Sunday, October 12, 2014

ഹുദ്ഹുദ് ചുഴലിക്കൊടുങ്കാറ്റിന്റെ പേര് വന്ന വഴി


ആന്ധ്രാതീരത്ത് ആഞ്ഞടിക്കുന്ന ചുഴലിക്കൊടുങ്കാറ്റിന്റെ പേര് കേട്ട് അതെന്താണെന്ന് പലരും അത്ഭുതപ്പെടുന്നുണ്ടാകും. 'ഹുദ്ഹുദ് ചുഴലിക്കൊടുങ്കാറ്റ്' ( Cyclone Hudhud ) എന്ന ഈ പേരിട്ടത് ഒമാന്‍ ആണ്. മരംകൊത്തികളുടെ ഇനത്തില്‍പെട്ട ഒരു പക്ഷിയുടെ പേരാണ് ഹുദ്ഹുദ്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റുകളെ തിരിച്ചറിയാന്‍ അവയ്ക്ക് പേരിടുന്ന രീതി ആരംഭിച്ചത് 2004 ലാണ്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മാലെദ്വീപ്, മ്യന്‍മാര്‍, ഒമാന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സമിതിയ്ക്കാണ് ഈ മേഖലയിലെ ചുഴലിക്കാറ്റുകള്‍ക്ക് പേരിടാനുള്ള ചുമതല. 
ഓരോ രാജ്യങ്ങളും നിര്‍ദ്ദേശിച്ച എട്ടു പേരുകള്‍ വീതമുള്ള പട്ടികയില്‍നിന്ന് ഓരോ ചുഴലിക്കൊടുങ്കാറ്റിനും പേരുകള്‍ നിശ്ചയിക്കുന്നു. 64 പേരുകളുള്ള പട്ടികയിലെ മുപ്പത്തിനാലാമത്തെ പേരായിരുന്നു ഹുദ്ഹുദ്. ഇനി 30 പേരുകള്‍ പട്ടികയില്‍ ബാക്കിയുണ്ട്. എല്ലാ അംഗങ്ങള്‍ക്കും സ്വീകാര്യമായ പേരുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക.
ക്രമപ്രകാരം ഇത്തവണ ഒമാന്റെ അവസരമായിരുന്നു. അവര്‍ നിര്‍ദേശിച്ച പേരാണ് ഹുദ്ഹുദ്. 'ഹൂപ്പൂ' ( Hoopoe ) പക്ഷിക്ക് അറബിയില്‍ പറയുന്ന പേരാണിത്.

മേഖലയില്‍ അവസാനമുണ്ടായ ജൂണിലെ ചുഴലിക്കാറ്റ് നാനക്കിന് ( Nanauk ) പേരിട്ടത് മ്യാന്‍മാറാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍തീരത്ത് കനത്ത നാശം വിതച്ച ഫൈലിന്‍ ( Phailin ) കാറ്റിന്റെ പേര് ഉദ്ഭവിച്ചത് ഇന്തൊനേഷ്യയില്‍ നിന്നായിരുന്നു.

മേഘ്, സാഗര്‍, വായു എന്നിവയാണ് പട്ടികയില്‍ ഇനി വരാനിരിക്കുന്ന ഇന്ത്യന്‍ പേരുകള്‍.

(കടപ്പാട് : മാതൃഭൂമി)

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...