Sunday, June 29, 2014

ANTI TOBACCO & DRUG DAY AWARENESS CLASS



പുകയില മയക്കുമരുന്നു വിരുദ്ധ പ്രചാരണ ക്ലാസ്സ് നടത്തി
കൊട്ടോടി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ 25.-06.-2014 ന് ഉച്ചയ്ക്കു ശേഷം 3 മണിക്ക് പുകയില മയക്കുമരുന്നു വിരുദ്ധ പ്രചാരണ ക്ലാസ്സ് നടത്തി.പൂടംകല്ല് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീമതി.വിമല ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ്സെടുത്തു. വീഡിയോ പ്രസന്റേഷനോടുകൂടി നടത്തിയ ക്ലാസ്സ് വിദ്യാര്‍ത്ഥികളില്‍ പുകയില മയക്കുമരുന്നു വിരുദ്ധ മനോഭാവം ഉണ്ടാക്കുന്നതായിരുന്നു. വിദ്യാര്‍ത്ഥികള്‍ പുകയില മയക്കു മരുന്നു വിരുദ്ധ പ്രതിജ്ഞയെടുത്തു.സ്കൂള്‍ പ്രവേശന കവാടത്തില്‍ 'No Tobacco Zone' ബോര്‍ഡ് സ്ഥാപിച്ചു.വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മല്‍സരം നടത്തി സമ്മാനങ്ങള്‍ നല്‍കി.



No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...