Monday, October 27, 2014

വയലാര്‍ രാമവര്‍മ അനുസ്മരണം

സ്നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ-
സ്നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും.
മാനിക്കയില്ല ഞാന്‍
മാനവമൂല്യങ്ങള്‍
മാനിച്ചിടാത്തൊരു
നീതിശാസ്ത്രത്തെയും


കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളും ആയി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു . സര്‍ഗസംഗീതം , മുളങ്കാട്‌ , പാദമുദ്ര (കവിതകള്‍ ) തുടങ്ങി ധാരാളം കൃതികള്‍ രചിച്ചു. കവി എന്നതിലുപരി, സിനിമാഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാര്‍ കൂടുതല്‍ പ്രസിദ്ധനായത്‌. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത ആയിരത്തില്‍ പരം ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. 1961-ൽ സര്‍ഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു . 1974-ൽ "നെല്ല്" , "അതിഥി" എന്ന ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണ്ണപ്പതക്കവും നേടി. കെ.പി.എ.സി യ്ക്ക് വേണ്ടി രചിച്ച " ബലികുടീരങ്ങളെ..." എന്ന ഗാനം വന്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അക്കാലത്ത് വയലാര്‍-ദേവരാജന്‍ മാസ്റ്റര്‍ കൂട്ടുകെട്ട് അനേകം ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു.

ജനനം :25-3-1928
മരണം :27-10-1975
അമ്മ :വയലാര്‍ രാഘവപ്പറമ്പില്‍ അംബാലികത്തമ്പുരാട്ടി
അച്ഛന്‍ :വെള്ളാരപ്പള്ളി കേരളവര്‍മ
ഭാര്യ :ഭാരതി അമ്മ
മക്കള്‍: ശരത്ചന്ദ്രന്‍, ഇന്ദുലേഖ, യമുന, സിന്ധു
(മകന്‍ ശരത്ചന്ദ്ര വര്‍മ്മ ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന ഗാനരചയിതാവാണ്)

വയലാര്‍ സമരം,വിപ്ളവപ്രസ്ഥാനങ്ങള്‍ പുരോഗമനസാഹിത്യപ്രസ്ഥാനം എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.

കൃതികള്‍:
ആദ്യ സമാഹാരം : പാദമുദ്രകള്‍ (1948)
കൊന്തയും പൂണൂലും(1950)
ആയിഷ(1954)
എനിക്കു മരണമില്ല (1955)
മുളംകാട് (1955)
ഒരു ജൂഡാസ് ജനിക്കുന്നു (1955)
എന്‍റെ മാറ്റൊലിക്കവിതകള്‍ (1957)
സര്‍ഗ സംഗീതം (1961)

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...