ഫ്രഞ്ച് എഴുത്തുകാരന്‍ പാട്രിക് മൊദ്യനൊക്ക് സാഹിത്യ നൊബേല്‍
ഫ്രാന്‍സിലെ നാസി അധിനിവേശത്തിന്റെ വേദനകളും കെടുതികളും എഴുത്തിന് ഊര്‍ജമാക്കിയ ഫ്രഞ്ച് കഥാകാരന്‍ പാട്രിക് മൊദ്യനൊക്ക് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. ജര്‍മനിയുടെ അധിനിവേശകാലത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ക്കാണ് പുരസ്‌കാരമെന്ന് നൊബേല്‍ അക്കാദമി വ്യക്തമാക്കി. 10.1 ലക്ഷം ഡോളറാണ് (ആറുകോടി രൂപയിലേറെ) പുരസ്‌കാരത്തുക.
പാരീസില്‍ 1945-ല്‍ ജനിച്ച മൊദ്യനൊ 40-ലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിസ്സിങ് പേഴ്‌സന്‍, റിങ് ഓഫ് റോഡ്‌സ്, വില്ല ട്രിസ്റ്റി, എ ട്രേയ്‌സ് ഓഫ് മലീസ്, ഹണിമൂണ്‍, ഔട്ട് ഓഫ് ദി ഡാര്‍ക്ക്, ഡോറ ബ്രൂഡര്‍ തുടങ്ങിയവയാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പ്രശസ്ത നോവലുകള്‍. കുട്ടികള്‍ക്കുവേണ്ടിയുള്ള രചനകളും സിനിമാ തിരക്കഥകളും മൊദ്യനൊയുടേതായുണ്ട്. 2000-ലും 2012-ലും കാന്‍ ചലച്ചിത്രമേളയില്‍ ജൂറി അംഗമായിരുന്നു. ഓസ്ട്രിയന്‍ സ്റ്റേറ്റ് പ്രൈസ് ഫോര്‍ യൂറോപ്യന്‍ ലിറ്ററേച്ചര്‍, പ്രീ മോണ്ടിയല്‍ സിനോ ദെല്‍ ദൂക, പ്രീ ഗോണ്‍കോര്‍ തുടങ്ങിയ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

അഭിനന്ദനങ്ങള്‍.....
GHSS KOTTODI
No comments:
Post a Comment