Sunday, November 9, 2014

നവംബര്‍ 10 ലോകശാസ്ത്ര ദിനം


 
സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള ലോക ശാസ്ത്രദിനമായി നവംബര്‍ 10 യുനെസ്കോ (United Nations Educational Scientific and Cultural Organization)ആചരിക്കുന്നു.1999 ല്‍ ബുഡാപെസ്റ്റില്‍ നടന്ന World conference on science നുശേഷം 2001 മുതലാണ് എല്ലാ വര്‍ഷവും നവംബര്‍ 10 ലോക ശാസ്ത്രദിനമായി ആചരിക്കുന്നത്.
          സുസ്ഥിര ഭാവിക്കായി ഗുണമേന്മയുള്ള ശാസ്ത്രവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ വിഷയം.
          ശാസ്ത്രം മാനവരാശിക്ക് ഒരുപാട് നേട്ടങ്ങള്‍ നല്‍കിയിട്ടുണ്ട്,നല്‍കിക്കൊണ്ടിരിക്കുന്നു.പക്ഷേ ശാസ്ത്രനേട്ടങ്ങളുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും നാം മാനസികമായും സാംസ്കാരികമായും ഇരുണ്ട യുഗത്തിലേക്കുള്ള തിരിച്ചുപോക്കാണ് നടത്തിക്കൊണ്ടിരിക്കുന്നത്.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മലയാളി മനസ്സില്‍ രൂഢമൂലമായിക്കൊണ്ടിരിക്കുന്നു.വിശ്വാസത്തെ മൂലധന ധ്രുവീകരണത്തിനുള്ള ചൂഷണോപാധിയായി ചില കേന്ദ്രങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്നു.ശാസ്ത്രനേട്ടങ്ങളെ സാധാരണ ജനങ്ങളിലെത്തിക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാ‍ജയപ്പെടുമ്പോഴാണിത് സംഭവിക്കുന്നത്.സമൂഹത്തെ കാര്‍ന്നു തിന്നുന്ന അത്തരം സാമൂഹികാപചയങ്ങളെ നേരിടാന്‍ കെല്‍പ്പുള്ള ഭരണാധിപന്‍മാര്‍ നമുക്കില്ലാതെ പോകുന്നത് ചൂഷണത്തിന്റെ ആക്കം കൂട്ടുന്നു.ശാസ്ത്രനേട്ടങ്ങളെ സാധാരണക്കാരനിലേക്കെത്തിക്കാന്‍ കഴിവുള്ള ശാസ്ത്രബോധമുള്ള സമൂഹത്തിനുമാത്രമേ സമൂഹത്തിലെ തിന്മകളെ തുടച്ചുനീക്കാന്‍ കഴിയൂ.ശാസ്ത്ര ബോധമുള്ള സമൂഹത്തിനു മാത്രമേ പുരോഗതിയിലേക്കുയരാന്‍ കഴിയൂ.
ലോക ശാസ്ത്രദിനാശംസകളോടെ,
എ.എം കൃഷ്ണന്‍.
ജി.എച്ച്.എസ്.എസ്.കൊട്ടോടി.

2 comments:

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...