Saturday, October 11, 2014

നമ്മുടെ നാട്ടിലെ തുമ്പികള്‍

നമ്മുടെ നാട്ടിലെ തുമ്പികള്‍ എവിടെ ?
നമ്മുടെ നാട്ടില്‍ മുമ്പ് സര്‍വസാധാരണമായി കണ്ടിരുന്ന തുമ്പികളെ ഇന്ന് വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളു.വിവേകരഹിതമായ മനുഷ്യന്റെ ഇടപെടലുകള്‍ അവയുടെ ആവാസങ്ങളെ ഇല്ലാതാക്കി.അത് അവയുടെ നാശത്തിനു വഴിതെളിച്ചു.റബ്ബറിന്റെ വ്യാപനം ചെറുകാടുകളെ ഇല്ലാതാക്കി.മൊബൈല്‍ ടവറുകളുടെ അശാസ്ത്രീയമായ നിര്‍മ്മാണവും തുമ്പികളെ നമ്മില്‍ നിന്നകറ്റി.കാലാവസ്ഥാ വ്യതിയാനം മറ്റൊരു കാരണമാണ്.

നമ്മുടെ നാട്ടില്‍ കണ്ടിരുന്ന ചില തുമ്പികളെ നമുക്ക് പരിചയപ്പെടാം.നിങ്ങളുടെ പ്രദേശത്ത് ഇവയെ കാണാറുണ്ടോ ?നിരീക്ഷിക്കൂ....
ഓണത്തുമ്പി (Rhyothemis variegata)
കുള്ളന്‍തുമ്പി(Tetrathemis platyptera)


ചങ്ങാതി തുമ്പി ( Ditch Jewel - Brachythemis contaminata )


ചൂണ്ടവാലന്‍ കടുവ തുമ്പി ( Common Hooktail - Paragomphus lineatus )


ചെങ്കറുപ്പന്‍ അരുവിയാന്‍ ( Malabar Torrent Dart - Euphaea fraseri )


ചെംമുഖ പൂത്താലി ( Saffron-faced Grass Dart - Pseudagrion rubriceps )


തവളക്കണ്ണന്‍ തുമ്പി ( River Heliodor - (Libellago lineata )


നാട്ടു കടുവ ( Common Clubtial - Ictinogomphus rapax )


നാട്ടു പുല്‍ച്ചിന്നന്‍ ( Pygmy Dartlet - Agriocnemis pygmae )


നീര്‍ മാണിക്യന്‍ ( Stream Ruby - Rhinocypha bisignata )

നീലക്കണ്ണി ചേരച്ചിറകന്‍ ( Sapphire-eyed Spreadwing - Lestes praemorsus )


നീലരാജന്‍ ( Blue Darner - Anax guttatus )


പീലിത്തുമ്പി ( Stream Glory - Neurobasis chinensis )


മഞ്ഞക്കാലി പാല്‍ത്തുമ്പി ( Yellow Bush Dart - Copera marginipes )


സിന്ദൂര ചിറകന്‍ ( Crimson Marsh Glider - Trithemis aurora )
ശാസ്ത്രക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...