നാട്ടുരാജ്യങ്ങളെയും രാജവാഴ്ചയെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റി 1956 നവംബര്‍ ഒന്നിന് ഭാരതത്തിന്റെ തെക്കേ അറ്റത്ത് ഒരു കൊച്ചു സംസ്ഥാനം പിറവികൊണ്ടു.വൈവിധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ കേരളത്തെ ലോകത്തിലെ സന്ദര്‍ശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കളരിപ്പയറ്റ്, കഥകളി, ആയുര്‍വേദം, തെയ്യംതുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന ഘടകമാണ്.വിവിധ സാമൂഹിക മേഖലകളില്‍ കൈവരിച്ച ചില നേട്ടങ്ങള്‍ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. സാക്ഷരതയാണ് അതിലൊന്ന്.ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്കാണ്. കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു.1950കളില്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയില്‍ വന്‍മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡല്‍ എന്ന പേരില്‍ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്. പക്ഷേ...ഇന്ന്...?
Subscribe to:
Post Comments (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...
-
കൊട്ടോടി സ്കൂളില്‍ നിന്നും ഈ വര്‍ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്‍ഷത്തേയും പോലെ ഈ പഠ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താന്‍ പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള്‍ സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് (26.06.2015) നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തിലെ മികച്ച പോസ്റ്ററുകള്‍ ...
congratulations
ReplyDelete