Friday, March 6, 2015

മാര്‍ച്ച് എട്ട്… ലോക വനിതാ ദിനം



Celebrate Women's Achievements
Call for Greater Equality
#Make it happen

1857 മാര്‍ച്ച് എട്ടിന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണി മില്ലുകളില്‍ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍, കുറഞ്ഞ ശമ്പളത്തിനും അതിദീര്‍ഘമായ തൊഴില്‍ സമയത്തിനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തി. ആ  ശബ്ദം നൂറ്റാണ്ടുകളിലൂടെ സ്ത്രീ ശബ്ദമായി മാറി. ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന ഈ സമരാഗ്‌നി ലോകമാകെ പടര്‍ന്നുപിടിക്കാന്‍ അധികകാലം വേണ്ടിവന്നില്ല.  ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ സംഘടിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും തുടങ്ങി.

Tuesday, March 3, 2015

ANNUAL EVALUATION 2014 - 15
STANDARD VIII
ENGLISH
ANSWER KEY
PREPARED BY PRASANTH P.G., H.S.A. (ENG), G.H.S.S. KOTTODI

ഇന്ന് ലോക വന്യജീവി ദിനം



വന്യജീവി സംരക്ഷണത്തിന്റെ ബോധവല്‍ക്കരണത്തിന് വേണ്ടിയാണ് മാര്‍ച്ച് 3 ലോക വന്യജീവി ദിനമായി ആചരിക്കുന്നത്. കൂടാതെ മൃഗങ്ങള്‍ക്കെതിരെയുള്ള വിവിധതരത്തിലുള്ള ആക്രമണങ്ങള്‍, വനനശീകരണം, ചൂഷണങ്ങള്‍ എന്നിവയ്‌ക്കെതിരെയും ഈ ദിവസം ബോധവല്‍ക്കരണ യജ്ഞങ്ങള്‍ ലോകമെമ്പാടും സംഘടിപ്പിക്കുന്നു. കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രെയ്ഡ് ഇന്‍ എന്‍ഡെയ്ന്‍ജേര്‍ഡ് സ്പീസിസ് ഓഫ് വൈല്‍ഡ് ഫൗണ അന്‍ഡ് ഫ്ലോറയും (CITES) ഐക്യരാഷ്ട്രസഭയും സംയുക്തമായാണ് ലോക വന്യജീവി ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.
വേട്ടമൂലം വന്യജീവികള്‍ വ്യാപകമായ നാശോന്മുഖമാകുന്ന സാഹചര്യത്തില്‍ വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന സന്ദേശമാണ് ലോകവന്യജീവി ദിനത്തില്‍ ഉയര്‍ത്തേണ്ടതെന്ന് ഐക്യരാഷ്ട്രസഭയുടെ ഡെവലപ്മെന്‍റ് പ്രോഗ്രാം (യു.എന്‍.ഡി.പി) അഡ്മിനിസ്ട്രേറ്റര്‍ എലന്‍ ക്ളര്‍ക്ക്. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ളിയുടെ തീരുമാനമനുസരിച്ച് രാജ്യങ്ങള്‍ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഗണിതശാസ്‌ത്ര പ്രതിഭ

അഭിനന്ദനങ്ങള്‍.....!





കൊട്ടോടി ഗവ. ഹയര്‍സക്കന്ററി സ്കൂളിലെ ഈ വര്‍ഷത്തെ ഗണിതശാസ്‌ത്ര പ്രതിഭയായി 10 A ക്ലാസ്സിലെ ശ്രീഹരി എ തെരഞ്ഞെടുക്കപ്പെട്ടു
ANNUAL EVALUATION 2014 - 15
ENGLISH
STANDARD IX
ANSWER KEY
PREPARED BY PRASANTH P.G., H.S.A. (ENG), G.H.S.S. KOTTODI

Sunday, March 1, 2015

എത്ര മാര്‍ക്കിന്റെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം ?

പരീക്ഷയടുക്കുമ്പോഴാണല്ലോ പീക്ഷാ ആധികള്‍ കൂടുന്നത്.വായിച്ചാലും വായിച്ചാലും തീരുന്നില്ല,വായിച്ചത് തലയില്‍ നില്‍ക്കുന്നില്ല....അങ്ങനെ പോകുന്നു ആവലാതികളുടെ ലിസ്റ്റ്.ഈ സമയത്താണ് പല കുട്ടികളും ചോദിക്കുന്നത് ഏത് അധ്യായത്തില്‍ നിന്നാണ് കൂടുതല്‍ ചോദ്യങ്ങള്‍ പരീക്ഷയ്ക്ക് വരുന്നത് എന്ന്.അവര്‍ക്കു വേണ്ടി ഇതാ.. ജീവശാസ്ത്രത്തിലെ അധ്യായങ്ങളും അതില്‍ നിന്നും എത്ര മാര്‍ക്കിന്റെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാമെന്നതിന്റെ ഏകദേശ കണക്കും.ഒരാവര്‍ത്തികൂടി ആശയങ്ങള്‍ നോക്കി ഉറപ്പുവരുത്തൂ....ഉന്നതവിജയം നേടൂ...വിജയാശംസകള്‍.
WEIGHTAGE TO CONTENT IN BIOLOGY(SSLC)
Sl.No
Unit
Score
%
1
ഇന്ദ്രിയങ്ങള്‍ക്കുമപ്പുറം
6
15
2
പ്രതികരണങ്ങള്‍ ഇങ്ങനെയും
4
10
3
പ്രതികരണങ്ങള്‍ക്കു പിന്നിലെ രസതന്ത്രം
7
17
4
ഉപാപചയത്തിനുശേഷം
4
10
5
സമസ്ഥിതി തകരുമ്പോള്‍
5
13
6
സുരക്ഷയും ചികിത്സയും
4
10
7
നമ്മളെങ്ങനെ നമ്മളായി
6
15
8
ജീവന്റെ കഥ.....ജീവികളുടെയും
4
10




40
100


Saturday, February 28, 2015

ഇതളുകള്‍ പ്രകാശനം

കൊട്ടോടി സ്കൂള്‍ പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങള്‍കോര്‍ത്തിണക്കി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ 'ഇതളുകള്‍' വിദ്യാരംഗം വാര്‍ഷികപതിപ്പ് പുറത്തിറക്കി.പതിപ്പിന്റെ പ്രകാശനം പ്രശസ്ത എഴുത്തുകാരനും ഹയര്‍സെക്കന്ററിഅദ്ധ്യാപകനുമായ ശ്രീ.സുകുമാരന്‍ പെരിയച്ചൂര്‍ നിര്‍വ്വഹിച്ചു.ഹെഡ്‌മാസ്റ്റര്‍ എം.ഭാസ്കരന്‍ മാസ്റ്റര്‍ സ്വാഗതവും ഹയര്‍സെക്കന്ററി സീനിയര്‍ അദ്ധ്യാപകന്‍ ജോയ് മാസ്റ്റര്‍,സ്റ്റാഫ് സെക്രട്ടറി വി.കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.മലയാളം അദ്ധ്യാപകന്‍ ഹനീഫ നരിക്കുനി നന്ദി പറഞ്ഞു.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...