Sunday, October 12, 2014

മികവുകള്‍


അരുണിനും അനൂപിനും ശാസ്ത്രക്ലബ്ബിന്റെയും സ്കൂളിന്റെയും അഭിനന്ദനങ്ങള്‍.........
പഠന സമയത്തും പഠന സമയത്തിനുശേഷവും   മിക്കകുട്ടികളും ടി.വി.കാണുന്നതിനും കളികള്‍ക്കായും സമയം കണ്ടെത്തുമ്പോള്‍ ഇവര്‍ തങ്ങളുടെ സമയം പാഴ്‌വസ്തുക്കളില്‍ നിന്നും മികച്ച ഉല്പന്നങ്ങളുടെ നിര്‍മ്മിതിക്കായി വിനിയോഗിക്കുന്നു.അനൂപ് മികച്ച ഒരു എല്‍.ഇ.ഡി ടോര്‍ച്ചും,അരുണ്‍ ചിരട്ട കൊണ്ട് മനോഹരമായ പുഷ്പവും നിര്‍മ്മിച്ചു.മറ്റു കുട്ടികള്‍ക്ക് മാതൃകയാണിവര്‍.രണ്ടുപേരും 8B ക്ലാസ്സിലാണ് പഠിക്കുന്നത്.ഇവരുടെ കഴിവുകള്‍ കണ്ടെത്തിയ ക്ലാസ്സ് ടീച്ചര്‍ ശ്രീമതി.റീന ടീച്ചര്‍ക്കും അഭിനന്ദനങ്ങള്‍....

അനൂപ് എല്‍.ഇ.ഡി ടോര്‍ച്ചിന്റെ നിര്‍മ്മിതിക്കായി ഉപയോഗിച്ച സാമഗ്രികള്‍:
ചെറിയ പ്ലാസ്റ്റിക് മരുന്നു കുപ്പി - ടോര്‍ച്ചിന്റെ ചട്ടക്കൂട്
ബോള്‍ പെന്നിന്റെ സ്പ്രിങ്ങും പ്രസ്സിംഗ് ബട്ടണും - ടോര്‍ച്ചിന്റെ സ്വിച്ച്
1 സെല്ല്
1 ഡയോഡ് - ടോര്‍ച്ചിന്റെ ബള്‍ബ്

 അരുണ്‍

അനൂപ്

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...