Wednesday, November 12, 2014

വിദ്യാഭ്യാസത്തില്‍ കൗണ്‍സിലറുടെ റോള്‍


സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ ഐ.സി.ഡി.എസ് ന്റെ അധീനതയില്‍ സൈക്കോ സോഷ്യല്‍ സ്കൂള്‍ കൗണ്‍സിലറുടെ സേവനം ജി.എച്ച്.എസ്.എസ്.കൊട്ടോടിയില്‍ ആഴ്ചയില്‍ രണ്ടു ദിവസം ലഭ്യമാക്കുന്നു.ഒരു വിദ്യാര്‍ത്ഥിയുടെ ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങളും പഠന വൈകല്യങ്ങളും അതിലേക്ക് നയിക്കുന്ന കുടുംബ പരമോ സാമ്പത്തികമോ സാമൂഹ്യമോ സാംസ്കാരികമോ സ്ഥാപനപരമോ ആയ കാരണങ്ങളെ ഒന്നും തന്നെ വെറും കൗണ്‍സലിംഗിന്റെ പരിമിതമായ നിര്‍വ്വചനത്തില്‍ നിന്നുകൊണ്ട് മാത്രം സമീപിക്കാതെ സമഗ്രമായപ്രശ്ന പരിഹാരത്തിന് ആവശ്യമായ വിവിധങ്ങളായ സ്ഥാപനങ്ങളെയും റിസോഴ്സുകളെയും സംഘടിപ്പിക്കുവാനും സമന്വയിപ്പിക്കുവാനും അതുവഴി വിദ്യാര്‍ത്ഥികളുടെ നാനാവിധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവരെത്തന്നെ പ്രാപ്തരാക്കാനും ഒരു കൗണ്‍സിലര്‍ക്ക് സാധിക്കുന്നു.ഒരു വിദ്യാര്‍ത്ഥിയുടെ നാനാവിധമായ പ്രശ്നങ്ങള്‍ ഫലപ്രദമായി വിശകലനം ചെയ്യുന്നതിനും കാരണങ്ങളെ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും നിരന്തരമായ സമ്പര്‍ക്കത്തിലൂടെയും ഇടപഴകലിലൂടെയും ഫലപ്രദമായ സ്കൂള്‍ സോഷ്യല്‍ വര്‍ക്ക് എന്ന ആശയം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് ഒരു കൗണ്‍സിലര്‍.                                                                             നിസ്സി മാത്യു.
                                               സ്കൂള്‍ കൗണ്‍സിലര്‍,ജി.എച്ച്.എസ്.എസ്.കൊട്ടോടി.

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...