അകവും
പുറവും
കുരുമുളകും കൊങ്ങിണിയും കൂട്ടുകാരായിരുന്നു. അടുത്തടുത്ത് മുട്ടിയുരുമ്മി അവര്‍ വളര്‍ന്നു വന്നു. ഒരു നാള്‍ രണ്ടു പേരും ഒരുമിച്ചു തളിര്‍ത്തു, പൂത്തു, കായ്ച്ചു. അത്ഭുതം …... രണ്ടു പേര്‍ക്കും കാഴ്ചയില്‍ ഒരേ പോലത്തെ കായ്‌കള്‍..! കറുത്തുരുണ്ട ചെറിയ കായ്‌കള്‍..!
മൂത്തു പാകമായപ്പോള്‍ കായ്‌കള്‍ തേടി പലരുമെത്തി. പക്ഷെ എല്ലാവരും നോട്ടമിട്ടതു കുരുമുളകിനെ മാത്രം. കൊങ്ങിണിയ്ക്കു ദേഷ്യം വന്നു. അസൂയയോടെ അവള്‍ ചോദിച്ചു"എല്ലാവര്‍ക്കും നിന്നെ മാത്രം മതിയല്ലോ ? നമ്മള്‍ രണ്ടുപേരും ഒരുപോലെയല്ലെ..?” കുരുമുളക് കൊങ്ങിണിയെ നോക്കി ചിരിച്ചു, എന്നിട്ടു പറഞ്ഞു"കൂട്ടുകാരീ... നീ പറഞ്ഞതു ശരിയാണ്. പക്ഷെ നമ്മള്‍ തമ്മില്‍ ഒരു വ്യത്യാസമുണ്ട്, പുറമേ നമ്മള്‍ ഒരു പോലെയായിരിയ്ക്കാം പക്ഷെ പുറംമോടി മാത്രം പോരാ.... അകത്തു എരിവു കൂടി വേണം.....”
ആലീസ്
തോമസ്
ഗവ
ഹയര്‍സെക്കന്ററി സ്കൂള്‍,
കൊട്ടോടി
നന്നായിട്ടുണ്ട്......
ReplyDeleteശരിയാണ് പുറംമോടിയിലല്ല കാര്യം....ഇനിയും എഴുതുക
ReplyDeleteVery Good....
ReplyDelete