കൗമാര്യ
ദീപിക ക്ലബ്ബ്
കൊട്ടോടി
ഗവ. ഹയര്‍സെക്കന്ററി
സ്‌കൂളിലെ കൗമാര്യ ദീപിക
ക്ലബ്ബ് പെണ്‍കുട്ടികള്‍ക്ക്
വിവിധങ്ങളായ തൊഴില്‍ പരിശീലനം
നല്‍കിവരുന്നു.
തയ്യല്‍,
പാചകം,
പൂന്തോട്ടനിര്‍മ്മാണം,
പൂന്തോട്ടപരിചരണം,
പ്രഥമശുശ്രൂഷ,
സോപ്പ് നിര്‍മ്മാണം
തുടങ്ങിയ പരിശീലനങ്ങള്‍
വര്‍ഷങ്ങളായി പെണ്‍കുട്ടികള്‍ക്കും
താല്പര്യമുള്ള ആണ്‍കുട്ടികള്‍ക്കും
നല്‍കിവരുന്നു.
അധ്യാപികയായ ശ്രീമതി
സൂസമ്മ തോമസ് ആണ് ഇതിന്
നേതൃത്വം നല്‍കുന്നത്.
അധ്യാപകരായ
ശ്രീമതി ആന്‍സി
അലക്സ്, ശ്രീ
ഗര്‍വാസിസ്,
ശ്രീ തൊമ്മച്ചന്‍
തുടങ്ങിയവര്‍ ടീച്ചറിനെ
സഹായിക്കുന്നു.
കുറഞ്ഞ
ചെലവില്‍ സ്‌കൂളില്‍
നിര്‍മ്മിക്കുന്ന സോപ്പ്
ആണ് അധ്യാപകരും കൂടുതല്‍
കുട്ടികളും ഉപയോഗിക്കുന്നത്.
രാസവസ്‌തുക്കള്‍
ഉപയോഗിക്കാത്തതും വില കുറഞ്ഞതും
എന്നാല്‍ ഗുണമേറെയുമുള്ള
സോപ്പുകള്‍ക്ക് നാട്ടിലും
പ്രിയമേറെയാണ്.
No comments:
Post a Comment