Friday, November 14, 2014

പഠനയാത്ര - ഒരു പഠന പ്രവര്‍ത്തനം



കൊട്ടോടി സ്കൂളില്‍ നിന്നും ഈ വര്‍ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക്  പുറപ്പെടുന്നതാണ്.എല്ലാ വര്‍ഷത്തേയും പോലെ ഈ പഠന യാത്രയും ഒരു പഠന പ്രവര്‍ത്തനമാക്കി മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിരിക്കുകയാണ്.തെന്മല-തിരുവനന്തപുരം-എറണാകുളം എന്നിവിടങ്ങളിലേക്കാണ് യാത്ര.ചരിത്രപരവും സാമ്പത്തികപരവും ശാസ്ത്രപരവുമായ കാര്യങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കാനും മാറ്റങ്ങളെ തിരിച്ചറിയാനും ഈ യാത്ര സഹായിക്കും.പഠനയാത്ര ഫലപ്രദമാക്കാന്‍ ഒരു റിപ്പോര്‍ട്ട് ഫോര്‍മാറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്.വ്യത്യസ്ഥ ഗ്രൂപ്പുകളാക്കി ചുമതല വിഭജിച്ച് നല്‍കി.യാത്രയെ സംബന്ധിച്ച കൃത്യമായ വിവരങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി.പഠനയാത്രാ ഫോര്‍മാറ്റ് താഴെ..

പഠന യാത്ര 2014-2015
ജി.എച്ച്.എസ്.എസ്.കൊട്ടോടി.

ഗ്രൂപ്പ് : 1 - യാത്രാ വിവരണം തയ്യാറാക്കല്‍
  • യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ എന്തെല്ലാം?
  • യാത്ര ആരംഭിച്ച തീയതി,സമയം
  • യാത്രചെയ്ത വാഹനം
  • സന്ദര്‍ശിച്ച സ്ഥലം,സ്ഥലത്തിന്റെ ചരിത്രപരവും ശാസ്ത്രപരവുമായ പ്രത്യേകതകള്‍,എത്തിച്ചേര്‍ന്ന സമയം,തീയതി,എത്തിച്ചേരാനെടുത്ത സമയം,യാത്രാവേളയില്‍ സമയം ചെലവഴിച്ച വിധം,കൂട്ടുകാരുടെ പെരുമാറ്റം,അധ്യാപകരുടെ ഇടപെടല്‍,വിശ്രമിച്ച സ്ഥലം,സൗകര്യങ്ങള്‍,ഭക്ഷണം മതലായവ.
  • രണ്ടാമത്തെ ദിവസവും മൂന്നാമത്തെ ദിവസവും സന്ദര്‍ശിച്ച സ്ഥലം,സ്ഥലത്തിന്റെ ചരിത്രപരവും ശാസ്ത്രപരവുമായ പ്രത്യേകതകള്‍,എത്തിച്ചേര്‍ന്ന സമയം,തീയതി,എത്തിച്ചേരാനെടുത്ത സമയം,യാത്രാവേളയില്‍ സമയം ചെലവഴിച്ച വിധം,കൂട്ടുകാരുടെ പെരുമാറ്റം,അധ്യാപകരുടെ ഇടപെടല്‍,വിശ്രമിച്ച സ്ഥലം,സൗകര്യങ്ങള്‍, ഭക്ഷണംമതലായവ.
  • യാത്രാവേളയിലെ രസകരമായ സംഭവങ്ങള്‍,ദു:ഖകരമായ സംഭവങ്ങള്‍
  • തിരികെയുള്ള യാത്ര – യാത്ര തിരിച്ച സമയം,യാത്രാവേളയില്‍ സമയം ചെലവഴിച്ച വിധം,കൂട്ടുകാരുടെ പെരുമാറ്റം,അധ്യാപകരുടെ ഇടപെടല്‍,എത്തിച്ചേര്‍ന്ന സമയം.

ഗ്രൂപ്പ് : 2 – യാത്രയുടെ സാമ്പത്തിക വിശകലനം- പണം ഏതൊക്ക ആവശ്യത്തിനായി ചെലവഴിക്കപ്പെടുന്നു.

ഗ്രൂപ്പ് : 3 – സന്ദര്‍ശിച്ച സ്ഥലങ്ങളുടെ ചരിത്രപരമായ കുറിപ്പ് തയ്യാറാക്കല്‍ - സാമൂഹ്യശാസ്ത്രപഠനത്തില്‍ ഈ സ്ഥലങ്ങളുടെ പ്രാധാന്യം,ചരിത്രത്തിലെ ഇവയുടെ സ്ഥാനം, സ്ഥലങ്ങളുടെ സാമ്പത്തിക പ്രാധാന്യം - സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ ഇവയ്ക്കുള്ള സ്ഥാനം.

ഗ്രൂപ്പ് : 4 - സന്ദര്‍ശിച്ച സ്ഥലങ്ങളുടെ ശാസ്ത്രപരമായ കുറിപ്പ് തയ്യാറാക്കല്‍ - ജീവശാസ്ത്ര- പരിസ്ഥിതി ശാസ്ത്ര പഠനവുമായി/ ഭൗതികശാസ്ത്ര പഠനവുമായി സ്ഥലങ്ങള്‍ക്കുള്ള പ്രാധാന്യം.ഭൂമിയുടെ,ജീവജാലങ്ങളുടെ നിലനില്‍പ്പിന് ഈ സ്ഥലങ്ങള്‍ക്കുള്ള പങ്ക്.

ഗ്രൂപ്പ് : 5 - സന്ദര്‍ശിച്ച സ്ഥലങ്ങളുടെ ക്രിയാത്മകമായ കുറിപ്പ് തയ്യാറാക്കല്‍ (കഥ,കവിത) – നിങ്ങളുടെ മനസ്സിനെ സ്പര്‍ശിച്ച കാഴ്ചകള്‍,സംഭവങ്ങള്‍ മിനിക്കഥയായോ,കവിതയായോ,ചിത്രമായോ രചിക്കൂ...

മികച്ച രചനകള്‍ സ്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്. സമ്മാനങ്ങളും ഉണ്ടായിരിക്കും.
.എം.കൃഷ്ണന്‍
ജി.എച്ച്.എസ്.എസ്.കൊട്ടോടി.

1 comment:

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...