കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ കായിക മത്സരങ്ങള്‍ക്ക് ഗംഭീര തുടക്കം.സ്പോര്‍ട്സ് കണ്‍വീനര്‍മാരായ ശ്രീ.പ്രശാന്ത്.പി.ജി,മനോജ് എന്നിവരുടെയും സഹാധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായപ്രവര്‍ത്തനമാണ് ഇതിനു സഹായിച്ചത്.രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിന് ശ്രീ.പ്രശാന്ത്.പി.ജി.സ്വാഗതം പറഞ്ഞു.വാര്‍ഡ് മെമ്പര്‍ ശ്രീ.ബി.അബ്ദുള്ള സ്കൂള്‍ കായികമേള ഉദ്ഘാടനം ചെയ്തു.ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷം വഹിച്ചു.ശ്രീ.മനോജ് നന്ദി പറഞ്ഞു.കായികമേളയുടെ ആരംഭം കുറിച്ചുകൊണ്ടുള്ള മാര്‍ച്ച് പാസ്റ്റില്‍ ഹയര്‍ സെക്കന്ററി അധ്യാപകന്‍ ശ്രീ.ജോയ് സല്യൂട്ട് സ്വീകരിച്ചു.
ഇനി അടുത്ത ദിവസം......
Congratulations to the Winners......
ReplyDelete