വിശ്വസാഹിത്യകാരനായ
ഫയോദര്‍ ദസ്‌തയേവ്‌സ്‌കിയുടെ
ജീവിതം പ്രമേയമാക്കിക്കൊണ്ട്
പെരുമ്പടവം ശ്രീധരന്‍ എഴുതിയ
നോവലാണ് ഒരു സങ്കീര്‍ത്തനം
പോലെ. 1994 ല്‍
പ്രീഡിഗ്രിക്ക് പഠിക്കാനുണ്ടായിരുന്ന
നോവലാണ് 'കുറ്റവും
ശിക്ഷയും' (Crime & Punishment). അന്നേ
മനസ്സില്‍ കുടിയേറിയതാണ്
അതിലെ കഥാപാത്രങ്ങളായ
റാസ്‌ക്കള്‍ നിക്കോവും
സോണിയയും പിന്നെ അവരെ സൃഷ്‌ടിച്ച
ഫയോദര്‍ ദസ്‌തയേവ്‌സ്‌കിയും.
ദസ്‌തയേവ്‌സ്‌കി
എന്ന വ്യക്തിയുടെയും കലാകാരന്റെയും
ജീവിതസംഘര്‍ഷങ്ങള്‍
തുറന്നുകാണിക്കുന്ന ഒന്നാണ്
ഈ പുസ്തകം. തന്റെ
മാസ്റ്റര്‍ പീസുകളില്‍ ഒന്നായ
'ചൂതാട്ടക്കാരന്‍'
വേഗം എഴുതി
മുഴുമിപ്പിക്കുന്നതിനായി
ഒരു എഴുത്തുകാരിയെ - അന്നയെ-
നിയമിക്കുന്നു.
അന്നയും ദസ്‌തയേവ്‌സ്‌കിയും
കണ്ടുമുട്ടിയതു മുതലുള്ള
27 ദിവസത്തെ ജീവിതമാണ്
നോവലിലെ ഇതിവൃത്തം.
വായിക്കുന്തോറും
വീണ്ടും വീണ്ടും വായിക്കണമെന്നു
തോന്നുന്ന വളരെ കുറച്ചു
നോവലുകളില്‍ ഒന്ന്. ഒറ്റ
ഇരുപ്പില്‍ തന്നെ വായിച്ച്
തീര്‍ക്കാവുന്ന ഈ നോവലിന്റെ
പ്രസാധകന്‍ ആശ്രാമം ഭാസിയാണ്.
Binoy Philip, HSA, GHSS Kottodi
എത്ര വായിച്ചാലും മതിവരാത്ത പുസ്തകം......ദസ്തയേവ്സ്കിയുടെ ജീവിതവും പ്രണയും അത്രയേറെ തീവ്രമാണ്...
ReplyDeletea very good work.
ReplyDelete