്ങിയ പ്രാദേശിക പത്രങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ കാര്‍ട്ടൂണുകളും അക്കാലത്ത് വരച്ചു. ഡോ ശിവറാം സ്ഥാപിച്ച'കുറവഞ്ചി' എന്ന കന്നട ഹാസ്യ മാസികയിലൂടെയാണ് അദ്ദേഹത്തിലെ കാര്‍ട്ടൂണിസ്റ്റ് ശ്രദ്ധിക്കപ്പെടുന്നത്.
മൈസൂര്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദമെടുത്തശേഷം ജോലിനേടി മുംബൈയില്‍ എത്തി. തുടര്‍ന്ന് ബ്ലിറ്റ്സിലും ഫ്രീപ്രസ്സ് ജര്‍ണലിലും വരച്ചു. ഫ്രീ പ്രസ്സ് ജര്‍ണലില്‍ ജോലിചെയ്യുന്ന അവസരത്തില്‍ തന്റെ തൊട്ടടുത്ത കസേരയില്‍ ഇരുന്ന് ശ്രദ്ധയോടെ കാര്‍ട്ടൂണ്‍ വരയ്ക്കാറുണ്ടായിരുന്ന ഒരുകാര്‍ട്ടൂണിസ്റ്റിനെക്കുറിച്ച് ലക്ഷ്മണ് പലപ്പോഴും പറയാറുണ്ടായിരുന്നു. ശിവസേനാ തലവനായിരുന്ന ബാല്‍താക്കറെ ആയിരുന്നു അത്! 1947 ല്‍ ലക്ഷ്മണ് 'ടൈംസ് ഓഫ് ഇന്ത്യ'യില്‍ എത്തി. പിന്നീട് ആറ് പതിറ്റാണ്ടുകാലം അവിടെ ജോലിചെയ്തുകൊണ്ടാണ് തന്റെ 'യൂ സെഡ് ഇറ്റ്' എന്ന പോക്കറ്റ് കാര്‍ട്ടൂണിനെയും അതിലെ കഥാപാത്രമായ 'കോമണ്‍മാനേ'യും അനശ്വരമാക്കിയത്.
ദൈനംദിന ജീവിതത്തിലെ സാധാരണക്കാരന്റെ ക്ലേശങ്ങള്‍ക്ക് മൂകസാക്ഷിയായിരുന്നു 'കോമണ്മാന്'. സാഹിത്യരംഗത്തും ലക്ഷ്മണ് തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. ചെറുകഥ, ഉപന്യാസം, യാത്രാവിവരണം എന്നിവയ്ക്കുപുറമെ രണ്ടു നോവലുകളും ഒരു ആത്മകഥാഗ്രന്ഥവും അദ്ദേഹത്തിന്റെ സംഭാവനയില്‍പ്പെടുന്നു. പത്രപ്രവര്‍ത്തനശാഖയ്ക്കുള്ള രമണ്‍ മഗ്സാസെ അവാര്‍ഡ് 1984 ല്‍ നേടിയിട്ടുണ്ട്. 2005 ല്‍ രാഷ്ട്രം പദ്മവിഭൂഷണ് നല്കി അദ്ദേഹത്തെ ആദരിച്ചു. ദി ടണല്‍ ഓഫ് ടൈം എന്ന ആത്മകഥയും അദ്ദേഹത്തിന്റേതായുണ്ട്.
മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന് അനാഛാദനം നിര്‍വഹിച്ച 'കോമണ്‍മാന്റെ' ഒരു വെങ്കല പ്രതിമ പൂണെയിലുണ്ട്. ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരു കാര്‍ട്ടൂണിസ്റ്റിന്റെ കഥാപാത്രം പ്രതിമരൂപത്തില്‍ ജനങ്ങളുടെ ഇടയില്‍ നില്‍ക്കുന്നത്.

Sunday, January 25, 2015
റിപ്പബ്ലിക് ദിനാശംസകള്‍
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായമായതിന്റെ ഓര്‍മ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം എന്നറിയപ്പെടുന്നത്.ഭരണഘടനയുടെ ഒരു കരട് രൂപം 1947 നവംബര്‍ 4-ന് കമ്മിറ്റി അന്നത്തെ constituent അസംബ്ലിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഭരണഘടനയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അസംബ്ലി തുടര്‍ച്ചയായ ദിവസങ്ങളില്‍ സമ്മേളിച്ചു.ഒടുവില്‍ കരടു രൂപത്തില്‍ നിന്നും ചില മാറ്റങ്ങളോടെ അസംബ്ലി ഭരണഘടന അംഗീകരിച്ചു. 395 ആര്‍ട്ടിക്കിളുകളും, 8 ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് അസംബ്ലി അംഗീകരിച്ചത്. 1950 ജനുവരി 24-നായിരുന്നു ഇത്. രണ്ടു ദിവസത്തിനു ശേഷം , അതായത് ജനുവരി 26-ന് ഭരണഘടന നിലവില്‍ വന്നു. ആദ്യ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട രാജേന്ദ്രപ്രസാദ് ഭരണഘടന അംഗീകരിച്ചുകൊണ്ട് ഒപ്പിട്ടു. അങ്ങനെ 1950 ജനുവരി 26-ന് ഇന്ത്യ ജനാധിപത്യ സ്വതന്ത്ര പരമാധികാര രാഷ്ട്രപദവിയിലേക്ക് വന്നു. അതായത് ഒരു റിപ്പബ്ലിക് രാജ്യമായി മാറി. ജനങ്ങള്‍ സ്വയം തിരഞ്ഞെടുക്കുന്ന ഭരണത്തലവന്മാരാല്‍ ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ ഭരണം നടത്തുന്ന രാജ്യമെന്നര്‍ത്ഥം. ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമായതുകൊണ്ടാണ് എല്ലാ കൊല്ലവും ജനുവരി 26-ന് റിപ്പബ്ലിക് ദിനം വിപുലമായി നാം ആഘോഷിക്കുന്നത്.
ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താന്‍ എല്ലാ വര്‍ഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെല്‍ഹിയില്‍ വന്‍ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനില്‍ തുടങ്ങി രാജ്പഥില്‍ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയില്‍ ചെന്ന് ചേര്‍ന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവന്‍ ഔദ്യോഗിക വേഷത്തില്‍ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡില്‍ പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യന്‍ വ്യോമസേനയുടെ വിമാന സൈനിക പ്രദര്‍ശനങ്ങളും ഈ ദിവസം നടക്കുന്നു.
Saturday, January 24, 2015
SSLC A LIST DETAILS CORRECTION 2015
iExaMS എന്നൊരു ഓണ്‍ലൈന്‍ സോഫ്റ്റ്വെയറിലൂടെയാണ്
ഇത്തവണമുതല്‍, SSLC സംബന്ധമായ (A-List Correction, Print, CE
Uploading,Hall Ticket, Tabulation etc.) മുഴുവന്‍ പ്രവര്‍ത്തനങ്ങളും
നടക്കുന്നത്.CE മാര്‍ക്ക് അപ്ലോഡിങ് ഇപ്പോള്‍ ചെയ്യേണ്ടതില്ല.
സൈറ്റ് ഭംഗിയായി ലഭിക്കുവാന്‍
നിങ്ങളുടെ ബ്രൗസര്‍ Mozilla Firefox 30 ക്ക് മുകളിലുള്ളതായാല്‍ നന്ന് (Mozilla Help file attached.Thanks to Mathsblog)
മൂന്ന് ലെവലുകളിലുള്ള Users, അതായത്, Entrylevel, Verification Level, Head Master Level ഉണ്ടാക്കുക. ഈ കാര്യങ്ങളൊക്കെ എങ്ങിനെ ചെയ്യണമെന്ന് Help file ല്‍ ഉണ്ട്.

പിന്കുറിപ്പ് :
സമ്പൂര്‍ണ്ണയില്‍ നിങ്ങള്‍ കൃത്യമാക്കിവെച്ചിരിക്കുന്ന വിവരങ്ങള്‍, അതേപടി ഈ സോഫ്റ്റ്വെയറിലേക്ക് എടുത്തിട്ടുണ്ട് എന്നാണ് അറിയിപ്പ്.പക്ഷേ അബദ്ധങ്ങളുടെ പെരുമഴയാണ് സോഫ്റ്റ്വെയറില് സംഭവിച്ചിരിക്കുന്നത്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, തെറ്റുകളുണ്ടെങ്കില്‍ തിരുത്തുകയും, വിട്ടുപോയവ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കാനുള്ളവ ഒഴിവാക്കുകയുമാണ്.(ഈ പണികളെല്ലാം സമ്പൂര്‍ണയില്‍ ശരിയായി ചെയ്തിട്ടും സ്കൂളുകള്‍ക്ക് 8ന്റെ പണികിട്ടി.)

എ.എം.കൃഷ്ണന്
Subscribe to:
Posts (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന് ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താന്‍ പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള്‍ സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
കൊട്ടോടി സ്കൂളില്‍ നിന്നും ഈ വര്‍ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്‍ഷത്തേയും പോലെ ഈ പഠ...