അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''. ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!
ഒരു
ദിവസം താന്‍ പഠിപ്പിക്കുന്ന
എല്ലാ വിദ്യാര്‍ത്ഥികളുടെയും
പഠനഡയറി പരിശോധിക്കണമെന്ന
കല്‍പന ആ അധ്യാപികക്ക് ലഭിച്ചു.
അപ്രകാരം
അവര്‍ ടെഡിയുടെ ഡയറി
പരിശോധിക്കുന്നതിനിടയില്‍
അല്‍ഭുതകരമായ ഒരു കാര്യം
അവരുടെ ശ്രദ്ധയില്‍പെട്ടു.
ഒന്നാം
തരത്തിലെ ക്ലാസ് ടീച്ചര്‍
അവനെക്കുറിച്ച് എഴുതിയത്
ഇപ്രകാരമായിരുന്നു 'ടെഡി
സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയാണ്.
ഒട്ടേറെ
കഴിവുകള്‍ അവന് നല്‍കപ്പെട്ടിരിക്കുന്നു.
അവനെ
കൃത്യമായ ആസൂത്രണത്തോടെ,
പ്രത്യേക
പരിഗണന നല്‍കി വളര്‍ത്തേണ്ടതുണ്ട്'.
രണ്ടാം
ക്ലാസിലെ ടീച്ചര്‍ എഴുതിയത്
ഇങ്ങനെ 'ബുദ്ധിമാനായ
വിദ്യാര്‍ത്ഥിയാണ് ടെഡി.
കൂട്ടുകാര്‍ക്ക്
വളരെ പ്രിയങ്കരനാണ് അവന്‍.
പക്ഷെ
മാതാവിന് ക്യാന്‍സര്‍
ബാധിച്ചതിനെ തുടര്‍ന്ന്
അവനിപ്പോള്‍ അസ്വസ്ഥനാണ്'.
എന്നാല്‍
മൂന്നാം ക്ലാസിലെ ടീച്ചര്‍
കുറിച്ചതിങ്ങനെ 'മാതാവിന്റെ
മരണം അവനെ വല്ലാതെ
തളര്‍ത്തിയിരിക്കുന്നു.
ആവുന്ന
വിധത്തിലൊക്കെ ശ്രമിച്ചിട്ടും
പിതാവ് അവനെ പരിഗണിച്ചതേയില്ല.
വളരെ
പെട്ടെന്ന് തന്നെ ആവശ്യമായ
നടപടികള്‍ സ്വീകരിക്കാത്ത
പക്ഷം ഈ കുഞ്ഞിന്റെ ജീവിതം
താറുമാറാവുന്നതാണ്'.
നാലാം
ക്ലാസിലെ ടീച്ചര്‍ എഴുതിയത്
ഇപ്രകാരമായിരുന്നു 'ടെഡി
സ്വന്തത്തിലേക്ക് ഒതുങ്ങി
ജീവിക്കുന്നവനാണ്.
പഠനത്തില്‍
അവന് അശ്ശേഷം താല്‍പര്യമില്ല.
അവന്
കൂട്ടുകാരുമില്ല.
ക്ലാസിനിടയില്‍
ഉറങ്ങുകയാണ് അവന്റെ പതിവ്'.
ഇത്രയും
വായിച്ചപ്പോഴാണ് അധ്യാപിക
ആനി തോംസണ് ടെഡിയുടെ യഥാര്‍ഥ
പ്രശ്‌നം മനസ്സിലായത്.
തന്റെ
കാര്യത്തില്‍ അവര്‍ക്ക് ലജ്ജ
തോന്നി.
അധ്യാപികയുടെ
ജന്മദിനാഘോഷത്തിന്റെ ഭാഗമായി
എല്ലാ കുട്ടികളും ചിത്രപ്പണി
ചെയ്ത് അലങ്കരിച്ച കവറില്‍
സമ്മാനം നല്‍കിയപ്പോള്‍
മാര്‍ക്കറ്റില്‍ നിന്ന്
സൗജന്യമായി ലഭിക്കുന്ന
വിലകുറഞ്ഞ പോളിത്തീന്‍ കവറില്‍
പൊതിഞ്ഞ സമ്മാനമാണ് ടെഡി
നല്‍കിയത്.
ഇത്
ആ അധ്യാപികയെ കൂടുതല്‍
വിഷമത്തിലാക്കി.
അധ്യാപിക
ടെഡിയുടെ സമ്മാനപ്പൊതി
തുറക്കുകയായി രുന്നു.
സാധാരണ
ചെറിയ കല്ലുകള്‍ കോര്‍ത്തിണക്കിയ
മാലയും,
മുക്കാല്‍
ഭാഗത്തോളം ഉപയോഗിച്ച് തീര്‍ന്ന
ഒരു അത്തര്‍ കുപ്പിയുമായിരുന്നു
അതിലെ സമ്മാനം.
ഇതു
കണ്ട കുട്ടികള്‍ ഉറക്കെ
ചിരിക്കുകയും കൂടി ചെയ്തതോടെ
ആനി തോംസണ്‍ അങ്ങേയറ്റം
വേദനിച്ചു.
പക്ഷെ,
തനിക്ക്
ലഭിച്ച സമ്മാനങ്ങളില്‍ മാലയും,
അത്തറുമാണ്
ഏറ്റവും ഇഷ്ടപ്പെട്ടതെന്ന്
അധ്യാപിക ആനി തോംസണ്‍
പ്രഖ്യാപിച്ചതോടെ കുട്ടികളുടെ
ചിരിയടങ്ങി.
മാത്രമല്ല,
അധ്യാപിക
ടെഡിക്ക് അങ്ങേയറ്റം നന്ദിപറയുകയും
ചെയ്തു.
ആ
മാല ടീച്ചര്‍ ധരിക്കുകയും,
അത്തര്‍
ശരീരത്തില്‍ പുരട്ടുകയും
ചെയ്തു.
ആ
ദിവസം ക്ലാസ് കഴിഞ്ഞിട്ടും
ടെഡിവീട്ടിലേക്ക് മടങ്ങിയില്ല.
തന്റെ
ടീച്ചറെ കാത്തിരിക്കുകയായിരുന്നു
അവന്‍.
അവര്‍
വന്നപ്പോള്‍ ടെഡി പറഞ്ഞു
'ഇന്ന്
നിങ്ങള്‍ക്ക് എന്റെ അമ്മയുടെ
മണമാണ് ഉള്ളത്!'
ഇതുകേട്ട
ആ ടീച്ചര്‍ പൊട്ടിക്കരഞ്ഞുപോയി.
മാതാവ്
ഉപയോഗിച്ചിരുന്ന അത്തറാണ്
തനിക്ക് ടെഡി കൊണ്ട് വന്നതെന്ന്
അവര്‍ തിരിച്ചറിഞ്ഞു.
മരിച്ച്
പോയ മാതാവിനെയാണ് ടെഡി തന്നില്‍
കാണുന്നതെന്ന് ആ അധ്യാപികക്ക്
ബോധ്യപ്പെട്ടു.
അന്ന്
മുതല്‍ ആനി തോംസണ്‍ ടെഡിക്ക്
പ്രത്യേകമായ പരിഗണന നല്‍കി.
അവന്റെ
ഉന്മേഷവും പ്രസരിപ്പും
വീണ്ടെടുത്തു.
വര്‍ഷാവസാനമായപ്പോഴേക്കും
ക്ലാസിലെ ഏറ്റവും സമര്‍ത്ഥരായ
കുട്ടികളുടെ ഗണത്തിലായി
അവന്റെ സ്ഥാനം.
ഒരു
ദിവസം തന്റെ വാതിലില്‍
ഒട്ടിച്ചുവെച്ച ഒരു കുറിപ്പ്
തോംസണ്‍ വായിച്ചതിങ്ങനെയായിരുന്നു
'എന്റെ
ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍
വെച്ചേറ്റവും നല്ല അധ്യാപികയാണ്
നിങ്ങള്‍'.
തോംസണ്‍
ടെഡിക്ക് എഴുതിയ മറുപടി ഇങ്ങനെ
'നല്ല
അധ്യാപികയാവുക എങ്ങനെയെന്ന്
എന്നെ പഠിപ്പിച്ചത് നീയാണ്''.
വര്‍ഷങ്ങള്‍ക്ക്
ശേഷം അവിടത്തെ വൈദ്യശാസ്ത്ര
കോളേജില്‍ നിന്ന് ആനി തോംസണെ
തേടി ഒരു ക്ഷണക്കത്ത് എത്തി.
ആ
വര്‍ഷത്തെ ബിരുദ ദാന സമ്മേളനത്തില്‍
പങ്കെടുക്കാന്‍ ടെഡിയുടെ
മാതാവെന്ന നിലയിലാണ് ക്ഷണം.
ടെഡി
സമ്മാനിച്ച കല്ലുമാല അണിഞ്ഞ്,
അത്തര്‍
പുരട്ടി തോംസണ്‍ അന്നവിടെ
എത്തിച്ചേര്‍ന്നു.
പില്‍ക്കാലത്ത്
ലോകത്തെ ഏറ്റവും അറിയപ്പെടുന്ന
വൈദ്യശാസ്ത്രകാരനായ ഡോ.
ടെഡി
സ്‌റ്റൊഡാര്‍ട് ആയിത്തീര്‍ന്നു
ഈ ബാലന്‍.
Great
teacher of a great student. .. ...
എല്ലാ അധ്യാപകര്‍ക്കും അധ്യാപകദിനാശംസകള്‍..........
(കടപ്പാട് :ഡി.ഡി.ഇ കാസറഗോഡ് )
No comments:
Post a Comment